Sunday, June 16, 2019

ശ്രീരാമകൃഷ്ണവചനാമൃതം
 അഞ്ചാം ഭാഗം
``````````````````````````````````````
 അദ്ധ്യായം അഞ്ച്

(  ക്രിസ്തുമതവും ബഹ്മസമാജവും പാപസിദ്ധാന്തവും )

ശ്രീരാമ : ( ഭക്തൻ മാസ്റ്ററോട് ) മനസ്സിൽത്തന്നെ ബദ്ധൻ , മനസ്സിൽത്തന്നെ മുക്തനും . ' ഞാൻ മുക്തൻ , വീട്ടിലിരുന്നാലും കാട്ടിൽ കിടന്നാലും എനിക്കെവിടെ ബന്ധനം ? ഞാൻ ഈശ്വരസന്താനം , രാജാധിരാജൻറ പൈതൽ ; എന്നയാർ ബന്ധിക്കാൻ ? ' എന്നിങ്ങനെ ഒരുവൻ നിരന്തരം ചിന്തിച്ചാൽ അവൻ മുക്തൻതന്നെ . പാമ്പുകടിച്ചാൽ " വിഷമില്ല ' എന്ന് ഉറപ്പിച്ചു പറയുന്നപക്ഷം വിഷം പൊയ്പോകും . അതേപ്രകാരം ' ഞാൻ , ബദ്ധനല്ല , മുക്തനാണ് , ' എന്ന് ദൃഢനിശ്ചയത്തോടെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നാൽ അങ്ങനെയായിത്തീരും , മുക്തനായിത്തീരും . -

 കൃസ്ത്യാനികളുടെ ഒരു പുസ്തകം ഒരാൾ എനിക്കു തന്നു . അതു വായിച്ചുകേൾപ്പിക്കാൻ ഞാൻ പറഞ്ഞു . അതിനകത്ത് മുഴുവൻ ' പാപം ' " പാപം ' മാത്രം . ( കേശവനോട് ) നിങ്ങളുടെ ബ്രഹ്മസമാജത്തിലും പാപം തന്നെയേ കേൾക്കാനുള്ളൂ . ' ഞാൻ ബദ്ധൻ , ഞാൻ ബദ്ധൻ , ' എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന മായൻ ബദ്ധനായിത്തന്നെ തീരും . രാപകൽ ' ഞാൻ പാപി , ഞാൻ പാപി , ' എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നവൻ അങ്ങനെതന്നെ ആയിത്തീരുന്നു .

 ഈശ്വരനാമത്തിൽ ഇതുമാതിരി വിശ്വാസം വേണം : " എന്ത്! ഞാൻ ഭഗവാൻ നാമം ജപിച്ചു . എനിക്കിനിയും പാപമോ ! എനിക്കിനി എന്തുപാപം ? എനിക്കിനിയെന്തു ബന്ധനം ? ' -

 കൃഷ്ണകിശോരൻ ഒരുത്തമഹിന്ദു , സദാചാരനിഷ്ഠനായ ബ്രാഹ്മണൻ . അദ്ദേഹം വൃന്ദാവനത്തിൽ പോയിരുന്നു ; ' ഒരു ദിവസം ചുറ്റി നടന്നു ദാഹിച്ചുവലഞ്ഞു . ഒരു കിണറ്റിനടുത്തു ചെന്നപ്പോൾ അവിടെ ഒരാൾ നില്ക്കുന്നതു കണ്ടു . അയാളോടു ചോദിച്ചു : “ എടോ , എനിക്കാരുമൊന്ത വെള്ളം തരാമോ ? നീയെന്തു ജാതിയാണ് ? ' അവൻ പറഞ്ഞു , " തമ്പുരാനേ , ഞാൻ താണജാതിയാണ് , കമ്മാളൻ . ' കൃഷ്ണ കിശോരൻ പറഞ്ഞു , " നീ ശിവ ' എന്നു പറഞ്ഞിട്ട് വെള്ളം കോരിത്താ . ' '

 ഭഗവന്നാമമുച്ചരിച്ചാൽ മനുഷ്യന്റെ  ദേഹവും മനസ്സുമെല്ലാം ശുദ്ധ മായിത്തീരുന്നു . എപ്പോഴും പാപമെന്നും നരകമെന്നുമൊക്കെ എന്തി നാണ് പറയുന്നത് ? ഒരു പ്രാവശ്യം ഇങ്ങനെ പറയുക , " അന്യായങ്ങൾ പലതും ഞാൻ ചെയ്തിട്ടുണ്ട് , ഇനിമേൽ ചെയ്യുന്നതല്ല . ' എന്നിട്ടദ്ദേഹ ത്തിന്റെ നാമത്തിൽ വിശ്വസിക്കുക , ഗുരുദേവൻ പ്രമോന്മത്തനായി നാമമാഹത്മ്യത്തെക്കുറിച്ചു ഗാനം ചെയ്തു : 

"'മൃത്യു വരുന്നേരം ദുർഗ്ഗ ദുർഗ്ഗതി ഞാൻ അത്യാകുലമായ് വിളിക്കുമെങ്കിൽ മുക്തി നല്കീടാതിരിക്കുവാനമ്മയ്ക്ക ശക്തിയില്ലെന്നതേ വന്നുകൂടൂ . . . . . . .

 ശ്രീരാമ : ഭക്തി മാത്രമേ ഞാനമ്മയോടു പ്രാർത്ഥിച്ചുള്ളൂ . കൈയിൽ പൂവെടുത്ത് അമ്മയുടെ അടിമലരിൽ അർപ്പിച്ചുകൊണ്ട് പറഞ്ഞു , ' അമ്മേ , ഇതാ അവിടുത്തെ പുണ്യവും ഇതാ അവിടുത്തെ പാപവും , രണ്ടുമെടു ത്തോളു ; എനിക്ക് ശുദ്ധഭക്തി മാത്രം നല്കുക . ഇതാ അവിടുത്ത ജ്ഞാനവും ഇതാ അവിടുത്തെ അജ്ഞാനവും , രണ്ടുമെടുത്തോളു ; എനിക്കു ശുദ്ധഭക്തിമാത്രം തരുക . ഇതാ അവിടുത്തെ ശുചിയും ഇതാ അവിടുത്തെ അശുചിയും , രണ്ടുമെടുത്തിട്ട് എനിക്ക് ശുദ്ധഭക്തിമാത്രം തന്നാലും . ഇതാ അവിടുത്തെ ധർമ്മവും ഇതാ അവിടുത്തെ അധർമ്മവും , രണ്ടുമെടുത്തിട്ട് എനിക്കു ശുദ്ധഭക്തിമാത്രം നല്കിയാലും .

സംസാരത്തിലിരുന്നാലും ഈശാരദർശനം എന്തുകൊണ്ടു സാധി ക്കില്ല ? ജനകമഹാരാജാവിന്നതുണ്ടായിട്ടുണ്ട് . 

  ഭഗവാന്റെ പാദപദ്മത്തിൽ ഭക്തിയുണ്ടായാൽ അത് നേടിയെടുക്കാൻ സാധിക്കും.

 ശ്രീരാമ ; പക്ഷേ പെട്ടെന്നാർക്കും ജനകരാജാവാകാൻ ഒക്കുകയില്ല . ജനകമഹാരാജാവ് ഏകാന്തത്തിൽ കഠിനതപസ്സ് അനുഷ്ഠിച്ചിരുന്നു . വീടുവിട്ട് ഇടയ്ക്കൊക്കെ നിർജ്ജനത്തിൽ വസിക്കണ്ടതുണ്ട് . വീടു വിട്ട് ഏകനായി മൂന്നുനാളെങ്കിലും ഭഗവാനെക്കുറിച്ചു കരയാൻ കഴിഞ്ഞാൽ വളരെ നല്ലതാണ് .  മാത്രം അല്ല , നേരം കിട്ടുമ്പോൾ ഒരു  നാളെങ്കിലും നിർജ്ജനത്തിൽ ഈശ്വരചിന്ത ചെയ്യാൻ സാധിച്ചാൽ അതും നല്ലതാണ് .

 ആളുകൾ ഭാര്യയ്ക്കും മക്കൾക്കും വേണ്ടി കുടം കണക്കിനു കണ്ണീരൊഴുക്കുന്നു ; എന്നാൽ ഈശ്വരനുവേണ്ടി ആരു കരയുന്നു , കേൾക്കട്ടെ . ഇടയ്ക്കിടയ്ക്ക് ഏകാന്തത്തിൽ വസിച്ച് ഭഗവദ്ദർശനത്തിനുവേണ്ട സാധന ചെയ്യേണ്ടതാണ് . ലൗകികജീവിതത്തിൽ , അനേകം വ്യാപാരങ്ങൾക്കിടയിൽ പാർത്താൽ ആദ്യ കാലത്ത് മനസ്സ് ഏകാഗ്രമാക്കാൻ പല തടസ്സങ്ങളുമുണ്ടാകും . നടപ്പാതയിലെ ചോലമരം പോലെ ; '

 തെയ്യായിരിക്കുമ്പോൾ ചുറ്റും വേലി കെട്ടിയില്ലെങ്കിൽ , ആടുമാടുകൾ തിന്നുകളയും . ആദ്യഘട്ടത്തിൽ വേലികെട്ടണം . തടിതിരിഞ്ഞാൽ പിന്നെ വേലി ആവശ്യമില്ല . അപ്പോൾ പിന്നെ തടിയിൽ ആനയെ തളച്ചാലും കുഴപ്പമൊന്നുമില്ല . 

രോഗം സന്നിപാതജ്വരമാണ് . ജ്വരം പിടിച്ച രോഗി കിടക്കുന്ന മുറിയിൽത്തന്നെ ഒരു  കുടം വെള്ളവും ഉപ്പിലിട്ട പുളിയും രോഗിയെ സുഖപ്പെടുത്തണമെന്നുണ്ടെങ്കിൽ അയാളെ അവിടെനിന്നും സ്ഥലം മാറ്റണം . സംസാരിയായ ജീവൻ ജ്വരരോഗിയാണ് ; വിഷയങ്ങളാണ് നീർക്കുടം , വിഷയഭോഗതൃഷ്ണ ജലതഷ്ണയും . ഉപ്പിലിട്ടപുളിയെ ക്കുറിച്ചോർത്താൽത്തന്നെ വായിൽ വെള്ളം ഊറും ; അടുത്തു കൊണ്ടുവരുകയേവേണ്ട .

 ഈവക വസ്തുക്കൾ മുറിക്കുള്ളിലുണ്ട് . യോഷിത്സംഗമാണ് ഉപ്പിലിട്ടത് . അതുകൊണ്ട് ഏകാന്തയിലെ ചികിൽസ അത്യാവശ്യമാകുന്നു . - വിവേകവും വൈരാഗ്യവും നേടിയിട്ടേ ലോകജീവിതത്തിൽ ഇറങ്ങാവു . സംസാരസമുദ്രത്തിൽ കാമം ക്രോധം തുടങ്ങിയ ചീങ്കണ്ണികളുണ്ട് . എന്നാൽ ശരീരത്തിൽ മഞ്ഞൾ പുരട്ടിക്കൊണ്ട് വെള്ളത്തിൽ മുങ്ങിയാൽ ചീങ്കണ്ണിയെ പേടിക്കേണ്ടതില്ല .

 വിവേകവും വൈരാഗ്യവുമാണ് മഞ്ഞൾ . സദ സദ് വിചാരം ആണ്  വിവേകം , ഈശ്വരൻ മാത്രം സത്യം , നിത്യവസ്തു . ബാക്കിയെല്ലാം അസത്ത് , അനിത്യം , രണ്ടുനാളേയ്ക്ക് മാത്രം , ഇതാണ് അറിവ് .

 ഈശ്വരനിൽ അനുരാഗം വേണം . അദ്ദേഹത്തോട് ആകർഷണം , പ്രമം വേണം ; ഗോപികൾക്ക് കൃഷ്ണനോട് ഉണ്ടായിരുന്ന മാതിരി ആകർഷണം വേണം . 

 എന്നിട്ട് ശ്രീരാമകൃഷ്ണൻ ഭക്തന്മാരുടെ ആയി പറഞ്ഞു രാധയും കൃഷ്ണനെയും  സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ നിങ്ങൾക്ക് ചെയ്യാം. എന്നാൽ അവർ തമ്മിലുള്ള ആകർഷണം  സ്വീകരിക്കുക ഭഗവാൻറെ അഭാവത്തിൽ ഉണ്ടാകുന്ന ഗോപികമാരുടെ വ്യാകുലത നിങ്ങൾക്കും ഈശ്വര സാക്ഷാത്കാരത്തിനു വേണ്ടി ഉണ്ടായാൽ അദ്ദേഹത്തെ തീർച്ചയായും നിങ്ങൾക്ക് നേടാൻ സാധിക്കും

No comments:

Post a Comment