Tuesday, June 11, 2019

ശ്രീമദ് ഭാഗവതം 177*
ഇവിടെ ഗജേന്ദ്രൻ ഭഗവാന് ശരണാഗതി ചെയ്തു എനിക്ക് വേറെ ആരും ഗതിയില്ല്യ എന്ന് വ്യക്തമായി കണ്ടു കൊണ്ട് ഭഗവാനല്ലാതെ വേറെ ആരും ഗതിയില്ല്യ എന്ന് ശരണാഗതി ചെയ്തതും ഗജേന്ദ്രന്റെ ഉള്ളിൽ 'പരാ' വാക്ക് ഉണർന്നു. ഒരു ഉപനിഷത് ഉണർന്നു.
ഓം നമോ ഭഗവതേ തസ്മൈ യത ഏതച്ഛിദാത്മകം
പുരുഷായാദിബീജായ പരേശായാഭിധീമഹി
യസ്മിന്നിദം യതശ്ചൈദം യേനേദം യ ഇദം സ്വയം
യോഽസ്മാത് പരസ്മാച്ച പര: തം പ്രപദ്യേ സ്വയം ഭുവം
ഭഗവാന് ശരണാഗതി ചെയ്താൽ ശരണാഗതി ചെയ്യുന്നവനെ ഭഗവാൻ എടുത്ത് വിഴുങ്ങും. അതുകൊണ്ടാണ് ആളുകൾ പേടിക്കണതേ. ഗണപതി ഇടയ്ക്ക് പാല് കുടിച്ചത് വലിയ വാർത്ത ആയിരുന്നു. ഇപ്പൊ കുടിക്കണ്ടോ, ആരെങ്കിലുമൊക്ക കൊടുക്കണ്ടോ അറിയില്ല്യ. പാല് കുടിച്ചപ്പോ ആളുകൾ ലിറ്റർ കണക്കിന് പാല് കൊണ്ടുപോയി. പക്ഷേ വേറെ ഒരു വാർത്ത ആണ് വരുന്നത് വെച്ചോളാ. ഒരാൾ ഗണപതിക്ക് പൂജ ചെയ്യാൻ ശ്രീകോവിലിന്റെ ഉള്ളിൽ പോയി. കുറേ നേരായിട്ടും പുറത്ത് വന്നില്ല്യ വാതിൽ തുറന്നപ്പോ ആളെ കാണാനില്ല്യ. ആരെങ്കിലും പിന്നെ ഈ ശ്രീകോവിലിൽ പൂജയ്ക്ക് പോവോ. ഒരാളും പോവില്ല്യ. ഗണപതി കൊഴക്കട്ട ഒക്കെ തിന്നാണെങ്കിൽ തിന്നോട്ടെ. കൊഴുക്കട്ട കൊണ്ടുപോകുന്നവനെ തിന്നാൽ കുഴപ്പാണേ.
ശരണാഗതി ചെയ്ത ആളെ ഭഗവാൻ എടുത്ത് വിഴുങ്ങിക്കളയും ന്നാണ്. എടുത്തു നീ വിഴുങ്ങിയെന്നെ. എന്നെ തന്നെ എടുത്തു വിഴുങ്ങാണ്. എന്നുവെച്ചാൽ ജീവനെ ഇല്ലാതാക്കുക. അഹങ്കാരത്തിനെ ഇല്ലാതാക്കലാണ് ഈ വിഴുങ്ങൽ. ശരണാഗതി ചെയ്താൽ ശരണാഗതി ചെയ്ത ഭക്തനെ എടുത്ത് വിഴുങ്ങിക്കളയും. ഭക്തൻ വേറെ താൻ വേറെ എന്നുള്ള ഭാവം പോയി.
യസ്മിന്നിദം ഏതൊരുത്തനിലാണോ ഈ പ്രപഞ്ചം പ്രകാശിക്കുന്നത്
യതശ്ചൈദം
ഏതൊരുത്തനിൽ നിന്ന് ഈ പ്രപഞ്ചം പുറത്തേക്ക് വന്നുവോ
യേനേദം
ഏതൊരുത്തനെ കാരണം ഈ പ്രപഞ്ചം നടക്കുന്നുവോ
യ ഇദം സ്വയം
ഏതൊരുത്തൻ തന്നെ ആണോ ഈ പ്രപഞ്ചം
യോഽസ്മാത് പരസ്മാച്ച പര:
ഏതൊരുത്തൻ ഇതിന് അപ്പുറവും അവ്യക്തത്തിന് അപ്പുറമുള്ള പൂർണ്ണവസ്തുവോ ആ സ്വയംപ്രകാശമാനമായ സത്യത്തിന് ഞാൻ ശരണാഗതി ചെയ്യുന്നു.
ശ്രീനൊച്ചൂർജി
*തുടരും. .*
lakshmi prasad

No comments:

Post a Comment