Sunday, May 05, 2019

നിറഞ്ഞ ചിരിയുമായി ഒരു മുഖം... ഒരുദിവസത്തിന്റെ സുന്ദരമായ തുടക്കത്തിന് ഈയൊരു വിസ്‌മയക്കാഴ്‌ച മതി. ചിരി മനുഷ്യന്റെ ആയുസ്സു വർധിപ്പിക്കുമെന്നു പഴമക്കാരും പുതുതലമുറയും ആവർത്തിച്ചു   പറയുന്നു. ഉള്ളുതുറന്നുള്ള ചിരികൾ മറ്റുള്ളവരിലേക്കു പടരുന്ന ഒന്നാണ്‌. അവ നല്ലനല്ല ചിന്തകളെ ഉണർത്തുന്നു. നിങ്ങളെയും നിങ്ങളുടെ പുഞ്ചിരി കാണുന്ന മറ്റുള്ളവരെയും നവോന്മേഷഭരിതരാക്കുന്ന ആ വരദാനം എന്തുകൊണ്ട് നന്നായി പ്രയോജനപ്പെടുത്തിക്കൂടാ?. നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയില്‍ നിന്നേ ഹൃദ്യമായ പുഞ്ചിരിവിടര്‍ന്നുവരൂ. അത് മാന്യതയുടെ ഒരു ശരീര ഭാഷയാണ്. ഒരാളുടെ നന്മ നിറഞ്ഞ മനസ്സിന്റെയും ഹൃദയനൈര്‍മല്യത്തിന്റെയും പ്രതിഫലനം. പ്രസന്നമായ മുഖം തെളിഞ്ഞ ആകാശം ...

No comments:

Post a Comment