Sunday, May 05, 2019

ചപ്പാത്തിയാണോ ചോറാണോ കൂടുതല്‍ നല്ലത്?

Sunday 5 May 2019 12:57 pm IST
ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവര്‍ എന്നും ഊന്നയിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ചോറാണോ ചപ്പാത്തിയാണോ കൂടുതല്‍ ആരോഗ്യകരമെന്ന്? ഇതില്‍ ചിലര്‍ ചോറാണ് മുന്‍പന്തിയിലെന്നും, ചിലര്‍ ചപ്പാത്തിയാണ് കേമനെന്നും മറുപടി നല്‍കും. 
ഇന്ത്യക്കാര്‍ക്ക് ഇരു ഭക്ഷണങ്ങളും ഒരു പോലെ പ്രിയങ്കരമാണ്. എന്നിരുന്നാലgം ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള പോഷകത്തിന്റെ അടിസ്ഥാനത്തില്‍ വേണം ഇത് വിലയിരുത്താന്‍. ചോറില്ലാത്ത ഉച്ചഭക്ഷണം നമുക്കുണ്ടാകില്ല. 
എന്നാല്‍ ശരീര സംരക്ഷണത്തിനും ആരോഗ്യത്തിനുമായി ഇന്ന് ചപ്പാത്തി കൂടുതല്‍ കഴിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. സന്തുലിതമായ ഡയറ്റ് ചെയ്യുന്നവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ക്രമീകരിച്ച് കഴിക്കണമെന്നാണ് അടുത്ത് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റുള്ള ഭക്ഷണങ്ങള്‍ അമിത വണ്ണം വരുത്തിവെയ്ക്കുമെന്നുള്ള ഒരു ധാരണയും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. 
എന്നാല്‍ പോഷകമൂല്യം കണക്കാക്കുമ്പോള്‍ ചോറിലും ചപ്പാത്തിയും അടങ്ങിയിട്ടുള്ള കലോറിയും ഒരേ അളവിലാണ് അടങ്ങിയിരിക്കുന്നത്. 
ഒരു കപ്പിലെ മൂന്നില്‍ ഒരു ഭാഗം ചോറില്‍ 80 കലോറിയാണ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ 18 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റും, മൂന്ന് ഗ്രാം പ്രോട്ടീമും, 0.4 ഗ്രാം കൊഴുപ്പും, 2 ഗ്രാം ഫൈബറുമാണ് അടങ്ങിയിട്ടുള്ളത്. 
പെട്ടന്ന് തന്നെ ദഹിക്കുന്ന ഒരു ഭക്ഷണം എന്ന ഗുണവും ചോറിനുണ്ട്. ഇതില്‍ ആവശ്യത്തിന് കാര്‍ബോ ഹൈഡ്രേറ്റ് ഉള്ളതിനാല്‍ ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ ചില ഭക്ഷണം വയറിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ചോറ് ഇതെല്ലാം ഒവിവാക്കുകയാണ് ചെയ്യുന്നത്. കൂടാതെ രക്ത സമ്മര്‍ദ്ദം ഒരു പരിധി വരെ കുറയ്ക്കാനും ചോറ് സഹായിക്കുന്നുണ്ട്. 
ഇനി ചപ്പാത്തിയെ നോക്കുകയാണെങ്കില്‍ വിറ്റാമിന്‍ ബി, ഇ, കോപ്പര്‍, മഗ്നീഷ്യം, കാല്‍ഷ്യം തുടങ്ങി നിരവധി പോഷകാഹാരങ്ങളാണ് ചപ്പാത്തിയില്‍ അടങ്ങിയിട്ടുള്ളത്. ചപ്പാത്തില്‍ എടുത്ത് പറയേണ്ട ഒരു പ്രത്യേകത ഉള്ളത് ഇരുമ്പിന്റെ അംശങ്ങള്‍ ഉണ്ടെന്നതാണ്. അതാണ് നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കുന്നത്. പ്രമേഹം ഉള്ളവര്‍ക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാതിരിക്കാനും ചപ്പാത്തിയില്‍ അടങ്ങിയിട്ടുള്ള പോഷകാഹാരങ്ങള്‍ സഹായിക്കുന്നുണ്ട്.
കൂടാതെ ചപ്പാത്തി കഴിക്കുമ്പോള്‍ ദീര്‍ഘ നോരത്തേയ്ക്ക് നമുക്ക് വിശപ്പില്ലായ്മയും അനുഭവപ്പെടുമെന്നതും ഡയറ്റിന് താല്‍പ്പര്യമുള്ളവരെ ഇതിലേക്ക് അടുപ്പിക്കുന്നുണ്ട്. അതേസമയം സോഡിയം ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ചോറാണ് അതിന് നല്ലത്. ചപ്പാത്തിയിലെ സോഡിയത്തിന്റെ അളവ് കൂടുതലാണ്.janmabhumi

No comments:

Post a Comment