Monday, June 17, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 103
നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവക:
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുത:

അച്ഛേദ്യോ/ യമദാഹ്യോ / യം
അക്ലേദ്യോ/ ശോഷ്യ ഏവ ച
നിത്യ: സർവഗത: സ്ഥാണു:
അചലോ /യം സനാതന :

ഭഗവാൻ ഇന്നലെ ഭഗവാന്റെ ചോദ്യം ആണ് അർജ്ജുനനോട് ആത്മാവിന്റെ യഥാർത്ഥ സ്വരൂപം കണ്ടെത്തിയവൻ ആരെ കൊല്ലുന്നു? ആരെ കൊല്ലിക്കുന്നു? എന്നു വച്ചാൽ അവന് കർത്തൃത്വവും ഇല്ല ഭോക്തൃത്വവും ഇല്ല . തന്നെ യഥാർത്ഥത്തിൽ താൻ ആരെന്നു കണ്ടെത്തിയാൽ കർത്തൃത്വം,ഭോക്തൃത്വം, രാഗം, ദ്വേഷം ഇതു നാലും മുഖ്യമായിട്ട് അയാളെ വിട്ട് അകലും. ഈ നാലെണ്ണവും ഉദിക്കുമ്പോഴാണ് സകല ദു:ഖങ്ങളും ഉണ്ടാവണത്. ദു:ഖത്തിന്റെ മൂലകാരണം കർത്തൃത്വം,ഭോക്തൃത്വം, രാഗം, ദ്വേഷം. ഈ നാലിനും കാരണം എന്താ? ഈ നാലിനും കാരണം അഹങ്കാരം.അഹങ്കാരത്തിൽ നിന്ന് ഞാൻ ചെയ്യുണൂ ഞാൻ അനുഭവിക്കുണൂ എന്നുള്ള ഈ രണ്ടു ഭാവങ്ങളും ഉദിക്കുണൂ.അതിന്റെ എക്സ്റ്റൻഷൻ ആണ് പുറം ലോകത്തില് രാഗവും ദ്വേഷവും. വെറുപ്പും ആസക്തിയും. Attachment , aversion. ഇത് ആത്മതത്വം അറിയുന്നതോടുകൂടി തന്നെ വിട്ടു പോവും. ഇപ്പൊ സാക്ഷാത്കാരം ഉണ്ടായിട്ടില്ലെങ്കിൽ പോലും , സാക്ഷാത്കാരം എന്നുള്ളത് അവിടെ ഇരിക്കട്ടെ. അത് 'മനുഷ്യാണാം സഹസ്രേഷു ' ഭഗവാൻ തന്നെ പറയുന്നു. അപൂർവ്വം ചിലർക്ക് സൂര്യനുദിക്കുന്ന പോലെ ആയിരം ആതിഥേയർ ഉദിക്കുന്ന പോലെ തത്വം ഉദിക്കുന്നു എന്നാണ്. അങ്ങിനെ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും ചിത്തശുദ്ധിക്കായ്ക്കൊണ്ട് ഭഗവാൻ തന്നെ പറയുന്നു 'യോഗിന കർമ്മ കുർവന്തി ' കർമ്മം ചെയ്യുന്നു എന്തിനാ ചിത്തശുദ്ധിക്ക്. ചിത്തശുദ്ധി എന്നു വച്ചാൽ തന്നെ എന്താ നമ്മുടെ ലക്ഷ്യം ഈശ്വരസാക്ഷാത്കാരം ആണ് എന്നു നിശ്ചയിച്ചു.നിശ്ചയിച്ചിട്ട് ജീവിതത്തിനെ തന്നെ ഒരു യജ്ഞമാക്കി തീർക്കുന്നു. ജീവിതം മുഴുവൻ ഒരു യജ്ഞം. ജീവിതം യജ്ഞമാവണമെങ്കിൽ ഈ ലക്ഷ്യം ഉണ്ടെങ്കിലേ പറ്റൂ. അല്ലെങ്കിൽ യജ്ഞ മാവില്ല. നമ്മൾ എന്തൊക്കെ തന്നെ ചെയ്താലും ഈ ലക്ഷ്യം അറിഞ്ഞിട്ടില്ലെങ്കിൽ ജീവിതം യജ്ഞ മാവില്ല. നമുക്ക് കാശിയിലേക്ക് ആണ് പോണ്ടത് എന്നു നിശ്ചയിച്ചാൽ എങ്ങിനെയെങ്കിലും വഴി അറിയില്ലെ ങ്കിലും വീട്ടിൽ നിന്ന് ഇറങ്ങി തുടങ്ങിയാൽ എങ്ങിനെയെങ്കിലും വഴി ചോദിച്ച് കാശിയിൽ പോകാം. ഇപ്പൊ ഒരാൾക്ക് എവിടെ പോണ്ടത് എന്നു നിശ്ചയം ഒന്നും ഇല്ല അയാൾക്ക് എയ്റോ പ്ലെയിൻ കയ്യില് കൊടുത്താലും അയാൾ സകല ഇടത്തും ചുറ്റി ചുറ്റി ലക്ഷ്യമില്ലാതെ അലഞ്ഞു കൊണ്ടിരിക്കും.
( നൊച്ചൂർ ജി )
sunil namboodiri

No comments:

Post a Comment