Monday, May 13, 2019

[12/05, 05:43] Sanal Kumar Narayaneeyam: *പ്രസന്റ്‌ !* 
      -------------------                   
               കരഞ്ഞു   കൊണ്ടാണ്‌   ആ അമ്മ വന്നുകേറിയത്‌.    ഭർത്താവ്‌ അപകടത്തിൽ    മരിച്ചിട്ട്‌   മാസങ്ങൾ കഴിഞ്ഞു.

            ഇനിയും      ദു:ഖത്തിൽനിന്ന് കരകയാറാനാകുന്നില്ല.    അന്നത്തെ കരച്ചിൽ    ഇന്നുമുണ്ട്‌.   അത്രയേറെ പ്രിയപ്പെട്ടവനെയാണ്‌   നഷ്ടമായതെന്ന് അമ്മയുടെ     ഓരോ വാക്കും   പറഞ്ഞുതന്നു.  അതിലൊന്ന്    ഇങ്ങനായിരുന്നു:

         ഒരുപാട്‌   തിരക്കുള്ള    ആളായിരുന്നു.  എന്നാലും   എങ്ങനേലും   സമയം കണ്ടെത്തി   എന്റെ   കൂടെനിൽക്കും. അടുക്കളയിൽ   സഹായിക്കും.   അറിയുന്ന ജോലിയൊക്കെ   ചെയ്തുതരും.   എനിക്ക്‌ പറയാനുള്ളതെല്ലാം   മടുപ്പില്ലാതെ കേട്ടിരിക്കും.

           നിങ്ങൾക്കറിയോ,   എന്റെ നഖം വെട്ടിത്തന്നിരുന്നത്‌   പോലും...’   വാക്കുകൾ   കണ്ണീരുകൊണ്ട്‌   മുറിഞ്ഞു.

     ആ അമ്മ യാത്രപറഞ്ഞിറങ്ങുമ്പോൾ, ഈ   ആയുസ്സിൽ   മറ്റൊരാൾക്ക്‌ നൽകാവുന്ന   ഏറ്റവും   നല്ല സമ്മാനമെന്താണെന്ന്   ആലോചിച്ചു.‌

         സംശയമില്ല,   നമ്മുടെ   സാന്നിദ്ധ്യം തന്നെ.   പറയാനും   പങ്കുവെക്കാനുമുള്ളതെല്ലാം   കരുണയോടെ കാതോർക്കൽ.

        അങ്ങനെ   കാതോർത്തവരെയൊന്നും   നമുക്ക്‌ മറക്കാനേയാകില്ല .

         ആ   അമ്മക്ക് കണ്ണീരു   തോരാത്തതും   അതാണ്‌.

        ബന്ധങ്ങളിൽ   ഓർമയാകുന്നത്‌ വലിയ   കാര്യങ്ങളല്ല,   കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ്‌.

            അകലത്താകുമ്പോൾ   പോലും കനിവുള്ള   വാക്കുകളാൽ അരികിലെന്നപോൽ   സാന്നിദ്ധ്യമേകുന്ന മനുഷ്യർക്കെന്തൊരു   ഭംഗിയാണ്‌.


      സമ്മാനത്തിനും   സാന്നിദ്ധ്യത്തിനും   ഇംഗ്ലീഷിൽ   ഒരേ   വാക്കാണല്ലോ‌;   പ്രസന്റ്‌ !

           അരികിലുള്ളോരെ അവഗണിക്കുന്നതിനേക്കാൾ    വലിയൊരു   സ്വാർത്ഥതയുണ്ടോ  ?

         അന്യോന്യം    ചൊരിയേണ്ട സ്നേഹനിമിഷങ്ങളെ   ആരൊക്കെയോ കട്ടെടുക്കുന്നില്ലേ  ?

       പാതിരാത്രിയിലും കെട്ടുപോകാത്തൊരു    ചെറിയ സ്ക്രീനിന്റെ   നീലവെളിച്ചം  ,   ബന്ധങ്ങൾക്കിടയിലെ   വലിയ വെളിച്ചങ്ങളെ   കെടുത്തിക്കളയുന്നില്ലേ  ?

        ഞങ്ങളുടെ   മോന്‌   ഒമ്പത്‌   വയസായി.   ഇപ്പോളും   ഉറങ്ങാൻ കിടക്കുമ്പോൾ   ഞങ്ങളിലൊരാൾ കൂടെയുണ്ടാകണം.

        ഉറങ്ങാൻ    നേരമായാൽ   അവൻ വരും.   മെല്ലെ   അരികത്തുവന്ന്   ചുറ്റിപ്പിടിച്ച്‌    ചോദിക്കും:

        ‘അച്ചാ,   എന്റെ   കൂടെ കുറച്ചുനേരൊന്ന്   കിടക്കോ, ഞാൻ വേഗം ഉറങ്ങിക്കോളാം.’

          തിരക്കിട്ട   ജോലിയിലാണെങ്കിൽ കൂടെപ്പോകാൻ   മുമ്പൊക്കെ   മടിച്ചിരുന്നു. ‘മോൻ   കിടന്നോളൂ.   ഞാനിപ്പൊ വരും’. അവൻ പോയിക്കിടക്കും.

         ജോലി   തീർത്ത്‌   ചെല്ലുമ്പോളേക്ക്‌ അവൻ   ഉറക്കത്തിലേക്ക്‌ ലയിച്ചിരിക്കും.

          ഇപ്പോളങ്ങനെ   പറയാറേയില്ല. അവൻ   എപ്പോളാണോ വന്നുവിളിക്കുന്നത്‌,   ഉടനെ   കൂടെച്ചെല്ലും.

            അതിനൊരു   കാരണമുണ്ട്‌. ഇപ്പോളിങ്ങനെ   ഓർക്കും;   കാലം ഒരുപാട്‌ കഴിഞ്ഞ്‌,   വാർദ്ധക്യത്തിന്റെ   രോഗത്തിലും   ക്ഷീണത്തിലുമാകുന്ന സമയം.....

              രാത്രിയുറക്കത്തിലേക്ക്‌ വടിയൂന്നിപ്പോകുമ്പോൾ,   ധാരാളം തിരക്കുകളിൽ   മുഴുകിയ   മോനോട്‌ അതേ   ചോദ്യം   ചോദിക്കും.

   ‘മോനേ, എന്റെ   കൂടെ   കുറച്ചുനേരമൊന്ന് കിടക്കാമോ..’

          വൃദ്ധനായ   ആ   പിതാവിന്റെ വാടിത്തളർന്ന   ചോദ്യത്തിന്‌   അന്ന് മകൻ നൽകേണ്ടൊരു   മറുപടിയുണ്ട്‌.

       ആ    മറുപടി   അതേ പിതാവ്‌ അവനിന്ന്    നൽകണം. അത്രേയുള്ളൂ.
[12/05, 08:27] Sanal Kumar Narayaneeyam: *അദൃശ്യരായി ചിലർ*
----------------------

     കാട്ടിനുള്ളിലെവിടെയോ രോഗശാന്തി നൽകുന്ന സന്യാസിയുണ്ടെന്ന വിവരം നാട്ടിലെങ്ങും പരന്നു.  അർബുദ ബാധിതയായ സ്ത്രീ അദ്ദേഹത്തെ കാണാൻ തിരിച്ചു.  ദിവസങ്ങളോളം കാട്ടിൽ അലഞ്ഞപ്പോൾ ഒരാൾ വിറകും ചുമന്നു വരുന്നത് കണ്ടു.  അതാണ് സന്യാസിയെന്നു മനസ്സിലാക്കാതെ അവൾ ചോദിച്ചു."രോഗശാന്തി നൽകുന്ന ഗുരു എവിടെയാണുള്ളത്?" അദ്ദേഹം പറഞ്ഞു, "എന്തിനാണ് അയാളെ അന്വഷിക്കുന്നത്; അയാൾ ഒരു കപടസന്യാസിയാണ്.  ഞാൻ നിങ്ങളെ സുഖ പെടുത്താം".

      അവളുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചശേഷം അദ്ദേഹം പറഞ്ഞു.  "ഇനി നിങ്ങൾക്ക് പോകാം. നിങ്ങൾ സുഖം പ്രാപിച്ചിരിക്കുന്നു.  ആ സന്യാസിയെ കാണാതെ എന്നെകണ്ടതു നന്നായി".

     അനേക വർഷങ്ങൾ സന്തോഷത്തോടെ ജീവിച്ച ശേഷമാണ് ആ സ്ത്രീ മരിച്ചത്.  മരിക്കുമ്പോഴും അവൾക്കറിയില്ലായിരുന്നു,സന്യാസി തന്നെയാണ് അവളെ സുഖ പ്പെടുത്തിയതെന്നു.

    അദൃശ്യരായിനിന്നു അദ്‌ഭുതങ്ങൾ ചെയ്യുന്നവരോട് ആരാധന തോന്നും.  സ്വയം ഒരു അദ്‌ഭുതമാണെന്നു വരുതിത്തീർക്കാനുള്ള ആകർഷണ തന്ത്രങ്ങളുമായി നടക്കുന്നവർക്കിടയിൽ,ഇരുട്ടിൽ നിന്ന് വെളിച്ചം തെളിക്കുന്നവരാണ് യഥാർത്ഥ അദ്‌ഭുതം.  ആര് ചെയ്‌തു എന്നതിനേക്കാൾ, എന്ത് ചെയ്‌തു എന്നതിൽ ആകും അവരുടെ ശ്രദ്ധ.  സംഭവിച്ച നല്ല കാര്യങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ഒട്ടേറെ പേരുണ്ടാകും.  അറിയാതെ സംഭവിച്ച ഒരു പിഴവിന്റെപോലും ഉത്തരവാദിത്തമേൽകാൻ ആരുമുണ്ടാകില്ല.

     എല്ലാവരും വളരുന്നത് ആരുടെയെങ്കിലുംമൊക്കെ തണലിലും സംരക്ഷണത്തിലുമാണ്.  വളർത്തുന്നവർ കണക്കു സൂക്ഷിക്കാത്തതും ചോദിക്കാത്തതും അവരുടെ സ്വഭാവവൈശിഷ്ട്യം.  വളരുന്നവർക്കു കടപ്പാടുണ്ടാകേണ്ടതു അവരുടെ ബാധ്യത.

     വളർത്തിയവരും പിന്തുണച്ചവരും ഒന്നിന്റെയും അവകാശം പറയാതെ മാറിനിന്നേക്കാം.  പക്ഷെ, വളർന്നവരും,വലുതായവരും,വളർത്തിയവരെയും വലുതാക്കിയവരെയും തിരിച്ചറിയാതെ പോകുന്നത് കഷ്ടമാണ്.
[12/05, 21:32] Sanal Kumar Narayaneeyam: _*ശ്രീ രാമകൃഷ്ണോപദേശം*_
----------------------

*രാമകൃഷ്ണദേവൻ ഒരു കഥ പറഞ്ഞു..*

ഇന്ദ്രൻ ഒരിക്കൽ ഒരു പന്നി ആയിട്ട് ജനിച്ചു. പന്നി പന്നിക്കുട്ടികളേ വിട്ട് ചെളിയിൽ നിന്ന് കയറി വരുന്നില്ല. നാരദമഹർഷി ചെന്ന് പന്നിരൂപിയായ ഇന്ദ്രനെ കാര്യം ബോധിപ്പിച്ചു.കയറി വരാൻ പറഞ്ഞു വിളിച്ചപ്പോൾ ഇന്ദ്രൻ ചോദിച്ചു എന്തു ദേവേന്ദ്രൻ എന്തു ദേവലോകം. എന്റെ ഭാര്യയെ നോക്കൂ കുട്ടികളെ നോക്കൂ എന്തു സൗന്ദര്യം ഈ ചളിയിൽ കളിക്കാൻ എന്തു സുഖം .ദേവലോകവും അപ്സരസ്ത്രീകളും ഒക്കെ മറന്നു. ഏത് യോനിയിൽ വന്നു വീണോ അവിടെ വൈരാഗ്യം വരാതെ മുഴുകി പോകും. പിന്നെ എങ്ങനെയാ.! ആരെങ്കിലുമൊക്ക പുറത്തു നിന്ന് വന്ന് ബോധിപ്പിക്കണം. വന്ന് എഴുന്നേൽപ്പിക്കണം.
[13/05, 05:38] Sanal Kumar Narayaneeyam: *ശ്രീ രാമകൃഷ്ണോപദേശം*
-------------------
*ബഹുദൈവാരാധനയെ കുറിച്ച് രാമകൃഷ്ണ ദേവന്റെ ഒരു കഥ*

*ഒരു ദേശത്ത് തൊപ്പികള്‍ വില്‍ക്കുന്ന രണ്ട് കടകളുണ്ട്*.
 *ഒരു കടയിലുള്ള എല്ലാ തൊപ്പികളും ഒരേ അളവിലാണ്*. *വാങ്ങാന്‍ വരുന്നവന്‍റെ തലയുടെ അളവ് ചെറുതോ, വലുതോ ഏതായാലും ഈ തൊപ്പി തന്നെ ധരിക്കാന്‍ നിര്‍ബന്ധിതനാകും*. *എന്നാല്‍ രണ്ടാമത്തെ കടയില്‍ അവരവരുടെ തലയുടെ അളവിനനുസരിച്ചുള്ള തൊപ്പി ലഭിക്കുന്നു*.

 *ഏത് കടയില്‍ നിന്നാണ് നിങ്ങള്‍ തൊപ്പി വാങ്ങിക്കുക?*

നോക്കൂ. ഇതാണ് ബഹുദൈവതത്ത്വം. ഓരോ മനുഷ്യന്‍റേയും, മനസ്സും, ബുദ്ധിയും, ചിന്തകളും , ജീവിതരീതിയും വ്യത്യസ്ഥമാണ്. ഒരുവന്‍റെ ദൈവം അവന്‍റെ ചിന്തക്കും സങ്കല്പ്പത്തിനുമനുസരിച്ചിട്ടുള്ളതാവണം എന്ന് മനസ്സിലാക്കിയ ഭാരതീയ ഋഷികള്‍ മനുഷ്യന്‍റെ മാറുന്ന മാനുഷിക വികാരങ്ങള്‍ക്കനുസരിച്ച് ദൈവങ്ങളെ രൂപകല്പന ചെയ്ത് തന്നു.
[13/05, 05:43] Sanal Kumar Narayaneeyam: ശ്രീമദ് ഭാഗവതം
--------------------
കയാധു വിനെ തന്റെ ആശ്രമത്തിൽ കൊണ്ട് പോയി വെച്ച് നാരദമഹർഷി ശരീരശരീരി ഭേദത്തിനെ വിവരിച്ചു കൊടുത്തു. ധർമ്മസ്യ തത്വം ജ്ഞാനം ച. തന്നെ രക്ഷിക്കാൻ ജ്ഞാനവും വ്യവഹാരത്തിന് ഭാഗവതധർമ്മത്തിനേയും പറഞ്ഞു കൊടുത്തു.

ശരീരം ഗർഭത്തിൽ ണ്ടാവുന്നു. ശരീരം ഗർഭത്തിൽ നിന്ന് പുറത്ത് വരുന്നു. ശരീരം വളരുന്നു. ശരീരം പരിണമിക്കുന്നു. ശരീരം ക്ഷയിക്കുന്നു. ശരീരം നശിക്കുന്നു. ഇങ്ങനെ ആറു വിധത്തിൽ ശരീരത്തിന് നാശോന്മുഖമായ ലക്ഷണങ്ങൾ ണ്ട്.
ബോധം നിത്യം ആണ്.
ബോധം അവ്യയം ആണ്.
ബോധം ക്ഷേത്രജ്ഞനാണ്.
ബോധം സാക്ഷി ആണ്.
ബോധം ശുദ്ധം ആണ്.
ബോധത്തിന് ജഡസമ്പർക്കമില്ല.
ബോധം സർവ്വതന്ത്രസ്വതന്ത്രമാണ്.

ശരീരം പരിണമിക്കുമ്പോഴും, (തൊണ്ണൂറു വയസ്സ് ആയ ആള് രണ്ടു വയസ്സിലെ ഫോട്ടോ കാണിച്ച് ഇത് എന്റെ ഫോട്ടോ ആണെന്ന് പറയും. ആ ശരീരം ഒക്കെ മാറി പോയി. മനസ്സ് മാറി.)  ഞാൻ മാറാതെ ഇരിക്കണു എന്നുള്ള അനുഭവം എല്ലാവരുടെ ഉള്ളിലും ണ്ട്. ശരീരം മാറിയിട്ടും മനസ്സ് മാറിയിട്ടും ബുദ്ധി മാറിയിട്ടും ഞാൻ എന്ന അനുഭവം മാറാതെ ഇരിക്കണു.

ഈ അനുഭവം ജാഗ്രത് സ്വപ്ന സുഷുപ്തി എന്ന മൂന്ന് അവസ്ഥ കളിലും മാറാതെ ഇരിക്കണു. ജാഗ്രത് അവസ്ഥ യിൽ ശരീരം ണ്ട്. മനസ്സ് ണ്ട്. ഞാൻ ണ്ട്.
സ്വപ്നത്തിൽ ശരീരം ഇല്ല്യ മനസ്സ് മാത്രം പ്രവർത്തിക്കണു. ഞാൻ ണ്ട്.
സുഖായിട്ട് ഉറങ്ങുന്ന  സുഷുപ്തി അവസ്ഥയിൽ ശരീരം ഇല്ല്യ മനസ്സ് ഇല്ല്യ ഞാൻ ണ്ട്. വ്യക്തിത്വ രൂപത്തിലുള്ള ഞാൻ ഇല്ല്യ പക്ഷേ ബോധരൂപത്തിലുള്ള ഞാൻ ണ്ട്.

അപ്പോ ഞാൻ ശരീരം അല്ല ഞാൻ മനസ്സ് അല്ല സച്ചിദാനന്ദസ്വരൂപമായ കേവലാനന്ദസ്വരൂപമായ ബോധം ആണ് എന്ന് ദൃഢമായി അറിയൂ എന്ന് കയാധുവിന് ഉപദേശിച്ചു. കയാധു അത് തത്ക്കാലത്തേയ്ക്ക് നഷ്ടപ്പെടുത്തി കളഞ്ഞു. പക്ഷേ ഗർഭത്തിലുള്ള കുഞ്ഞ് പ്രഹ്ലാദൻ അത് മുഴുവൻ പിടിച്ചു. ബുദ്ധി കൊണ്ട് പറഞ്ഞു മനസ്സിലാക്കേണ്ടതാണെങ്കിൽ ഗർഭസ്ഥശിശുവിന് ബുദ്ധി എവിടെ?

അതുകൊണ്ട് സത്സംഗത്തിൽ നിങ്ങൾക്ക് മനസ്സിലായില്ല്യ എന്നുള്ള കമ്പ്ളയിന്റേ വേണ്ട. ശരണാഗതി ചെയ്തിട്ട് അങ്ങട് ഇരിക്കാ. ഹൃദയം ഹൃദയത്തിൽ നിന്ന് പിടിച്ചെടത്തോളും ഈ ബ്രഹ്മവിദ്യയെ. ബുദ്ധി കൊണ്ടാണെങ്കിൽ ഈ പ്രഹ്ലാദൻ എങ്ങനെ മനസ്സിലാക്കി?

ബുദ്ധി തടസ്സം ആണ് ചെയ്യണത്. ധ്രുവന് തടസ്സം വന്നത് ഈ ബുദ്ധി ആണ്. മനസ്സ് ആണ്. വേറെ പലർക്കും നാരദൻ ഉപദേശിച്ചിട്ട് ഏശാതിരിക്കാൻ കാരണം ഇവരുടെ സംശയം ഇവരുടെ ബുദ്ധി കുറുകേ വരണു.

ഒരു ആചാര്യൻ അല്ലെങ്കിൽ ഒരു അനുഭവസമ്പന്നനായ ഋഷി നീ ആ പൂർണ്ണ വസ്തു ആണ് എന്നൊക്കെ പറഞ്ഞാൽ നമ്മളുടെ റെൺസ്പോൺസ് എന്താണ്? ഇദ്ദേഹത്തിന് പറയാം എനിക്ക് അത്രേം ആയിട്ടില്ല്യാ. ഈ പറയണ ആളാരാണ്?

യഥാർത്ഥ ഗുരു ഭക്തി എന്താണ്? വിനയം ഒന്നുമല്ല. ഗുരു പറയുന്നതിനെ ഒരു തടസ്സവും ഇല്ലാതെ സ്വീകരിക്കാൻ സമ്മതിക്കാതെ സ്വയം ഒരു interpretation കൊടുക്കുന്ന ആളാരാ. സ്വയം വ്യാഖ്യാനം കൊടുക്കുന്ന ഈ അവിദ്യ ആണ് ഗുരൂപദേശം ഏശാതെ തടസ്സം ചെയ്യുന്നത്.

ഗുരുവിന്റെ വാക്കുകൾക്ക് ഒരു വ്യാഖ്യാനവും കൊടുക്കാത്ത ആള് അപ്പോ തന്നെ അനുഭവസമ്പന്നനായി തീരും. പൂർണ്ണനായിട്ട് തീരും. പ്രഹ്ലാദന് ബുദ്ധിയുടെ തടസ്സമോ മനസ്സിന്റെ തടസ്സമോ ഒന്നൂല്ല്യ. ഗർഭത്തിൽ നിന്ന് നാരദമഹർഷി ഉപദേശിച്ചത് മുഴുവൻ പിടിച്ചെടുത്തു. പുറത്ത് വരുമ്പോ ഒരു കളങ്കവും ഏശാതെ പൂർണ്ണനായിട്ട് വന്നു. അതാണ് പ്രഹ്ലാദന്റെ മഹത്വം.

ഈ കഥയെല്ലാം നാരദമഹർഷി തന്നെ അനുഗ്രഹിച്ച് അമ്മയ്ക്ക്  പറഞ്ഞു കൊടുത്തു. ഇങ്ങനെ പ്രഹ്രാദൻ  കുട്ടികൾക്കെല്ലാം ഉപദേശിക്കുന്നത് കണ്ടിട്ട് ശണ്ഡാമർക്കന്മാർ പേടിച്ചിട്ട്  പ്രഹ്ലാദനെ ഹിരണ്യകശിപുവിന്റെ മുന്നിൽ കൊണ്ട് വന്ന് നിർത്തി.

"ദാ അങ്ങയുടെ മകൻ അവിടെ ഉള്ളവരെയൊക്കെ പഠിപ്പിക്കാണ് ഇപ്പൊ. അവിടിപ്പോ പ്രഭാഷണമാണ്ഛ സത്സംഗം ആണ്. അതുകൊണ്ട്  ഇനി ഞങ്ങള് വിചാരിച്ചിട്ട് രക്ഷ ഇല്ല്യ."

ശ്രീനൊച്ചൂർജി
 *തുടരും. .*
[13/05, 10:46] Sanal Kumar Narayaneeyam: *🎼സുഭാഷിതം🎼*

*ശ്ളോകം*

*ക്രോധോ വൈവസ്വതോ രാജാ*
*തൃഷ്ണാ വൈതരണീ നദീ*
*വിദ്യാ കാമദുഘാ ധേനുഃ*
*സന്തോഷം നന്ദനം വനം*
(നീതിസാരം)

*സാരം*

*ക്രോധം യമനും (മൃത്യു), തൃഷ്ണ വൈതരണീ (മറികടക്കുവാന്‍ വിഷമമുള്ളത്‌) നദിയും, വിദ്യ കാമധേനുവും, സന്തോഷം നന്ദനവനവുമാകുന്നു.*

_(ക്രോധം മരണത്തിന്റെ രാജാവാണ്. അത്യാഗ്രഹം നരകത്തിലെ വൈദരണി നദിയാണ്. എന്നാൽ ജ്ഞാനം കാമധേനുവിനെ പോലെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കുന്ന പശുവാണ്. സന്തോഷം സ്വർഗ്ഗവുമാണ്._

 (ജീവിതത്തിൽ നമുക്ക് വിനയായി തീരുന്നതാണ് ക്രോധം, അത്യാഗ്രഹം എന്നിവ.  ജ്ഞാനം നേടുന്നതോടു കൂടി ഇത്തരം വികാരങ്ങളെ അടക്കി നിർത്താൻ നമുക്ക് സാധിക്കും )

No comments:

Post a Comment