Sunday, May 19, 2019

Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ - സാംഖ്യയോഗം - 77
അസത്തിന് സ്വയമേവ അസ്തിത്വമില്ല. നമ്മള് കൊടുക്കുന്ന അസ്തിത്വമാണ്. ശരീരവും മനസ്സും ഒക്കെ അതുപോലെയാണ്. അതിനെ ശ്രദ്ധയെ ആത്മാവിൽ സത്തിൽ വച്ച് അസത്തിനെ അത് ഉള്ളോടത്തോളം കാലം അതിരുന്നിട്ടു പോട്ടെ എന്ന് വിചാരിച്ചിട്ട് വിടാ. അങ്ങനെ വിട്ടാൽ അത് തനിയെ നമ്മളെ വിട്ടു പോവും. അതില് എത്രകണ്ട് നമ്മളുടെ ശ്രദ്ധ പതിയുന്നൂ അത്രകണ്ട് അത് ബലപ്പെട്ടു വന്നു കൊണ്ടേ ഇരിക്കും . ഇതാണ് സീക്രട്ട്. ശ്രദ്ധ സത്തില് , ഈശ്വരഭജനത്തില്. ഇപ്പൊ ഞാൻ ആത്മ വിചാരം എന്നു പറഞ്ഞുവല്ലോ അത് സാധിച്ചിട്ടില്ലെങ്കിൽ ഭഗവദ് ഭജനത്തിന് . നമ്മുടെ മനസ്സിനെ നിയന്ത്രിക്കലും ശരീരത്തിനെ നിയന്ത്രിക്കലും ഒക്കെ ഭഗവാനു വിട്ടുകൊടുക്കുക. ഭഗവാനേ അങ്ങ് എന്തു വേണമെങ്കിലും ചെയ്തോളൂ ഇതാ ശരണാഗതി ചെയ്യു ണൂ. ഈ അസത്തുമായിട്ടുള്ള ഇടപാട് നമുക്ക് വേണ്ട. സത്തായിട്ടുള്ള സർവ്വേശ്വരനെ പിടിച്ചു കൊള്ളുക. അസത്തിനെ ഭഗവാന് അർപ്പിക്കാ. അർപ്പിച്ചിട്ട് സ്വതന്ത്രമായിട്ട് ഇരിക്കാ. യാതൊരു ചുമതലയും നമുക്കില്ല. ചുമതലയൊന്നും ഏറ്റെടുക്കരുത്. അസത്തിനോട് ശണ്ഠകൂടാൻ പോയാൽ നിഴലിനോട് ഗുസ്തി പിടിക്കണ പോലെയാണ്. ജയിക്കേ ഇല്ല അതു തളരേ ല്യ. കാരണം അത് ഇല്ലാത്തതാണ്. അപ്പൊ ഉള്ള വസ്തുവായ സർവ്വേശ്വരനെ ഗ്രഹിച്ചിട്ട് ഇല്ലാത്ത വസ്തുവായ ജഡ പദാർത്ഥങ്ങളെ സൗകര്യത്തി നനുസരിച്ച് കൈകാര്യം ചെയ്തോളാ. ഇതാണ് തത്വദർശികൾ ഒക്കെ ചെയ്തിട്ടുള്ളത്. അസത്തിനെ അവര് ഉപേക്ഷിച്ചുല്യ, അസത്തിനെ സത്ത് എന്നു ഗ്രഹിച്ചുല്യ. അസത്തിനെ ആവശ്യത്തിനനുസരിച്ചു ഉപയോഗിച്ചു . പക്ഷെ  ശ്രദ്ധയെ സദാ ഈശ്വരനിൽ വച്ചു കൊണ്ടിരുന്നു. ഇത് അറിഞ്ഞവർ തത്വദർശികൾ. അപ്പൊ ഈ വസ്തുക്കൾ നമ്മുടെ ഹൃദയത്തിലേക്ക് എവിടേയോ പ്രവേശിച്ചിരിക്കും. എവിടെയെങ്കിലും ഒരു കാലത്ത് ഉപയോഗപ്പെടും. നമുക്ക് തന്നെ അറിയാതെ നമ്മുടെ ബോധമണ്ഡലത്തിൽ പ്രത്യക്ഷപ്പെടും. നമ്മള് തന്നെ ആശ്ചര്യപ്പെടും ഈ അറിവ് ഒക്കെ എനിക്ക് എവിടുന്നു വന്നു എന്ന്. എപ്പളോ ഉള്ളിൽ കയറിയതാണേ. നമ്മളേ അറിയാതെ കയറിയതാണ് . പാലക്കാട് വിജ്ഞാനരമണീയാശ്രമത്തില് 13 വർഷമായി പ്രഭാഷണം നടക്കുന്നുണ്ട്. ശുദ്ധമായ വേദാന്തവിഷയമാണ് . കുട്ടികൾ ഒക്കെ എപ്പളും സുഖമായിട്ട് മുമ്പില് വന്ന് ഉറങ്ങും. എപ്പളും വരും കുട്ടികള്. അവരുടെ അമ്മയുടെ മടിയിൽ കിടന്ന് ഉറങ്ങും. പക്ഷെ എന്നിട്ടും പലതും അവർ ഗ്രഹിച്ചു വച്ചിട്ടുണ്ട്. ഒരു ദിവസം അമ്മ എന്തിനോ ചീത്ത പറഞ്ഞു കുട്ടിയെ. ചീത്ത പറഞ്ഞപ്പോ അമ്മയെ പിടിച്ചു നിർത്തിയിട്ട് ഈ ചീത്ത പറയുന്ന നീ ആരാണ് എന്നു ചോദിച്ചു .ആ നീ ആരാണ് എന്നു നോക്കാതെയാണ് ഇങ്ങനെ ദേഷ്യപ്പെടണത് ന്ന് . അപ്പൊ നമ്മളേ അറിയാതെ എവിടേയോ കിടക്കും. കിടക്കും അവിടെ എപ്പോഴെങ്കിലും ഉപയോഗപ്പെടും. അങ്ങനെ ഏററവും പ്രധാനമായ ശ്ലോകം. ഈ ശ്ലോകത്തിനെ നല്ലവണ്ണം മനനം ചെയ്താൽത്തന്നെ നമുക്ക് തത്വ ദാർഢ്യം ഉണ്ടാവും .ഞാൻ വേറെ അസത്ത് വേറെ.ശരീരം വേറെ ഞാൻ വേറെ.ഞാൻ എന്നുള്ളത് സത്ത്, ചൈതന്യം. സത്ത് ചിത്ത് ആനന്ദം അതാണ് സച്ചിതാനന്ദം എന്നു പറയണത് .സത്ത് എന്നു വച്ചാൽ ഉണ്മ എന്നർത്ഥം . ഉള്ള വസ്തു. ഉള്ള വസ്തു ഞാൻ എന്നുള്ളത് മാത്രം.നമുക്ക് അനുഭവമുള്ളത് അത് മാത്രം. ബാക്കിയുള്ളത് ഒന്നും അനുഭവമല്ല പ്രതീതി.ഇന്ദ്രിയ വേദ്യം .ഇന്ദ്രിയങ്ങൾ കൊണ്ടേ ഞാൻ അല്ലാത്തതിനെ ഒക്കെ അറിയാൻ പറ്റുള്ളൂ. ഞാൻ ഉണ്ടോ എന്നറിയാൻ എനിക്ക് ഇന്ദ്രിയങ്ങളോ മനസ്സോ ഒന്നും വേണ്ട . ഞാനുള്ളതുകൊണ്ട് മനസ്സും ഇന്ദ്രിയങ്ങളും ഒക്കെ പ്രവൃത്തിക്കുണൂ. ഞാൻ അതിനെയൊന്നും ആശ്രയിച്ചിരിക്കിണില്ല . സ്വതന്ത്രമായ awareness എനിക്കുണ്ട് ഞാൻ ഉണ്ട് എന്നുള്ളത്. അത് ബോധം അത് ആത്മാ. ശ്രദ്ധയെ അതിൽ പതിപ്പിക്കാ അതാണ് ഉത്തമ ധ്യാനം. ധ്യാനത്തിന്റെ ഒക്കെ സ്വരൂപം അതാണ്. ഞാൻ എന്താണ്? ഞാൻ ആരാണ്? ഈ ശ്ലോകത്തോടെ ഇന്നു നിർത്താം. ഒരു ബേസിക്ക് ഫൗണ്ടേഷൻ ഇട്ടു കഴിഞ്ഞാൽ പിന്നെ കുറച്ച് അധികം പറഞ്ഞു പോയാലും കുഴപ്പം ഇല്ല .ആദ്യത്തെ കുറച്ച് ദിവസം ഫൗണ്ടേഷൻ, അടിത്തറ പാവുക.
( നൊച്ചൂർജി )
[18/05, 03:07] Lakshmi Athmadhara: ശ്രീമദ് ഭാഗവതം 154

ഈയൊരു വിഘ്നം യോഗികളായിട്ടുള്ളവർ തന്നെ അനുഭവിച്ചു. കുറേ നേരം ഒക്കെ ധ്യാനിച്ച് ഉണരുമ്പോൾ പലേ വസ്തുക്കളേയും കാണുന്നു. ആ വസ്തുക്കളൊടൊക്കെ ഉള്ളിൽ കയറി ഇരിക്കും. ഉള്ളിൽ കയറി ഇരിക്കാൻ എന്താ കാരണം?  ചിലതിനെ കണ്ടാൽ ഇഷ്ടപ്പെടുന്നു. അതെനിക്ക് വേണന്ന് തോന്നൽ. ചിലതിനെ കണ്ടാൽ പിടിക്കണില്ല്യ. അത് വേണ്ട എന്ന് തോന്നൽ. 

പലേ വികാരങ്ങൾ ഒന്നുകിൽ അസൂയ അല്ലെങ്കിൽ കാമം. അല്ലെങ്കിൽ ദ്വേഷം. അല്ലെങ്കിൽ ആസക്തി ഇങ്ങനെ ഏതെങ്കിലും വികാരം വെച്ച് കൊണ്ടാണ് നമ്മളുടെ ലോകജീവിതം മുഴുവൻ.അതുകൊണ്ട് സകലപദാർത്ഥങ്ങളും നമ്മളുടെ ഉള്ളിൽ കയറി ഇരിക്കണ്ട്. ഈ അസ്ത്രങ്ങളെ ഇല്ലാതാക്കണമെങ്കിൽ ഈ അസ്ത്രങ്ങളിൽ നിന്നൊക്കെ ഈ ജീവൻ രക്ഷപെടണമെങ്കിൽ ഒരു കവചം ധരിക്കണം എന്നാണ്. എന്താ ആ കവചം എന്ന് വെച്ചാൽ ലോകത്തിൽ ഒരു വസ്തുവിനേയും കാണരുത്. അപ്പോ പിന്നെ ഒരു മുറിയിൽ അടച്ചിരിക്കണം. 

നമ്മളുടെ സൗഭരീ മഹർഷി വെള്ളത്തിന്റെ ഉള്ളിൽ പോയിരുന്നു. ശ്വാസം അടക്കി പിടിച്ച്. എന്നിട്ടും രക്ഷ ഒന്നും ണ്ടായില്ല്യ. ഗരുഡൻ ശപിച്ചു. പിന്നെ ആ മത്സ്യങ്ങളൊക്കെ കൂടെ ആണും പെണ്ണുമായി പോണത് കണ്ടപ്പോ കല്യാണം കഴിക്കണന്ന് തോന്നി. മഹാ അപകടം ആയി. *എവിടെ പോയി ഇരുന്നാലും ഇതേ മനസ്സും കൊണ്ടാണേ പോണതേ.* 

ഏകാന്ത ദേശത്തിൽ ഇരിക്കണന്ന് പറഞ്ഞപ്പോ ആചാര്യ സ്വാമികൾ ഏകാന്ത ദേശത്തിന് ഒരു വ്യാഖ്യാനം കൊടുത്തു. ആദൗ അന്തേ ച മദ്ധ്യേ ച ജനോ യസ്മിന്നവിദ്ധ്യതേ. ആദികാലത്തിലും അവിടെ ജനങ്ങളില്ല്യ  മദ്ധ്യ കാലത്തിലും ഇല്ല്യ ഇനി വരാൻ പോണകാലത്തിലും ജനങ്ങൾ ണ്ടാവില്ല്യ. അങ്ങനെയുള്ള ദേശം ആണ് ഏകാന്തം.

അങ്ങനെ ഒരു 'ദേശം' ണ്ടോ. എന്നുവെച്ചാൽ ജ്ഞാനം ആണത്. അതായത് ഇവിടെ ആരും ഇല്ല്യ 

യാതൊന്നു കാണ്മതതു നാരായണ പ്രതിമ യാതൊന്ന് കേൾപ്പതതു നാരായണ സ്തുതികൾ യാതൊന്നു ചെയ്വതതു നാരായണാർച്ചനകൾ യാതൊന്നിതൊക്കെ ഹരി നാരായണായ നമ: ഇതാണ് നാരായണ കവചം. ഈ ശ്ലോകമാണ് നാരായണ കവചം. ഭാഗവതത്തിൽ നാരായണ കവചത്തിലെ ഒരു ശ്ലോകം തന്നെ അതിന് പ്രമാണം ആയി പറയുന്നു. 

"യഥാ ഹി ഭഗവാനേവ വസ്തുത: സദസച്ച യത്. 
സത്യേന അനേന ന: സർവ്വേ യാന്തു നാശമുപദ്രവാ:"
ശ്രീനൊച്ചൂർജി 
 *തുടരും. .*

No comments:

Post a Comment