Thursday, June 20, 2019

*ശ്രീമദ് ഭാഗവതം  187* 
പലർക്കും ഞങ്ങൾ ധ്യാനം ചെയ്യണതിന് മുൻപ് നന്നായിരുന്നു. ഇപ്പൊ ധ്യാനിക്കാൻ തുടങ്ങിയപ്പോഴാണ് ആകെ കുഴപ്പം പിടിച്ചത്. വേണ്ടാത്തതൊക്കെ തോന്നും. ഇത്ര കാലം ചിന്തിക്കാത്ത ദുർവിചാരങ്ങളൊക്കെ ചിന്തയിൽ വരണു. പലതും ഭയങ്കരമായി പൊന്തി വരണു. അങ്ങനെ വരുമ്പോൾ സാധകന്മാർ പേടിച്ചു പോകും. 

സദ്ഗുരുവിന് ശരണാഗതി. അത് മുഴുവൻ ഗുരു തന്നിലേയ്ക്ക് എടുക്കും. പക്ഷേ ഗുരുവിനും അത് ബാധിക്കണ്ട്. പരമശിവന് കണ്ഠത്തിൽ നീലനിറത്തിൽ നിന്നു. രാമകൃഷ്ണദേവന് കണ്ഠത്തിൽ അർബുദം വന്നില്ലേ. രമണഭഗവാന് കൈയ്യിൽ വന്നില്ലേ. ഇതൊക്കെ ശിഷ്യന്മാര്, ഭക്തന്മാര് കൊണ്ട് തള്ളണതാ. അതുകഴിഞ്ഞ് വീണ്ടും മഥനം ചെയ്ത് തുടങ്ങുമ്പോൾ അനേക വിധ ആകർഷകവസ്തുക്കൾ കുതിര, ആന ചന്ദ്രൻ എല്ലാം മുന്നിൽ അതായത് യോഗസാധനയിൽ മുന്നേറുന്തോറും ആഗ്രഹങ്ങളൊക്കെ നടക്കും. കല്പവൃക്ഷം. കുറച്ച് കുറച്ച് ചിത്തശുദ്ധി വരുമ്പോ തന്നെ നമ്മൾ ആഗ്രഹിക്കുന്നതൊക്കെ നടക്കണതായി കാണും. അതിൽ വീണുപോകരുതെന്നാണ്. ആഗ്രഹിക്കാതിരിക്കണം. അതാണ് വേണ്ടത്. ആഗ്രഹിക്കുന്നതൊക്കെ നടക്കുമ്പോ അത് ഒരു കെണി ആണ്. അതിൽ വീണു പോകും. പലേ വസ്തുക്കളും കിട്ടും കുതിരയും ആനയും ഒക്കെ ഫ്രീയായി കിട്ടും. വാഹനങ്ങളൊക്കെ മുമ്പിൽ വന്നു നില്ക്കും. ഗൃഹസ്ഥനെ പോലെ സന്യാസിമാർക്ക് ബുദ്ധിമുട്ടില്യ. ആഗ്രഹിച്ചാൽ മതി ആരെങ്കിലും സ്വാമിക്കൊരു കാറ് വെച്ചു നമസ്ക്കരിക്കും. എന്തുവേണേൽ കൊണ്ട് വന്നു കൊടുക്കും. 

പക്ഷേ അതിലൊന്നും വീണുപോകാതെ ഇരിക്കാണെങ്കിൽ അവസാനം വരുന്ന ഒരു ആകർഷണം ആണ് ലക്ഷ്മി. ഭഗവാനോട് ഒട്ടി നില്ക്കണ ഈശ്വരത്വം, അഷ്ടൈശ്വര്യം ആണ് ലക്ഷ്മി. അതും മുമ്പിൽ വരും. ലക്ഷ്മിയേയും തന്നോട് എടുക്കരുത്. ഭഗവാന്റെ കഴുത്തിലേയ്ക്ക് തന്നെ അർപ്പിച്ചേക്കാ.

അങ്ങനെ ലക്ഷ്മിയെ ഭഗവാന് തന്നെ കൊടുത്തു കഴിയുമ്പോൾ അമൃതം പൊന്തും. ആ അമൃതം ആത്മസാക്ഷാത്ക്കാരമാണ്. ചിലപ്പോ അല്പം ദുർവ്വാസന ബാക്കിയുള്ളപ്പോ അമൃതം പൊന്തിയാൽ പോലും ആ ദുർവാസന അതിനെ ഉപയോഗിക്കാം. എനിക്ക് അത്(ആത്മസാക്ഷാത്കാരം) കിട്ടി എന്ന  മട്ടിൽ അത് ഉപയോഗിക്കാം. അതിൽ നിന്നും രക്ഷ പെടണമെങ്കിൽ സദാ ഭഗവാനെ ആശ്രയിച്ച് കൊണ്ട് വേണം ഈ യോഗസാധന ചെയ്യാൻ. പ്രകൃതി ആണല്ലോ ഈ മോഹിനി. പ്രകൃതി ആണ് വിദ്യാമായ. അവിദ്യാമായ നമ്മളുടെ ജ്ഞാനത്തിനെ അല്പം ഒന്ന് ഉപയോഗിച്ചാലും ഈ വിദ്യാമായ(മോഹിനി) നമുക്കതിനെ വീണ്ടെടുത്ത് തരാനായിട്ട് നമ്മളുടെ പുറകേ ണ്ടാവും. ജ്ഞാനം ആണ് മോഹിനി. ജ്ഞാനരൂപിണി ആയ വിദ്യാമായ കൂടെ നിന്ന് അവിദ്യാമായയിൽ നിന്ന് വീണ്ടും ഈ ജ്ഞാനത്തിനെ  സംരക്ഷിച്ച് ദൈവീസമ്പത്തിന്റെ കൈയ്യിൽ കൊടുക്കാനായിട്ട് നില്ക്കും .എന്നാലേ ഈ ജീവന് ബ്രഹ്മ നിഷ്ഠ ജീവന്മുക്തി എന്നുള്ളത് പൂർണ്ണമാവൂ. 

അല്ലെങ്കിൽ ജ്ഞാനം ണ്ടായിട്ട് പോലും, ചില അസുരന്മാരൊക്കെ ജ്ഞാനികളാണ് ഭാഗവതത്തിൽ നമുക്ക് പലരേയും കാണാം. പക്ഷെ ആസുരീസമ്പത്തിന്റെ കൈയ്യിൽ നില്ക്കണു. അല്പം അസുരവാസന അതിന്റെ കൂടെ കലർന്നു വരുന്നു. *ആ അസുരവാസനയും കലർന്നു വരാതെ ദൈവീസമ്പത്തോടു കൂടെ  ഭദ്രമായിട്ട് ജ്ഞാനം തീരണമെങ്കിൽ ഭഗവാനെ ആശ്രയിച്ചുകൊണ്ട് വേണം ആ സാധന ചെയ്യാൻ.* അങ്ങനെയുള്ള സാധനയാണ് ഇവിടെ അമൃതമഥനമായിട്ട് പറഞ്ഞത്. 

സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ. 🙏
ശ്രീനൊച്ചൂർജി 
 *തുടരും. .*
lakshmi prasad

No comments:

Post a Comment