Saturday, June 01, 2019

ശ്രീമദ് ഭാഗവതം 169* 
തദ് അസ്മി പ്രഭോ 
എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന പരമപ്രകാശം നമ്മളുടെ ഉള്ളിൽ 'ഞാൻ ണ്ട്' എന്നുള്ള അനുഭവരൂപത്തിൽ ണ്ട്. ആ അർത്ഥത്തിലാണ് യേശുക്രിസ്തു I am the light ഞാൻ വെളിച്ചം ആകുന്നു., ഞാൻ വെളിച്ചം ആകുന്നു പുരാതനകാലത്ത് എവിടെയോ ജനിച്ച ഒരു  ക്രിസ്തു വെളിച്ചം ആണെങ്കിൽ നമ്മൾ വെളിച്ചത്തിന് എവിടെ പോകും. ഇരുട്ടിൽ തന്നെ ഇരിക്കണം. 

ഞാൻ വെളിച്ചം എന്ന് വെച്ചാൽ എല്ലാവരുടെ ഉള്ളിലുമുള്ള ഞാൻ, ആത്മാവായ ഞാൻ, പ്രജ്ഞ ആയ ഞാൻ ബ്രഹ്മം, ആയ ഞാൻ, ഭഗവാനായ ഞാൻ ആണ് വെളിച്ചം. ആ വെളിച്ചം കൊണ്ടാണ് വിശ്വം മുഴുവൻ പ്രകാശിപ്പിക്കപ്പെടുന്നത്. പ്രപഞ്ചം ണ്ട് എന്നറിയുന്നത് ചൈതന്യത്തിന്റെ പ്രകാശം കൊണ്ടാണ്. അല്ലെങ്കിൽ പ്രപഞ്ചത്തിനെ ആര് കാണും. ഈ മൈക്കിന് മൈക്ക് ണ്ട് എന്നറിയില്ല്യ. ഞാൻ മൈക്ക് ആണ്. ഞാൻ ഇവിടെ ണ്ട് എന്ന് അതിനറിയില്ല്യ.  അതുകൊണ്ട് അതിന് നമ്മളൊക്കെ ണ്ട് എന്നും അറിയില്ല്യ.  എനിക്ക് ഞാൻ ണ്ട് എന്നറിയുന്നു. നിങ്ങൾ ഓരോരുത്തരും ണ്ട് എന്നറിയുകയും കാണുകയും ചെയ്യുന്നു. 

ഏതൊന്നിന് തന്റെ അസ്തിത്വത്തിന്റെ അനുഭവം ണ്ടോ അതിന് മാത്രമാണ് പ്രപഞ്ചം അനുഭവമാകൂ. പ്രപഞ്ചാനുഭവത്തിന്റെ അധിഷ്ഠാനം സ്വാനുഭൂതി ആണ്. അപ്പോ പ്രപഞ്ചം മുഴുവൻ ഏതൊന്ന് കൊണ്ട് പ്രകാശിപ്പിക്കപ്പെടുന്നു.  

തമേവ ഭാന്തം അനുഭാതി സർവ്വം തസ്യ ഭാസാത് സർവ്വമിദം വിഭാതി. അത് പ്രകാശിക്കുന്നത് കൊണ്ട് മറ്റെല്ലാം പ്രകാശിക്കുന്നു. ന്താ ആ പ്രകാശം?  

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നുകണ്ണ് മനം ആകുന്ന കണ്ണതിന് കണ്ണായിരുന്ന പൊരുൾ താൻ എന്നുറയ്ക്കുവളവാനന്ദമെന്തു ഹരി നാരായണായ നമ.
അർക്കൻ അനലൻ മുതലായിട്ടുള്ളതൊക്കെ പ്രപഞ്ചത്തിലുണ്ട്. ഈ പ്രപഞ്ചത്തിനെ കാണുന്ന ഭൗതികമായ രണ്ടു കണ്ണുകൾ. ഈ കണ്ണുകൾ ക്ക് കണ്ണ് മനം ആകുന്ന കണ്ണ്. മനസ്സ് ഇല്ലെങ്കിൽ ഈ കണ്ണ് ണ്ടായിട്ടും പ്രയോജനം ഇല്ല്യ. അതിന് കണ്ണായിരിക്കുന്ന പൊരുൾ താൻ എന്ന് ഉറയ്ക്കുമളവാന്ദമെന്തു ഹരി നാരായണായ നമ. ആ പൊരുളാണ് എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന പരമപ്രകാശം. ആ പരമപ്രകാശം പ്രപഞ്ചം ഇല്യാത്ത അവസ്ഥയിലും ഉണർന്നിരിക്കുന്നു. ഉറങ്ങുമ്പോൾ, സ്വപ്നം കാണുമ്പോൾ  സ്വപ്നത്തിനെ പ്രകാശിപ്പിക്കുന്നു. സ്വപ്നവും ഇല്ലാത്ത ഒരു ഉറക്കം ണ്ട് നമുക്ക്. രാത്രിയിൽ ഉറങ്ങീട്ട് രാവിലെ എഴുന്നേറ്റ ഉടനെ കിടക്കയിൽ ഇരുന്ന് നോക്ക്വാ. കുറച്ച് നേരം മുമ്പ് ഞാൻ എവിടെ ആയിരുന്നു. എന്തായിരുന്നു എന്റെ അവസ്ഥ. ദിവസവും ഒന്ന് ചിന്തിച്ചു നോക്കിയാൽ നമുക്ക് പതുക്കെ പതുക്കെ ആ സുഷുപ്തി യുടെ ദർശനം കിട്ടും.
ശ്രീനൊച്ചൂർജി 
 *തുടരും. .*.
lakshmi Prasad

No comments:

Post a Comment