ഭാഗവത വിചാരം*
*ദശമ സ്കന്ധം*
_നവമോഽദ്ധ്യായഃ_
ഭഗവാനെ ഏതുവിധം ക്ലേശം കൂടാതെ ഭക്തന്മാർ സ്വാധിനിക്കുന്നുവോ, അനുഗ്രഹം നേടുന്നുവോ, അപ്രകാരം ദേഹാഭിമാനികൾക്ക് തപോധ്യാനാദികളിലൂടെ പ്രാപിക്കാൻ കഴിയുന്നില്ല.
തന്റെ അവ്യക്തമായ സ്വരൂപത്തെ തപസ്സ് ധ്യാനം യോഗം മുതലായവയിലൂടെ ഉപാസിക്കുന്നവർക്ക് പ്രാപിക്കാൻ അധികം പ്രയാസമുള്ളതാണെന്ന് ഭഗവാൻ ഗീതയിൽ തന്നെ പറഞ്ഞിട്ടുണ്ട്, *ക്ലേശോഽധികതരസ്തേഷാമവ്യക്താസക്ത ചേതസാം* എന്ന്. ആയതിനാൽ കർമ്മയോഗത്തേക്കളും ജ്ഞാനയോഗത്തെക്കാളും ഭക്തിയോഗം തന്നയാണ് ഭഗവത് പ്രാപ്തിക്ക് സുഗമമായ മാർഗ്ഗം എന്ന് മഹാത്മാക്കൾ പറഞ്ഞിരിക്കുന്നു.
*ഐക്യം തേ ദാനഹോമവ്രതനിയമ*
*തപസ്സാംഖ്യയോഗൈർദുരാപം*
*ത്വത്സംഗേനൈവ ഗോപ്യഃ കില സുകൃതിതമാഃ*
*പ്രാപുരാനന്ദസാന്ദ്രം*
*ഭക്തേഷ്വന്യേഷു ഭൂയസ്സ്വപി ബഹുമനുഷേ*
*ഭക്തിമേവ ത്വമാസാം*
*തന്മേ ത്വദ്ഭക്തിമേവ ദ്രഢയ ഹര ഗദാൻ*
*കൃഷ്ണ വാതാലയേശ*
(നാരായണീയം 94.10)
അത്തരത്തിലുള്ള ഗോപീ ഭക്തി തന്നനുഗ്രഹിക്കണേ എന്ന് പട്ടേരിപ്പാട് പ്രാർത്ഥിച്ച പോലെ നമുക്കും പ്രാർത്ഥിക്കാം.

No comments:
Post a Comment