Wednesday, May 22, 2019

മണിത്തക്കാളി (മണത്തക്കാളി, മുളകുതക്കാളി)

Friday 19 April 2019 1:03 am IST
ശാസ്ത്രീയ നാമം: Solanum nigrum
സംസ്‌കൃതം: കാകമാചി, കാകമാതാ, 
ബഹുഫല, സുന്ദരി
തമിഴ്: മണിത്തക്കാളി, കറുംതക്കാളി
എവിടെകാണാം:  ഇന്ത്യയില്‍ ഉടനീളം നനവാര്‍ന്ന തുറസ്സായ സ്ഥലങ്ങളില്‍ കണ്ടുവരുന്നു. 
പ്രത്യുല്‍പാദനം: വിത്തില്‍ നിന്ന് 

ചില ഔഷധപ്രയോഗങ്ങള്‍:
മണിത്തക്കാളി അഞ്ചു കിലോ സമൂലം വെട്ടിയരിഞ്ഞ് ചതച്ചെടുത്ത് നികക്കെ വെള്ളമൊഴിച്ച് നാലു ദിവസം പുളിപ്പിക്കാന്‍ വെയ്ക്കുക. അലൂമിനിയം ഒഴികെയുള്ള ഏതു പാത്രവും പുളിപ്പിക്കാന്‍ ഉപയോഗിക്കാം. അഞ്ചാം ദിവസം അതിന്റെ അര്‍ക്കം( വാറ്റിയെടുക്കല്‍)ഒരു ഔണ്‍സു വീതം തുടര്‍ച്ചയായി സേവിച്ചാല്‍ ഗ്രന്ഥി അഥവാ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന മുഴ മാറിക്കിട്ടും. ഇത് 60 ഗ്രാം സമൂലം എടുത്ത് വെട്ടിയരിഞ്ഞ് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ദിവസം രണ്ടു നേരം തേന്‍ മേമ്പൊടി ചേര്‍ത്ത് ഒരാഴ്ച സേവിച്ചാല്‍ ശരീരത്തിനുള്ളില്‍ നിന്ന് പുറത്തു വരാതെയിരിക്കുന്ന ചിക്കന്‍പോക്സ് ( ലഘുവസൂരി) വെളിയില്‍ വന്ന് പൊട്ടി ഭേദമാകും. 
വിസര്‍പം( തൊലിയിലും കക്ഷത്തിലും പൊള്ളലുപോലെ ഉണ്ടാകുന്ന വ്രണം) ഭേദമാകാന്‍ മണിത്തക്കാളിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് അതിന്റെ പത്തിലൊന്ന് നെയ്യ് ചേര്‍ത്ത് ലേപനം ചെയ്യുക.  മണിത്തക്കാളിയുടെ ഇല ഇലക്കറിപോലെ നറുനെയ്യ്, ഇലക്കറി, മഞ്ഞള്‍ ഇവ ചേര്‍ത്ത് പാകം ചെയ്ത് മുപ്പതു ഗ്രാം വീതം മൂന്നു നേരം മൂന്നു ദിവസം സേവിച്ചാല്‍ ചുമ നിശ്ശേഷം മാറും.  ഹൃദ്രോഗം,കരള്‍വീക്കം, പ്ലീഹാവീക്കം എന്നീ രോഗങ്ങളുള്ളവരുടെ പാദങ്ങളിലും കണങ്കാലുകളിലും മുഖത്തും കണ്ടുവരുന്ന നീരു ശമിക്കാന്‍ അഞ്ചു കിലോ മണിത്തക്കാളി സമൂലം വെട്ടി നുറുക്കി നന്നായി ചതച്ച് 16 ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലു ലിറ്റര്‍ ആവുമ്പോള്‍ പി
ഴിഞ്ഞ് അരിച്ചെടുത്ത് ആ കഷായം കുറുക്കിയെടുത്ത് അതില്‍ നിന്ന് കിട്ടുന്ന ഖരരസം ഉരുട്ടി കാപ്പിക്കുരു വലിപ്പത്തില്‍ നിഴലില്‍ ഉണക്കി ദിവസം ഓരോ ഗുളിക വീതം പത്തു മില്ലി മണിത്തക്കാളി ഇടിച്ചു പിഴിഞ്ഞ നീരില്‍ ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് പതിനഞ്ചു ദിവസം രണ്ടു നേരം കഴിക്കുക. 
മൂത്ര വസ്തി അഥവാ പ്രോസ്ട്രേറ്റ് ഗ്രന്ഥിവീക്കം മണിത്തക്കാളി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 100 മില്ലി ഒരു നുള്ള് ഇരുണ്ട ചവര്‍ക്കാരം ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം സേവിച്ചാല്‍ ഒരു മാസം കൊണ്ട് ഭേദമാകും.

No comments:

Post a Comment