Wednesday, May 22, 2019

ള്ളിയിലുമുണ്ട് അല്‍പ്പം കാര്യം

Wednesday 8 May 2019 12:49 pm IST
സവാള നീര് ചൂടിന് പ്രതിരോധിക്കാന്‍ സഹായിക്കും. എട്ട് ആഴ്ച തുടര്‍ച്ചയായി സവാള നീര് കഴിക്കുന്നത് പ്രമേഹത്തെ ഒരു പരിധിവരെ ചെറുക്കാന്‍ സാധിക്കും.
പ്രമേഹം ശാരീരിക പ്രവര്‍ത്തനങ്ങളെ മുഴുവന്‍ ബാധിക്കും. രണ്ട് തരത്തിലുള്ള പ്രമേഹമാണ് ഉള്ളത്. ടൈപ് 1, ടൈപ്പ് 2 എന്നിങ്ങനെയാണ് ഇതിനെ തരംതിരിച്ചിരിക്കുന്നത്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. 
പാന്‍ക്രിയാസില്‍ ഇന്‍സുലിന്റെ ഉത്പ്പാദനം കുറയുകയും ഇല്ലെങ്കില്‍ തീരെ ഇല്ല എന്ന അവസ്ഥയാണ് പ്രമേഹം. പ്രതിവര്‍ഷം ഇന്ത്യയില്‍ പത്ത്‌ലക്ഷത്തോളം ആളുകള്‍ പ്രമേഹത്തിന്റെ പിടിയില്‍ അകപ്പെടുന്നത്. ദാഹം, മൂത്രാശങ്ക, വിശപ്പ്, കാഴ്ച മങ്ങല്‍ എന്നിവയാണ് പ്രമേഹ രോഗത്തിനുള്ള സാധ്യതകള്‍.
പ്രമേഹ രോഗമുള്ളവര്‍ ഭക്ഷണ കാര്യങ്ങളിലും ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കൃത്യസമയത്തിനുള്ളില്‍ ഇവര്‍ ഭക്ഷണം കഴിക്കാന്‍ എന്നും ശ്രദ്ധിക്കണം. കൂടാതെ ഭക്ഷണത്തില്‍ ഫൈബറിന്റെ അളവ് കൂടുതല്‍ ഉള്‍പ്പെടുത്താനും ശ്രമിക്കണം. ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ ഉത്പ്പാദനം കുറയ്ക്കാന്‍ സഹായിക്കുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ ഉള്ളിയുടെ പങ്ക് ചെറുതൊന്നുമല്ല. 
പ്രത്യേകിച്ചും വേനല്‍കാലങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. സവാള, ഉള്ളി തുടങ്ങിയവ കുടൂതല്‍ ഉപയോഗിക്കുന്നത്. ഇത് കുറയ്ക്കാന്‍ സാധിക്കും. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഉള്ളി ഒഴിച്ചുകൂടാനാവാത്തതാണ്. ചട്‌നി, സാലഡ് ചോറ് തുടങ്ങി എന്ത് ഉണ്ടാക്കിയാലും നമ്മള്‍ ഉള്ളി ഉപയോഗിക്കുന്നുണ്ട്.
കുടാതെ ഇതിന് വേറെയും ഗുണങ്ങളുണ്ട്. ശരീര സൗന്ദര്യത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഉള്ളിയും സവളയും ഉപയോഗപ്രദമാണ്.
 
സവാള നീര് ചൂടിന് പ്രതിരോധിക്കാന്‍ സഹായിക്കും. എട്ട് ആഴ്ച തുടര്‍ച്ചയായി സവാള നീര് കഴിക്കുന്നത് പ്രമേഹത്തെ ഒരു പരിധിവരെ ചെറുക്കാന്‍ സാധിക്കും. ഭക്ഷണം നിയന്ത്രിച്ച് ഡയറ്റ് ചെയ്യുന്ന ആളുകള്‍ക്കും സവാളയുടെ ഉയോഗം ഫലപ്രദമാണ്. 28 ദിവസം തുടര്‍ച്ചയായി ഇത് ഉപയോഗിക്കുകയാണെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ ഇതിന് സാധിക്കും.
അതേസമയം ഗര്‍ഭിണികള്‍ സവാള കൂടുതല്‍ കഴിക്കുന്നതില്‍ നിന്നും വിട്ട് നില്‍ക്കണംമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

No comments:

Post a Comment