Thursday, May 16, 2019

ജന്തുക്കളുള്ളില്‍ 
വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ 
പരിപൂര്‍ണ്ണാത്മനാ സതതം
തന്തൗ മണി പ്രകര 
ഭേദങ്ങള്‍ പോലെ പര-
മെന്തെന്തു ജാതമിഹ 
നാരായണായ നമഃ
സകല ജീവജാലങ്ങളിലും ഈശ്വരചൈതന്യം 
പൂര്‍ണ്ണമായി നിറഞ്ഞിരിക്കുന്നു. ആ ചൈതന്യം
 കൂടാതെ ഒരു ജീവിക്കും ഒരു ചൈതന്യവും ഉണ്ടാവുകയുമില്ല. അനേകം മണികള്‍ ഒരു ചരടില്‍ (തന്തൗ) കോര്‍ത്തെടുക്കുമ്പോഴാണ് അവയ്ക്ക് ശോഭയുണ്ടാവുന്നത്. അപ്പോഴാണ് ശരീരത്തില്‍ ധരിക്കാനുള്ള യോഗ്യതയും അതിനുണ്ടാവുന്നത്. സകല ജന്തുക്കളുടെയും അന്തര്യാമിയായി ഈശ്വരന്‍ കുടികൊള്ളുന്നു എന്നറിയുക. അതിനാല്‍ എന്റെ ഉള്ളിലും നിറഞ്ഞിരിക്കുന്ന അല്ലയോ നാരായണാ എനിക്ക് സദ്ഗതി നല്‍കേണമേ.

No comments:

Post a Comment