Wednesday, May 22, 2019

പുത്തരിച്ചുണ്ട

Friday 28 September 2018 1:05 am IST
തമിഴ്: മുള്ളി
സംസ്‌കൃതം: സിംഹി
എവിടെക്കാണാം: ഇന്ത്യയില്‍ ഉടനീളം വഴിയരികിലും പറമ്പുകളിലും 
തോട്ടുവക്കുകളിലും ധാരാളമായി കാണാം 
പ്രത്യുല്‍പ്പാദനം: വിത്തില്‍ നിന്ന്ചില ഔഷധ പ്രയോഗങ്ങള്‍: പുത്തരിച്ചുണ്ട സമൂലം കൊത്തിയരിഞ്ഞ് ഉണക്കിപ്പൊടിച്ചത് അരസ്പൂണ്‍ ചൂടുവെള്ളത്തില്‍ കലക്കി ദിവസം രണ്ട് നേരം എന്ന കണക്കിന് ഏഴു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ശ്വാസതടസ്സവും ശ്വാസം മുട്ടും കുറയും. 
പനിയും ജലദോഷവും വന്നാല്‍ ആടലോടക വേര്, പുത്തരിച്ചുണ്ട വേര്, മുത്തങ്ങാക്കിഴങ്ങ്, കുറുന്തോട്ടി വേര്, ചുക്ക്, കുരുമുളക്, തിപ്പലി, പര്‍പ്പടക പുല്ല് ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറു മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ രണ്ട് ദിവസം കൊണ്ട് പനി, ജലദോഷം, കഫക്കെട്ട് എന്നിവ ശമിക്കും.
പുത്തരിച്ചുണ്ടയുടെ കായ്, ഇലഞ്ഞിത്തൊലി, വേപ്പില, അയമോദകം, കുരുമുളക്, വയമ്പ്, ഗ്രാമ്പൂ, എന്നിവ അമ്പത് ഗ്രാം വീതവും ഇന്തുപ്പ് പത്തു ഗ്രാമും ചേര്‍ത്ത് പൊടിച്ച് ശീലപ്പൊടിയാക്കി അര സ്പൂണ്‍ കമ്മട്ടിപ്പാല്‍ ചേര്‍ത്ത് ഇളക്കി ഉണക്കി ഇതുപയോഗിച്ച് പല്ലുതേച്ചാല്‍ മോണപഴുപ്പ്, പല്ലുവേദന, പല്ലിലെ കേട് എന്നിവ മാറി ഇളകിയ പല്ല് ഉറയ്ക്കും. വായനാറ്റം ശമിക്കാനും ഇത് നല്ലതാണ്.
പുത്തരിച്ചുണ്ട വേര് അഞ്ച് ഗ്രാം ചെറുജീരകം അഞ്ച് ഗ്രാം ആടലോടകത്തിന്റെ വേര് അഞ്ച് ഗ്രാം പഴുത്ത പ്ലാവില ഞെട്ട് അഞ്ച് ഗ്രാം ഇവ രണ്ട് ഗ്ലാസ് വെള്ളത്തില്‍ വെന്ത് അര ഗ്ലാസാകുമ്പോള്‍ വാങ്ങി അതില്‍ വിധിപ്രകാരം തയാറാക്കിയ രണ്ട് ധന്വന്തരം ഗുളിക അരച്ച് കുടിച്ചാല്‍ ഹൃദ്രോഗികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും നെഞ്ച് വിലക്കവും മാറിക്കിട്ടും,
janmabhumi

No comments:

Post a Comment