Saturday, June 15, 2019

ശ്രീമദ് ഭാഗവതം 180*
തെലുങ്കിൽ പോട്ടന്നാർ ഭാഗവതത്തിൽ അദ്ദേഹം എഴുതിയിട്ടുണ്ടത്രേ ഗജേന്ദ്രൻ സ്തുതിച്ചപ്പോ ഭഗവാൻ ഒക്കെ മറന്നു പോയിട്ട് നോക്കി അത്രേ. ഗരുഡൻ സ്വയമേവ വന്നു നിന്നു കൊടുത്തൂന്നാണ് ഇരിക്കാനായിട്ട്. സുദർശനചക്രം കൈയ്യിൽ വന്നു നിന്നു കൊടുത്തു.ഗജേന്ദ്രസ്തുതി കേട്ട് ഭഗവാൻ ഒക്കെ മറന്നിട്ട് ഓടി വന്നു അത്രേ.
ഒരു പണ്ഡിതൻ ഇതിനെ വിമർശിച്ചു. ഒരു ദിവസം ഈ പണ്ഡിതന്റെ മകൻ കിണറ്റിൽ വീണെന്ന് ആരോ പറഞ്ഞു. പറഞ്ഞപ്പോ ഇയാള് ഒരു നിമിഷം പോലും ആലോചിക്കാതെ പിന്നാലെ കിണറ്റിൽ ചാടി. കുട്ടിയെ രക്ഷിക്കാനായിട്ട്. അപ്പോ പറഞ്ഞു അത്രേ നിങ്ങൾക്ക് നിങ്ങളുടെ ഒരു മകൻ കിണറ്റിൽ വീണെന്ന് പറഞ്ഞപ്പോ(വാസ്തവത്തിൽ കിണറ്റിൽ വീണിട്ടില്ലായിരുന്നു) ഇത്രയധികം ഭാവം ഉള്ളപ്പോ ഓരോ ജീവനും പിതാവും മാതാവും ആയിട്ടുള്ള ഭഗവാന് ആ കാരുണ്യം വന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ന്താ ഇപ്പൊ വിശ്വസിക്കാൻ മടി.
ഒരിക്കൽ പോട്ടന്നാർ ഭാഗവതത്തിൽ ഈ ഗജേന്ദ്രമോക്ഷം കഥ എഴുതിക്കൊണ്ടിരിക്കുമ്പോ അദ്ദേഹം രാമഭക്തനാണ്. കൃഷ്ണഭക്തനല്ല. ഭാവം രാമഭാവം ആണ്. രാമൻ തന്നോട് ഭാഗവതം എഴുതാൻ പറഞ്ഞിട്ട് എഴുതിയെന്നാണ് പോട്ടന്നാർ പറയുന്നത്. അപ്പോ അമ്പലത്തിൽ തൊഴാനായിട്ട് പോയിരിക്കാണ്. തൊഴാൻ പോയ സമയത്ത് ഈ ശ്ലോകം ഏകദേശ രൂപത്തിൽ ഉള്ളിൽ വന്നു. കുളിച്ച് തൊഴാൻ പോയിരിക്കണ സമയത്ത് വീട്ടിൽ പോട്ടന്നാരുടെ രൂപത്തിൽ ഭഗവാൻ വന്നു അത്രേ. മകളെ വിളിച്ചിട്ട് തന്റെ കാല് കഴുകാൻ പറഞ്ഞു അത്രേ. മകൾക്ക് ആശ്ചര്യമായരിുന്നു. അച്ഛൻ നേരേ വരും അദ്ദേഹം കാല് കഴുകും. ഉള്ളിൽ വരും. ഇന്ന് അച്ഛൻ വ്യത്യാസമായിട്ട് മകളെ വിളിച്ച് കാല് കഴുകാനായി നിന്ന് കൊടുത്തു. മകളും ഭക്തിയോടെ അച്ഛന്റെ കാല് ഒക്കെ കഴുകി. ഉള്ളില് പോയി ആ വിട്ടു പോയ ശ്ലോകം എഴുതീട്ട് പോയി. ആ എഴുതുന്ന സമയത്ത് പോട്ടന്നാറിന് അവിടെ ഈ ശ്ലോകം സ്ഫുരിച്ചു. തിരിച്ചു വന്ന് അദ്ദേഹം എഴുതാനായിട്ട് നോക്കുമ്പോ ഈ ശ്ലോകം ഇവിടെ എഴുതീട്ടുണ്ട്. മകള് പറഞ്ഞു അച്ഛനാണല്ലോ മുന്നേ വന്ന് എഴുതിയത്. അച്ഛൻ പാദപ്രക്ഷാളനം ചെയ്യാനൊക്കെ എനിക്ക് നിന്നു തന്നുവല്ലോ. ഇങ്ങനെ ഒക്കെ ഭക്തന്മാരുടെ അനുഭവം.
ഭാഗവതത്തിൽ ഭഗവാനങ്ങനെ ഗരുഡനിൽ ഗജേന്ദ്രന്റെ മുമ്പിലേയ്ക്ക് ആവിർഭവിച്ചു.
ഛന്ദോമയേന ഗരുഡേന സമുഹ്യമാന:
എന്ന് വെച്ചാൽ ജീവന് അഹങ്കാരക്ഷയം ണ്ടായി ശരണാഗതി ചെയ്യുമ്പോൾ ജ്ഞാനം പ്രകാശിക്കുന്നതാണ് ഗരുഡൻ. ജ്ഞാനസ്വരൂപിയായ ഗരുഡൻ.
ഛന്ദോമയേന ഗരുഡേന സമുഹ്യമാന:
ഭഗവാൻ അവിടെ ആവിർഭവിച്ചു. ഗജേന്ദ്രൻ ഒരു താമര പറിച്ചെടുത്ത് ഭഗവാനങ്ങട് അർപ്പിച്ചു.
തം തദ്വദാർത്തമുപലഭ്യ ജഗന്നിവാസ:
സ്തോത്രം നിശമ്യ ദിവിജൈ: സഹ സംസ്തുവത്ഭി:
ഛന്ദോമയേന ഗരുഡേന സമുഹ്യമാന:
ചക്രായുധോഽഭ്യഗമദാശു യതോ ഗജേന്ദ്ര:
സോഽന്ത: സരസ്യുരുബലേന ഗൃഹീത ആർത്തോ
ദൃഷ്ട്വാ ഗരുത്മതി ഹരിം ഖ ഉപാത്തചക്രം
ഉത്ക്ഷിപ്യ സാംബുജകരം ഗിരമാഹ കൃച്ഛാ:
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ എന്ന് ഭഗവാന് ശരണാഗതി ചെയ്തു. അഖില ഗുരുവായിട്ടാണ് ഭഗവാനെ വിളിക്കണത്. ആദ്യം ആ മുതലയെ ഭഗവാൻ വിമുക്തനാക്കി. ഒരു ഗന്ധർവ്വൻ ദേവലന്റെ ശാപം കൊണ്ട് മുതലയായിതീർന്നിരിക്കുന്നു. ആ മുതലയ്ക്കാണ് ആദ്യം വിമുക്തി. എന്താണെന്ന് വെച്ചാൽ മുതല ഒരു ഭക്തന്റെ കാല് പിടിച്ചു. നമുക്ക് ഒരു ഗതിയും കിട്ടിയില്ലെങ്കിൽ പരമ ജ്ഞാനികളായ ആരുടെയെങ്കിലും കാലിൽ വിടാതെ ഒരു പിടി പിടിക്കാ. വിട്ടില്ല്യാ. ഈ ഗജേന്ദ്രന്റെ പാദം അങ്ങട് പിടിച്ചു. അപ്പോ ആദ്യം മുതലയ്ക്കാണ് വിമുക്തി.
ഗജേന്ദ്രന് പൂർവ്വജന്മത്തിൽ ഇന്ദ്രദ്യുമ്നൻ എന്ന പാണ്ഡ്യവംശ രാജാവ് തപസ്സ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അഗസ്ത്യൻ വന്നു. ഇദ്ദേഹം അഗസ്ത്യനെ വന്ദിച്ചില്ല്യ. അഗസ്ത്യൻ കോപിക്കുന്ന ഋഷി ഒന്നും അല്ല. ഇയാൾക്ക് അല്പം മദം ണ്ട്. മദം ആനയുടെ ലക്ഷണമാണ്. അതുകൊണ്ട് അടുത്ത ജന്മം ആനയായിട്ട് ഇരുന്ന് മദം ഒന്ന് കഴുകി ക്കളയാ എന്ന് തീരുമാനിച്ചു അഗസ്ത്യൻ. അങ്ങനെ അഗസ്ത്യന്റെ അനുഗ്രഹം കൊണ്ട് ആനയായിട്ട് ഉള്ള ആ ജന്മത്തിൽ ഭഗവദ് പ്രാപ്തി ണ്ടായി. ഇങ്ങനെ ഗജേന്ദ്രമോക്ഷം കഥ.
സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad

No comments:

Post a Comment