Wednesday, May 22, 2019

Loka Samastha Sukhino Bhavanthu*

When you talk, 
you are repeating what you already know. 
But if you listen, 
you may learn something new.

നിങ്ങൾ സംസാരിക്കുമ്പോൾ 
നിങ്ങൾക്ക് അറിയുന്നത് ആവർത്തിക്കുക മാത്രമാണ് 
എന്നാൽ മറ്റൊരാൾ പറയുന്നതു കേൾക്കുമ്പോൾ നിങ്ങൾ പുതിയ ഒരു അറിവ് ആർജിക്കുകയാണ

                                  ജലദോഷം കൊണ്ട് മൂക്കടഞ്ഞാൽ രണ്ടു മൂക്കിൽ കൂടെയും (മാറ്റി മാറ്റി ) അല്പം ഉപ്പു വെള്ളം വലിച്ചു കയറ്റി മറ്റേ മൂക്ക് വഴി കളഞ്ഞാൽ മൂക്കടപ്പിന് ശമനം കിട്ടും. (Sinus Rinse എന്ന പേരിൽ ഒരു പ്ലാസ്റ്റിക് ബോട്ടിൽ ഇതിനു വേണ്ടി കിട്ടും.  അതിൽ ഫുൾ കിറ്റ് ആണ്. വീട്ടിലെ ടാപ്ൽ നിന്നും അല്പം വെള്ളം മാത്രമേ വേണ്ടൂ )

പ്ര​മേ​ഹ​രോ​ഗി​ക​ൾ​ ​പ​ച്ച​മു​ള​ക്  ​ഒ​ഴി​വാ​ക്ക​രു​ത്

ക​റി​ക​ൾ​ക്ക് ​എ​രി​വി​നു​ള്ള​ ​ചേ​രു​വ​ ​എ​ന്ന​തി​ൽ​ ​ക​വി​ഞ്ഞ് ​പ​ച്ച​മു​ള​കി​ന്റെ​ ​ഗു​ണ​മ​റി​ഞ്ഞ​ല്ല​ ​ന​മ്മി​ൽ​ ​പ​ല​രും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​എ​രി​വ് ​പേ​ടി​ച്ച് ​മി​ത​മാ​യ​ ​തോ​തി​ൽ​ ​മാ​ത്ര​മേ​ ​ഉ​പ​യോ​ഗ​വും​ ​ഉ​ള്ളൂ.​ ​വി​റ്റാ​മി​നു​ക​ൾ​ ​ധാ​രാ​ള​മു​ള്ള​ ​പ​ച്ച​മു​ള​കി​ൽ​ ​ആ​ന്റി​ ​ഓ​ക്‌​സി​ഡ​ന്റു​ക​ളും​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​കോ​പ്പ​ർ,​ ​അ​യ​ൺ,​ ​പൊ​ട്ടാ​സ്യം​ ​എ​ന്നി​വ​ ​പ​ച്ച​മു​ള​കി​ൽ​ ​ധാ​രാ​ള​മു​ണ്ട്.​ ​ശ​രീ​ര​ത്തി​ന് ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​സ​മ്മാ​നി​ക്കു​ന്നു​ ​പ​ച്ച​മു​ള​ക്.

ശ​രീ​ര​ത്തി​ൽ​ ​അ​ടി​യു​ന്ന​ ​അ​മി​ത​ ​കൊ​ഴു​പ്പി​നെ​ ​ഉ​രു​ക്കി​ക്ക​ള​യാ​ൻ​ ​പ​ച്ച​മു​ള​ക് ​സ​ഹാ​യി​ക്കു​ന്നു.​ ​ശ​രീ​ര​ത്തി​ലെ​ ​പ​ഞ്ച​സാ​ര​യു​ടെ​ ​അ​ള​വ് ​നി​യ​ന്ത്രി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​തി​നാ​ൽ​ ​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ ​പ​ച്ച​മു​ള​കി​നെ​ ​ഒ​ഴി​വാ​ക്ക​രു​ത്.​ ​വി​റ്റാ​മി​ൻ​ ​സി​യു​ടെ​ ​ക​ല​വ​റ​യാ​യ​തി​നാ​ൽ​ ​ക​ണ്ണു​ക​ൾ,​ ​ച​ർ​മ്മം​ ​എ​ന്നി​വ​യു​ടെ​ ​ആ​രോ​ഗ്യ​ത്തി​നും​ ​സൗ​ന്ദ​ര്യ​ത്തി​നും​ ​സ​ഹാ​യ​മാ​ണ്.​ ​ധാ​രാ​ളം​ ​നാ​രു​ക​ൾ​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ​ ​ഇ​ത് ​ദ​ഹ​ന​പ്ര​ക്രി​യ​ ​എ​ളു​പ്പ​മാ​ക്കു​ന്നു.​ ​ഇ​രു​മ്പി​ന്റെ​ ​അ​പ​ര്യാ​പ്ത​ത​ ​മൂ​ല​മു​ള്ള​ ​രോ​ഗ​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​മി​ക​ച്ച​ ​മാ​‌​ർ​ഗ​മാ​ണ് ​പ​ച്ച​മു​ള​കി​ന്റെ​ ​ഉ​പ​യോ​ഗം.​ ​പ​ല​ത​രം​ ​അ​ല​ർ​ജി​ക​ളെ​ ​ത​ട​യാ​നും​ ​ഇ​തി​ന് ​ക​ഴി​വു​ണ്ട്.

No comments:

Post a Comment