Tuesday, May 28, 2019

ശ്രീമദ് ഭാഗവതം 165* 

വൃത്രന് ഇത്തരത്തിലുള്ള ജ്ഞാനം എവിടെ നിന്ന് കിട്ടി എന്നാണ് അടുത്ത സംശയം. അതിന് ശുകബ്രഹ്മ മഹർഷി  പറഞ്ഞു കൊടുക്കുന്നു. പൂർവ്വ ജന്മത്തിൽ ചിത്രകേതു എന്നൊരു രാജാവ് ണ്ടായിരുന്നു. ചിത്രകേതുവിന് അനേകം രാജ്ഞിമാർ പക്ഷേ മക്കളുണ്ടായില്ല. ചിത്രകേതു പരമഭക്തനാണ്. 

അങ്ങനെ ഇരിക്കുമ്പോ അംഗിരസ്സ് മഹർഷി ചിത്രകേതുവിന്റെ കൊട്ടാരത്തിലേയ്ക്ക് ഒരു ദിവസം വന്നു. രാജാവിന് തത്വോപദേശം ചെയ്യണമെന്ന് വിചാരിച്ചാണ് അംഗിരസ്സ് വന്നത്. പക്ഷേ രാജാവിന് കുറച്ച് ആഗ്രഹം. 

നമുക്ക് എന്തെങ്കിലുമൊക്കെ പ്രബലമായ വാസനകളും ആഗ്രഹങ്ങളും ഉള്ളപ്പോ ആത്മവിദ്യ ഉപദേശിച്ചാൽ ഫലിക്കില്ല്യ. ആഗ്രഹം ഉള്ളിൽ പൊന്തി ക്കൊണ്ടേ ഇരിക്കും. അപ്പോ ചിത്രകേതുവിന് ബ്രഹ്മ വിദ്യ കൊടുക്കണമെന്ന് വിചാരിച്ചാണ് അംഗിരസ്സ് വന്നതെങ്കിലും ചിത്രകേതു എനിക്ക് മക്കളില്ല്യ മക്കളില്ല്യ ഇങ്ങനേ വിഷമം പറഞ്ഞു . 

അപ്പോ ഒരു യാഗം ചെയ്ത് ആ യജ്ഞോച്ഛിഷ്ടം കൃതദ്യുതി എന്ന രാജ്ഞിക്ക് കൊടുത്തു. അങ്ങനെ കൃതദ്യുതിക്ക് ഒരു കുഞ്ഞ് ണ്ടായി. ബാക്കി രാജ്ഞിമാർക്ക് കോപം വന്നു. എന്താണെന്നോ അസൂയ. രാജാവ് എപ്പഴും കൃതദ്യുതി യുടെ കൂടെ ആണേ അന്തപുരത്തില്. അവരെയൊന്നും മൈന്ഡില്ല്യ. അതിനൊക്കെ കാരണം ഈ കുഞ്ഞാണ്. ഒരു ദിവസം അവര് ഈ കുഞ്ഞിന് വിഷം കൊടുത്തു. 
കുഞ്ഞ് ജനിച്ചപ്പോ അത്രയധികം സന്തോഷം.

ഇരുമ്പ് ആദ്യം തീയിലിട്ട് ചൂടാക്കും. നല്ലവണ്ണം ചൂടായാൽ വെള്ളത്തിൽ മുക്കും. വെള്ളത്തിൽ മുക്കിയിട്ട് കൂടം കൊണ്ട് അടിക്കും. അതുപോലെയാണ് ഈ പ്രകൃതിയും നമ്മെ പരിപാകപ്പെടുത്തുന്നത്. ഒന്ന് ചൂടാക്കുക. പിന്നെ തണുപ്പിക്കാ അതിനുശേഷം അടിക്കാ. എന്നിട്ട് ഷേപ്പ് വരുത്തുക. 

ഇപ്പൊ കുട്ടി ജനിച്ചപ്പോ സന്തോഷമായിരുന്നു. കുട്ടി മരിച്ചപ്പോ സഹിക്കവയ്യാത്ത ദുഖം ആയി. കരഞ്ഞു നിലവിളിക്കാൻ തുടങ്ങി. അപ്പോ അംഗിരസ്സനും നാരദനും കൂടെ അവിടെ വന്നു. ദിവ്യതേജസ്വികളായ ഇവരെ കണ്ടതും ചിത്രകേതു ചോദിച്ചു എന്നെ അനുഗ്രഹിക്കാനായിട്ട്  നിങ്ങൾ ആരാണ്?  കണ്ടിട്ട് വളരെ തേജസ്വികളായിട്ടുണ്ടല്ലോ.
അംഗിരസ്സ് പറഞ്ഞു ഹേ രാജൻ,

അഹം തേ പുത്രകാമസ്യ പുത്രദോസ്മി അംഗിരാ നൃപ  

പുത്രനില്ലാ എന്ന് വിഷമിച്ചപ്പോൾ പുത്രനുണ്ടാകാനായി അനുഗ്രഹിച്ച അംഗിരസ്സ് ആണ് ഞാൻ. കൂടെ വന്നിരിക്കുന്നത് ഭഗവാൻ നാരദൻ. ഹേ രാജൻ, ഒരു കാര്യം അറിഞ്ഞുകൊള്ളുക. ഇതിന് മുന്‍പ് ഞാൻ തന്നെ കാണാൻ വന്നപ്പോ
 
തദൈവ തേ പരം ജ്ഞാനം ദദാമി ഗൃഹമാഗത:
ജ്ഞാത്വാ അന്യാഭിനിവേശം തേ പുത്രമേവ ദദാവഹം. 

അന്ന് ഞാൻ വന്നത് തനിക്ക് ജ്ഞാനം ഉപദേശിക്കാനായിട്ടാണ്. പക്ഷേ ഒരു പുത്രനുണ്ടാവണമെന്നുള്ള തന്റെ അതിയായ  അഭിനിവേശത്തെ, ആ പ്രബലമായ ആഗ്രഹത്തെ കണ്ടതു കൊണ്ട് പുത്രനുണ്ടാകാനായി അനുഗ്രഹിച്ചു. പക്ഷേ പുത്രനെ വെച്ച് കൊണ്ടിരിക്കാനുള്ള പ്രാരബ്ധം തനിക്കില്ല്യാ. 
ശ്രീനൊച്ചൂർജി 
 *തുടരും. .*.
Lakshm Prasad

No comments:

Post a Comment