Thursday, June 20, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 106
ഈ വാജ ശ്രവസ്സിന് ഒരു മകൻ നചികേതസ്സ് എന്നു പേര് .  കുമാരം സന്തം എന്നു പറയുന്നു ഉപനിഷത്ത്  കുമാരനാണ് എന്നു വച്ചാൽ യൗവനമായിട്ടില്ല എന്നർത്ഥം. തം ഹ കുമാരം സന്തം ദക്ഷിണാ സുനിയ മാനാ സു ശ്രദ്ധാവിവേ ശാ. ദക്ഷിണ കൊടുക്കാനായിട്ടാണ് നചികേതസ്സിനെ ഏൽപ്പിച്ചിരിക്കുന്നത് പുരോഹിതന്മാർ. ദക്ഷിണയും കൊണ്ടു പോകുമ്പോൾ നചികേതസ്സ് അച്ഛന്റെ യാഗം നടത്തണചന്തം ഒക്കെ കണ്ടു. യാഗത്തിനെക്കുറിച്ച് നല്ല അറിവുള്ള നചികേതസ്സിന്റെ ഉള്ളിൽ  പെട്ടന്ന് അപാരമായ ഒരു ഭാവം ഉള്ളില് ഉദിച്ചു.ശ്രദ്ധ ഉദിച്ചൂ എന്നാണ്. ആ കുട്ടിയുടെ ഉള്ളിൽ ശ്രദ്ധ ആവേശിച്ചു. ശ്രദ്ധാ എന്നുള്ള  വാക്യം അത്ഭുതം അവിടെ ആചാര്യസ്വാമികൾ ആസ്തിക്യ ബുദ്ധിഹി ആവിവേശ്യ എന്നാണ് പറയണത്. യഥാർത്ഥ ആസ്തിക്യ ബുദ്ധി. ഈ കുഞ്ഞ് അച്ഛന്റെയടുത്ത് ചെന്ന് ചോദിച്ചു. അച്ഛാ എന്നെ ആർക്കാണ് ദാനം കൊടുക്കാൻ പോകുന്നത് എന്നു ചോദിച്ചു.ഈ യാഗത്തിന്റെ ഫലം , നമ്മള് പറഞ്ഞു വന്ന ഒരു വിഷയം കർമ്മമൊക്കെ അതിനു ലക്ഷ്യബോധമില്ലാത്തതു കൊണ്ട് പേരിനും പു ക ഴിനും ആവുമ്പോൾ ഈ ഗൗതമൻ ചെയ്ത യാഗം പോലെ ആയിപ്പോവും. ചാവാലിപ്പശുക്കളെയും ,സർവ്വസ്വവും കൊടുക്കണം എന്നു വച്ചാൽ എന്തെങ്കിലും ഒക്കെ ഒപ്പിച്ചിട്ടുണ്ടാവും.തന്റെ സർവ്വസ്വവും ഒക്കെ ഭാര്യയുടെ പേരിൽ വച്ചിട്ടോ വേറെ ആരുടെയെങ്കിലും പേരിലു വച്ചിട്ടോ തനിക്ക് കുറച്ചേ ഉള്ളൂ എന്നു വച്ചു കഴിഞ്ഞാൽ പിന്നെ സർവ്വസ്വവും കൊടുക്കാൻ വിഷമം ഒന്നും ഇല്ലല്ലോ. അങ്ങനെ എന്താ ഒപ്പിച്ചത് എന്ന് അറിയില്ല . നചികേതസ്സ് അച്ഛന്റെ അടുത്ത് ചെന്ന് ചോദിച്ചു .അച്ഛാ സർവ്വസ്വവും കൊടുക്കണം എന്നാണല്ലോ വെപ്പ്. എന്നെ ആർക്കാ കൊടുക്കാൻ പോണത്? അദ്ദേഹം പറഞ്ഞു പോയി തന്റെ ജോലി നോക്കൂ എന്നു പറഞ്ഞു കുട്ടിയെ ആദ്യം വിരട്ടി.ദ്വിതീയം, ത്രിദീയം ഹോവാചാ. രണ്ടു മൂന്നു പ്രാവശ്യം ചോദിച്ചു എന്നാണ് .വീണ്ടും വീണ്ടും കുട്ടി ചോദിച്ചപ്പോൾ അച്ഛന് ദേഷ്യം വന്ന് മൃതു വേ ത്വാം ദദാമി എന്നു പറഞ്ഞു. തന്നെ ഞാൻ യമനു കൊടുക്കും എന്നു പറഞ്ഞു. അച്ഛൻ യാഗശാലയിൽ വച്ചാണെ വാക്കു പറഞ്ഞിരിക്കുന്നത് അച്ഛൻ അത്ര സീരിയസ് ഒന്നും അല്ല എന്നുള്ളത് അച്ഛന്റെ പേഴ്സണാലിറ്റിയിൽ നിന്നും നമുക്ക് ചിന്തിച്ചാൽ അറിയാം. അദ്ദേഹം ചെയ്യുന്ന യാഗം കണ്ടാൽ തന്നെ അറിയാം സീരിയസ് അല്ലാ എന്ന് . അദേഹം വായ കൊണ്ടു പറഞ്ഞതും സീരിയസ് അല്ലാ എങ്കിലും കുട്ടിക്ക് ആസ്തിക്യ ബുദ്ധിയുണർന്നു. വായ കൊണ്ടു പറയുന്നതൊക്കെ സത്യമായി ഗണിച്ചു. യാഗശാലയിൽ വച്ചു പറഞ്ഞതാണ്. എങ്ങിനെയെങ്കിലും അച്ഛന്റെ വാക്കിനെ സത്യമാക്കി ചെയ്യണം. അങ്ങനെയാണ് നചികേതസ്സ് യമ ലോകത്തേക്ക് പോണത്. യമലോകത്തിൽ പോയപ്പോൾ മൂന്നു ദിവസം യമൻ അവിടെ ഉണ്ടായിരുന്നില്ല എന്നാണ്. യമൻ എവിടേയോ ടൂറ് പോയിരിക്കുകയായിരുന്നു. ഏതോ ജീവനെകൊണ്ടു വരാൻ ലോകത്തിലേക്ക് പോയിരിക്കാ എന്നും വിചാരിക്കാം. സാധാരണ യമന്റെ ആളുകളെയാണ് അയക്കാ. മരിക്കുമ്പോൾ നമ്മളൊക്കെ നോക്കിക്കൊള്ളണം ആരാവരണത് എന്ന്. ചില ജീവനെ ഒന്നും ആളുകൾ വിളിച്ചാലൊന്നും പോവില്ല അവിര് ഇവിടുന്ന്.. യമൻ തന്നെ വരണ്ടി വരും. ആചാര്യസ്വാമികൾ ഒരു സ്തോത്രത്തിൽ യമഭടന്മാരെയാണ് വർണ്ണിക്കണത്. അതിഭീഷണ കടുഭാഷണ യമകിങ്കര പടലീ കൃത താഡന പരിപീഢന മരണാഗമ സമയേ ഉമയാ സഹ മമ ചേദസീ മമ ശാസന നിവസൻ ഹര ശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം. അതിഭയങ്കര മായ രൂപത്തോടെ യമഭടന്മാർ  വരുണൂ എന്നാണ്. യമൻ വരുണൂ എന്നല്ല . പക്ഷേ ഇവിടെ യമൻ തന്നെ പോയിരിക്കുണൂ.
( നൊച്ചൂർ ജി )
sunil namboodiri

No comments:

Post a Comment