Sunday, June 16, 2019

ശ്രീമദ് ഭാഗവതം 183* 

കടയുമ്പോൾ മത്ത്, നടുവിൽ പർവ്വതം ആണ്. പാമ്പ് ആണ് കടയാൻ. അങ്ങനെ കടയാൻ തുടങ്ങിയതോടെ,

വിലോക്യ വിഘ്നേശവിധിം തദേശ്വരോ 
ഉള്ളില് ഒരു തടസ്സം. മഥനം ചെയ്യുമ്പോൾ ഒരു തടസ്സം. ന്താ തടസ്സം. ഈ  പാമ്പിന് എന്തെങ്കിലും ചെടുക്ക് വീണോ എന്ന് നോക്കി. മത്ത് വെച്ച് കടയുമ്പോ കയറിൽ എന്തെങ്കിലും ചെടുക്ക് വീണാൽ ഉടക്കും. പാമ്പ് നല്ല വഴു വഴു ന്നണ്ട്. കടയാൻ നല്ല സുഖാണ്. ന്താ പ്രശ്നം എന്ന് വെച്ചാൽ ഈ പർവ്വതം ചുവട്ടിലേയ്ക്ക് പോകുന്നു .ഒരു സ്ഥാനത്ത് നില്ക്കണില്ല്യ അത്. എന്തോ ഒരു വിഘ്നം. ആ വിഘ്നത്തിനാണ് വിഘ്നേശവിധി എന്ന് പറഞ്ഞത്. ഗണപതിയുടെ ഒരു സ്വഭാവം. അദ്ദേഹത്തിന് കൊഴക്കട്ട ണ്ടാക്കാതെ പണി തുടങ്ങിയാൽ സമ്മതിക്കില്ലേ. മഹാവിഷ്ണുവിനോട് പറഞ്ഞു. അച്ഛൻ  (ശിവൻ) തന്നെ എല്ലാം എനിക്ക് തന്നിട്ടാണ് തുടങ്ങാ. അമ്മാവൻ ഇപ്പൊ ഇങ്ങനെ  തുടങ്ങിയാലോ.

വിലോക്യ വിഘ്നേശവിധിം. എന്തോ വിഘ്നം എന്താ വിഘ്നം എന്ന് വെച്ചാൽ പർവ്വതത്തിന് നില്ക്കാൻ ഒരു സ്ഥലം ഇല്ല്യ. അത് താണ് താണ് പോണു. 

ഭഗവാൻ അവിതഥാഭി സന്ധി: 
വിതഥം എന്ന് വെച്ചാൽ കള്ളം. 
അഭിസന്ധി എന്ന് വെച്ചാൽ relationship. ബന്ധം. ലോകത്തിലുള്ള ബന്ധം. ആശ്രയം. 
ലോകത്തിൽ ഭാര്യയ്ക്ക് ഭർത്താവിനോടുള്ള ആശ്രയം ഭർത്താവിന് ഭാര്യയോടുള്ള ആശ്രയം അച്ഛന് അമ്മയോടുള്ള ആശ്രയം അമ്മയ്ക്ക് അച്ഛനോടുള്ള ആശ്രയം എല്ലാം വിതഥാഭി സന്ധി ആണ്. ഒന്നും വിശ്വസിക്കാൻ കൊള്ളില്യ. ഈ ആശ്രയങ്ങളൊന്നും ഗജേന്ദ്രന്റെ കഥ പോലെ ആവശ്യത്തിന് പ്രയോജനപ്പെടില്യ. ഒക്കെ ണ്ടാവും അവിടെ അവര് വിചാരിച്ചാലും അവർക്ക് നമ്മളെ സഹായിക്കാനൊക്കില്യ. കാരണം ന്താ വിതഥാഭിസന്ധി ആണ്. ഭഗവാനുമായുള്ള ബന്ധം മാത്രമേ ആശ്രയയോഗ്യമായുള്ളൂ. 

വിലോക്യ വിഘ്നേശവിധിം തദേശ്വരോ 
ദുരന്തവീര്യോഽവിതഥാഭിസന്ധി:
കൃത്വാ വപു: കാച്ഛപമത്ഭുതം മഹത് 
പ്രവിശ്യ തോയം ഗിരിമുജ്ജഹാര 

ഭഗവാൻ കൂർമ്മാവതാരം എടുത്ത് കൂർമ്മം ആയി സമുദ്രത്തിൽ പ്രവേശിച്ച് പർവ്വതത്തിനെ തന്റെ പൃഷ്ഠത്തിൽ വഹിച്ചു. വീണ്ടും മഥനം തുടങ്ങി. കടഞ്ഞു തുടങ്ങി. കടയുമ്പോ ആദ്യം തന്നെ അമൃതം വന്നില്യ. ഹാലാഹല വിഷം സർപ്പത്തിന്റെ വിഷം ണ്ട്. സമുദ്രം കടയുമ്പോ അതിനകത്ത് നിന്നും ഒരു വിഷം പൊന്തുന്നു. ഭയങ്കരമായ വിഷം. വിഷം പൊന്തി വരുന്നതുകണ്ടിട്ട് ദേവന്മാർ ഇടം വലം ഓടി. ഈ വിഷം കണ്ടു ഭയന്ന് 

തദുഗ്രവേഗം ദിശി ദിശ്യുപര്യധോ 
വിസർപ്പദുത്സർപ്പദസഹ്യമപ്രതി 
ഭീതാ:;പ്രജാ ദുദ്രുവുരംഗ സേശ്വരാ 
അരക്ഷ്യമാണാ: ശരണം സദാശിവം

ദേവ ദേവ മഹാദേവ ഭൂതാത്മൻ ഭൂതഭാവന:
ത്രാഹി ന: ശരണാപന്നാംസ്ത്രൈലോക്യ ദഹനാദ്വിഷാത് 
ത്വം ബ്രഹ്മ പരമം ഗുഹ്യം സദസദ്ഭാവഭാവന:
നാനാശക്തിഭിരാഭാതസ്ത്വമാത്മാ ജഗദീശ്വര:
ത്വം ശബ്ദയോനി: ജഗദാദിരാത്മാ 
പ്രാണേന്ദ്രിയദ്രവ്യ ഗുണസ്വഭാവ:
കാല: ക്രതു: സത്യം ഋതം ച ധർമ്മ:
ത്വയൃക്ഷരം യത് ത്രിവൃദാമനന്തി 

സദാശിവനെ സ്തുതിച്ചു ഹേ പ്രഭോ, പരമേശ്വരാ, ഈ വിഷത്തിൽ നിന്ന് രക്ഷിക്കണം. ഭഗവാൻ ദേവിയോട് ചോദിച്ചു എന്താ വേണ്ടത്. ഭഗവാന്റെ കരുണാ ശക്തി ആണ് ദേവി.  ഈശ്വരന്റെ മഹിമ അറിയുന്നത് കൊണ്ട് അംബിക പറഞ്ഞു അവിടുന്നല്ലാതെ  വേറെ ആരാ രക്ഷിക്കേണ്ടത്. ലോകത്തിനെ രക്ഷിക്കണം. ഈ വിഷത്തിനെ കൈയ്യിലെടുക്കാ. ആ വിഷത്തിനെ കാണാൻ വയ്യാതെ ദേവന്മാരോടി. ആചാര്യസ്വാമി ചോദിക്കാ കഥം വാ ദൃഷ്ട: എങ്ങനെയാ അവിടുന്ന് കണ്ടത്. കൈയ്യിലിങ്ങനെ ഏടുത്തു. എടുത്തപ്പോ ആ വിഷം കൈയ്യിലിങ്ങനെ ഒതുങ്ങി നില്ക്കണത് കണ്ടു ചോദിക്കാണ് 
കിം പക്വ ജംബൂ ഫലം. 
നല്ല പഴുത്ത ഞാവൽ പഴം ആണോന്നാണ്. വായിലേക്ക് അങ്ങട് ഇട്ടപ്പോ സിദ്ധഗുടികാ വാ. ചില സിദ്ധന്മാര് ചില ടാബ്ലറ്റ് ഒക്കെ കഴിക്കും. അതുപോലെ യുള്ള സിദ്ധഗുളികയാണോ ഇത്. കണ്ഠത്തിൽ നിർത്തി.   
കിം തേ നീലമണിർവിഭൂഷണമയം 
എന്തോ ഒരു നീലരത്നം ശംഭോ മഹാത്മൻ വദ.

ഭഗവാന് ത്യാഗരാജൻ എന്ന് പേര് വരാൻ കാരണം അതാണ്. ഭോഗസാമഗ്രികളെ ഒക്കെ വിട്ട് ജഗത്തിന് ഹിതം ചെയ്യാനായി പരമോപകാരം ചെയ്തു. വിഷം ഉള്ളിലേക്ക് വിട്ടാൽ ഉള്ളിലുള്ള ലോകങ്ങൾക്ക് ആപത്ത്. പുറത്ത് വിട്ടാൽ പുറത്ത് ആപത്ത്. ചില അനുഭവങ്ങൾ ഒക്കെ അങ്ങനെയാ. പുറത്ത് പറയാൻ പാടില്യ ഉള്ളിലും എടുക്കാൻ പാടില്ല്യ. ഉള്ളിലെടുത്താൽ തന്റെ മനസ്സിനെ ബാധിക്കും. പുറത്ത് പറഞ്ഞാൽ മറ്റുള്ളവർക്ക് ഉപദ്രവമാകും. കണ്ഠത്തിൽ നിർത്തിക്കൊള്ളണം എന്നാണ്. 
ശ്രീനൊച്ചൂർജി 
 *തുടരും. ...*
lakshmi prasad

No comments:

Post a Comment