Wednesday, June 26, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  110
ജീവന്റെ ഗതി എന്താ മരിച്ചു കഴിഞ്ഞാൽ ഈ ജീവന് എന്തു സംഭവിക്കുണൂ .ഇന്നലെ ഞാൻ പറഞ്ഞു ശരീരം ഇവിടെ തന്നെ ഭസ്മം ആയിപ്പോകും. ആത്മാവിന് ജനന മരണം ഇല്ല.പിന്നെ പുനർജന്മം ആർക്കാ ചോദിച്ചാൽ സൂക്ഷ്മ ശരീരി ക്കാണ്. സൂക്ഷ്മ ശരീരിയായ ജീവൻ ഈ  ദേഹം വിട്ടു വേറെയൊരു ദേഹത്തിലേക്ക് പോകുന്നു എന്നു പറഞ്ഞു. ഒരു ദേഹം വിട്ട് ഇനി ഒരു ദേഹത്തിലേക്ക് പോവുന്നു. ഒരു വസ്ത്രം ജീർണ്ണിച്ചു കഴിഞ്ഞാൽ ആ വസ്ത്രം അഴിച്ചുമാറ്റിയിട്ട് പുതിയ വസ്ത്രം ഉടുക്കണപോലെ ഒരു ശരീരം അതിലെ പ്രാരബ്ദം ജീർണ്ണിച്ചു കഴിഞ്ഞാൽ ആ ശരീരം വിട്ടിട്ട് ഇനി ഒരു ശരീരം എടുക്കുണൂ ആ ദേഹി, ജീവൻ. യഥാകർമ്മ യഥാശ്രുതം. അതിന്റെ കർമ്മത്തിനനുസരിച്ചും അറിവിനനുസ രിച്ചും വാസനക്ക നുസരിച്ചും ഉള്ള പുതിയ ജന്മമെ ടുക്കുണൂ. ഇതൊക്കെ യമധർമ്മൻ വിവരിച്ചു കൊടുത്തു. ഇത് സാന്ദർഭികമായിട്ട് കഠാേപനിഷത്തിലെ കഥ കുറച്ച് സൂചിപ്പിച്ചു അത്രേ ഉള്ളൂ. ഈ വിഷയം യമന നോട് നചികേതസ്സ് ചോദിക്കുന്നു. അതിനുള്ള ഉത്തരം യമൻ പറഞ്ഞു കൊടുത്തു. അതേ അർത്ഥം തന്നെയാണ് ഈ ശ്ലോകവും "വാസാംസി ജീർണ്ണായ യഥാ വിഹായ " ഓരോ ജന്മവും, ജന്മത്തിൽ നിന്നും ജന്മത്തിലേക്ക്  പോവാൻ കാരണം എന്താ? പലരും ചോദിക്കും പുനർജന്മത്തിൽ തങ്ങൾ വിശ്വസിക്കുന്നില്ല എന്നൊക്കെ പറയും. ഇത് വിശ്വസിക്കാനോ വിശ്വസിക്കാ തിരിക്കാനോ ഉള്ള വസ്തു അല്ല പുനർജന്മം എന്നു പറയുന്നത്. അത് ആപേക്ഷികമായ ഒരു സത്യം ആണ്. ഒരു ഫാക്റ്റ് അത്രേ ഉള്ളൂ. അതിൽ നമ്മൾ വിശ്വസിച്ചിട്ടില്ലെങ്കിൽ ഒരു കുഴപ്പവും വരാനില്ല വിശ്വസിച്ചതു കൊണ്ടും വലുതായിട്ട് കുഴപ്പം ഒന്നും വരാനില്ല. അത് ഒരു എക്സ്പ്ലനേഷൻ ആണ് ഈ പുനർജന്മം എന്നു പറയണത്. നമ്മുടെ പൂർവ്വ വാസനകൾ, ഒരു കുട്ടിയും ജനിക്കുമ്പോൾ ബ്ലാങ്ക് ആയിട്ടല്ല ജനിക്കുന്നത്. എല്ലാവരും ജനിക്കുമ്പോൾ മുമ്പുള്ള എന്തൊക്കെയോ വാസനകൾ കൊണ്ടുവരുന്നു. 
(നൊച്ചൂർ ജി )
sunil namboodiri

No comments:

Post a Comment