Monday, June 17, 2019

ശ്രീമദ് ഭാഗവതം 184*
ഒരു കുടുംബനാഥനായ ആൾക്ക് കുടുംബത്തിൽ ചില പ്രശ്നങ്ങളൊക്കെ വരും. പുറത്ത് പറഞ്ഞാൽ ദൂഷ്യം. തന്റെ മനസ്സിലേക്കെടുത്താൽ തന്റെ ആരോഗ്യത്തിനും മനസ്സിനും വിഷമം. അതുകൊണ്ട് കണ്ഠത്തിൽ നിർത്തണം അത്രേ. ശിവൻ ആ വിഷം കണ്ഠത്തിൽ നിർത്തി.
അത് കഴിഞ്ഞു വീണ്ടും മഥനം ചെയ്തു തുടങ്ങി. അപ്പോ ഓരോന്നായിട്ട് പൊന്തി. കുതിര, ആന ചന്ദ്രൻ, സോമരസം, ഔഷധങ്ങൾ അപ്സരസ്ത്രീകൾ പലതും അങ്ങട് പൊന്തി. ഇതൊക്കെ ദേവന്മാര് അസുരന്മാര് ആള് വീതം ഓരോ ലോറി കൊണ്ടുവന്നണ്ട്. എല്ലാം വഹിച്ച് ദേവലോകത്തിലെ യ്ക്കും അസുരലോകത്തിലേയ്ക്കും കൊണ്ട് പോയി.
മഹാലക്ഷ്മി വന്നു. ലക്ഷ്മി എല്ലാവരേയും നോക്കി. സമ്പൂർണ്ണനായ ഒരാളെ വരണമാല്യം അണിയിക്കണം. നാരായണന്റെ കഴുത്തിൽ വരണമാല്യം അണിയിച്ചു. അങ്ങനെ ലക്ഷ്മി സ്വയംവരം.
അതും കഴിഞ്ഞപ്പോൾ
അമൃതാപൂർണ്ണകലശം ബിഭ്രദ്വലയഭൂഷിത:
സ വൈ ഭഗവത: സാക്ഷാദ് വിഷ്ണോ:
അംശാംശസംഭവ:
ധന്വന്തരിരിതി ഖ്യാത ആയുർവ്വേദദൃഗിജ്യഭാക്
ആയുർവ്വേദാചാര്യനായ ധന്വന്തരി മൂർത്തി കൈയ്യിൽ അമൃതകലശവുമായി സമുദ്രത്തിൽ നിന്നും പുറത്തു വന്നു. ഉടനെ അസുരന്മാരും ദേവന്മാരും ഒക്കെ വളഞ്ഞു. പക്ഷേ ദേവന്മാർക്ക് ബലം ക്ഷയിച്ചിട്ട്. നമുക്ക് ആരോഗ്യം ഇല്ലെങ്കിൽ ചിലപ്പോ രണ്ടാമത്തെ പന്തിയേ കിട്ടുള്ളൂ. അപ്പോ ചിലപ്പോ പായസം കിട്ടില്ല്യ ദേവന്മാർക്ക് പാവം ആരോഗ്യം ഇല്ല്യ. അവര് back ൽ നില്ക്കാണ് ആരോഗ്യം ഉള്ളവരൊക്കെ മുമ്പിൽ കയറി വട്ടത്തിൽ നിന്നു.
ചിലപ്പോ പ്രസാദം കൊണ്ട് വരുമ്പോൾ അങ്ങനെ ആണ്. പ്രസാദം ഒക്കെ കൊണ്ട് വരും. കുറേ ആളുകള് വളയും. നമ്മള് തിരക്ക് കൂട്ടണ്ട എന്ന് പറഞ്ഞു സാത്വികമായിട്ട് പിന്നാലെ നിന്നു. കുറച്ച് നേരം കഴിയുമ്പോ പാത്രവും കാണില്ല്യ കൊണ്ട് വന്ന ആളേയും കാണില്ല്യ ഒന്നും കാണില്ല്യ. ഇതിപ്പോ ദേവന്മാർ സാത്വികമായിട്ട് നിന്നതൊന്നുമല്ലാ. അത് നല്ല കൊഴു കൊഴുത്തണ്ട് ഓരോന്നും. ഇതിപ്പോ ആകപ്പാടെ നടക്കാനേ ശക്തി ഇല്ല്യ.
അമ്പലത്തിൽ ക്യൂവിലൊക്കെ നിന്നാലറിയാം. ചിലരുടെ ഇടി കൊണ്ടാല് സപ്തനാഡികളും തളരും. അപ്പോ ദേവന്മാർ ഭംഗിയായിട്ട് പുറകേ നിന്നതാണ്. കുറച്ച് കഴിഞ്ഞപ്പോ അമൃതും കലശവും ഒക്കെ പൊക്കി കൊണ്ട് വരണു. അസുരന്മാർ അമൃതും ആയി പോയി. ദേവതകൾ വിഷമിച്ച് തലയും ചൊറിഞ്ഞു കരഞ്ഞു കൊണ്ട് നില്ക്കാ. ചെയ്തതൊക്കെ വ്യർത്ഥമായി. അമൃതം കൊണ്ട് പോയീ എന്നല്ലാതെ കഴിക്കാനൊരു യോഗം വേണല്ലോ. അത് ബഹളമായി.
ആ സമയത്ത് ഒരു പാദസരത്തിന്റെ ശബ്ദം. ഓരോരുത്തരായി തിരിഞ്ഞു നോക്കി. ആരാടാ, നോക്കീട്ട് വരൂ എന്ന് പറഞ്ഞു ഒരു അസുരൻ. അപ്പോ അയാള് പറഞ്ഞു, ശരി ഞാൻ പോകുമ്പോഴേയ്ക്കും ഇതിൽ കൈ വെയ്ക്കരുത് അമൃതപാത്രത്തിൽ. നീ പോ, നീ പോ എന്ന് പറഞ്ഞു. ശരി . ഒരാള് പോയി. പുറത്ത് എത്തി നോക്കിയപ്പോ അയാള് തല പുറത്തേക്കേ എടുക്കണില്യ. നോക്കിക്കൊണ്ടേ ഇരിക്കാ. എന്താടാ? ഏയ് ഒന്നൂല്ല്യ എന്ന് പറഞ്ഞു. അപ്പോ അയാള് ന്താ നോക്കണത്. അയാള് അമൃതകലശത്തിനെ മറന്ന് പുറകേ പോയി. അയാളും പുറത്തേക്ക് തലയിട്ടു. തിരിച്ച് നോക്കണില്ല്യ. അമൃതത്തിനെ മറന്നു. പോയവര് പോയവര് പോയി. അവിടെ പോയി നിന്നു നോക്കണു. ഭഗവാൻ സർവ്വരേയും ആകർഷിക്കുന്ന മോഹിനീ രൂപത്തിൽ വന്നിരിക്കാണേ.
ശ്രീനൊച്ചൂർജി.
lakshmi prasad

No comments:

Post a Comment