Tuesday, June 11, 2019

നിത്യാനന്ദം
~~~~~~~~~
കേവലം ഭോഗ സുഖങ്ങൾക്കും നശ്വരമായ അറിവിനും കീർത്തിക്കും വേണ്ടി പ്രയത്നിക്കുമ്പോൾ ലോകധർമ്മം, ഗൃഹധർമ്മം, വേദധർമ്മം എന്നിവയെല്ലാംതന്നെ അതീവ ശ്രദ്ധയോടെ പരിപാലിക്കണം. അതല്ല എങ്കിൽ ആ കർമ്മങ്ങൾ മൂലമുണ്ടാകുന്ന ദോഷങ്ങൾ അനുഭവിക്കേണ്ടി വരുന്നു. എന്നാൽ പ്രേമമാർഗ്ഗത്തിലൂടെ ഭഗവാനിലേക്ക് സഞ്ചരിക്കുന്നവന് ഇതൊന്നും തന്നെ ബാധകമകുന്നില്ല.കാരണം അവന്‌ ലക്‌ഷ്യം ഒന്നേ ഉള്ളൂ. പരമപ്രേമസ്വരൂപനായ ഭാഗവാൻ.മറ്റുള്ള മനുഷ്യ കാമനകളെല്ലാംതന്നെ ശരീരാധിഷ്ടിതമാണ്. എത്ര കൂടുതൽ അതിലേക്കു ശ്രദ്ധ പതിപ്പിക്കുന്നുവോ, കർമ്മച്യുതി മൂലം അത്രതന്നെ ദോഷവും വന്നു ചേരുന്നു. എന്നാൽ എല്ലാം കൃഷ്ണപ്രീതികരമായി കൃഷ്ണനിലേക്ക് തിരിയുമ്പോൾ കാമം പ്രേമമായി മാറുന്നു. സുഖം ആനന്ദമായി തീരുന്നു .
പരമ പ്രേമത്തോടെ ശ്രീകൃഷ്ണ പരമാത്മാവിനെ സർവ്വാത്മന ആശ്രയിക്കുന്നവന് വേദധർമ്മം, ദേഹധർമ്മം,ഗൃഹധർമ്മം, ലോകധർമ്മം ,ലജ്ജ,അപമാനം, അഭിമാനം, ദേഹസുഖം തുടങ്ങിയവയൊന്നും തന്നെ ബന്ധനങ്ങളായി തീരുന്നില്ല. അവർ സദാ നിത്യാനന്ദം അനുഭവിക്കുന്നു.
rajeev kunnekkat

No comments:

Post a Comment