Tuesday, June 18, 2019

ശ്രീമദ് ഭാഗവതം 185*
എല്ലാവരും അമൃതം ഒക്കെ മറന്നു. പുറകെ
നടന്നു. ചോദിച്ചു.
സുന്ദരീ നീ ആരാണ്.
ഭഗവാൻ തിരിഞ്ഞു നോക്കി.
നിങ്ങളാരാ.
ഞങ്ങളോ, കശ്യപപ്രജാജാതായ കശ്യപപ്രജാപതിയുടെ മക്കളേ.
സ്വാദ്ധ്യായ സുതസമ്പന്നാ:
നല്ലവണ്ണം പഠിച്ചവരാണ്.
പ്രഖ്യാതാ: ജന്മകർമ്മഭി:
വലിയ കുലം ഞങ്ങളുടേത്. ഞങ്ങളുടെ കർമ്മം ഒക്കെ ലോകത്തിൽ എല്ലാവർക്കും അറിയും. ഞങ്ങളുടെ സ്റ്റാറ്റസ്, പൊസിഷൻ ഒക്കെ എവിടെ ചോദിച്ചാലും അറിയാം. എന്നൊക്കെ പറഞ്ഞു പുറകേ കൂടി. ഞങ്ങൾക്ക് നീ തന്നെ അമൃതം വീതിച്ചു തരണം.
ഭഗവാൻ പറഞ്ഞു. അയ്യേ, കശ്യപപ്രജാപതിയുടെ മക്കളായ നിങ്ങൾ എന്നെ വിശ്വസിക്കുന്നുവല്ലോ ഞാനൊരു പുംശ്ചലി.
ഞങ്ങൾക്ക് നല്ല വിശ്വാസാണ്.
എന്നാൽ ശരി വരി ആയിട്ട് ഇരിക്കൂ പക്ഷേ ദേവന്മാർക്കും അമൃത് കൊടുക്കണം.
മോഹിനി ആയ ഭഗവാൻ ദേവന്മാരെ ഒരു വശത്ത് ഇരുത്തി. അസുരന്മാരെ ഒരു വശത്ത് ഇരുത്തി. ഭഗവാൻ അമൃതകുംഭം കൈയ്യിൽ പിടിച്ചു. സുദർശനചക്രം ണ്ടല്ലോ. സുദർശനചക്രം തന്നെ ആണ് കൈയ്യില് സ്പൂൺ. അത് സ്പൂണായിട്ട് മാറി. അതിലിങ്ങനെ അമൃത് എടുക്കും. ഈ വശത്ത് അസുരന്മാരാണെങ്കിൽ ഈ വശത്ത് ദേവന്മാര്. ഇദ്ദേഹത്തിനെ നോക്കി ഒന്ന് ചിരിക്കും. ചിരിച്ച ഉടനെ ലോകമേ മറന്നുപോയി. കുറച്ച് നിമിഷം അങ്ങനെ ഒരു സമാധി സ്ഥിതി ആണ്. ഈ അമൃത് ഇത്തിരി എടുത്തിട്ട് ഇവിടെ അങ്ങനെ ഒഴിക്കും. ഒഴിച്ചുകഴിഞ്ഞിട്ട് കാലിയായ സ്പൂൺ ഇവനെടുത്ത് കുടിക്കും .അവന് അമൃതം കിട്ടിയെന്നാണ് ഭാവം. ഇതിങ്ങനെ അങ്ങട് പോയി ഇങ്ങട് പോയി. ഇതിനിടയിൽ അവിടെ ഇരിക്കുന്ന ഒരുത്തൻ ഇവിടെ വന്നിരുന്നു. പന്തി മാറി ഇരിക്കാ എന്നൊരു സമ്പ്രദായം. പന്തി മാറി അങ്ങട് ഇരുന്നു. അങ്ങനെ ഇരുന്നാൽ ആരും കാണാത്ത സ്ഥലത്ത് ഇരിക്കണം. എന്നാൽ കുഴപ്പല്ല്യ. ആരും കാണാത്ത സ്ഥലത്ത് ഇരിക്കുന്നതിന് പകരം ഒരു കോണിപ്പടിയുടെ ചുവട്ടിൽ പോയി ഇരുന്നാൽ അറിയില്ല്യ . ഇതൊരു വശത്ത് സൂര്യൻ ഒരു വശത്ത് ചന്ദ്രൻ. രണ്ടു ലൈറ്റിന്റെ നടുവിൽ പോയിരുന്നു. ഭഗവാനോ അവിടെ വന്നതും അമൃതം ഒഴിച്ചു കഴിഞ്ഞു. ഇവൻ ഇലയിൽ നിന്നെടുത്ത് നക്കും കഴിഞ്ഞു. അപ്പോ സൂര്യചന്ദ്രന്മാരുണ്ടല്ലോ മറ്റവൻ ഇവിടിരിക്കണു എന്ന് പറഞ്ഞു. ഭഗവാനെ കണ്ണ് കൊണ്ട് കാണിച്ചു. അമൃതം ഉള്ളിൽ പോയതും ഭഗവാൻ കൈയ്യിധിരിക്കുന്ന സുദർശനചക്രം കൊണ്ട് തല അങ്ങട് വെട്ടി. തല പൊന്തി. പൊന്തിയപ്പോ സൂര്യനെ ഒരു നോട്ടം ചന്ദ്രനെ ഒരു നോട്ടം. നിങ്ങൾക്ക് വെച്ചണ്ട് ഞാൻ എന്ന് പറഞ്ഞു.
അതാണ് രാഹു. അപ്പപ്പോ സൂര്യനേയും ചന്ദ്രനേയും അപഹരിക്കാനായിട്ട് വരാണ്. രാഹുഗ്രസ്ഥദിവാകരേന്ദുസദൃശ: അങ്ങനെ അമൃതത്തിനെ ദേവന്മാർക്ക് തിരിച്ചെടുത്ത് കൊടുത്തു ഭഗവാൻ. ഇത് കഥ. ഇത് മുഴുവൻ യോഗസാധന ആണ്. മഥനം എന്ന് വെച്ചാൽ യോഗാഭ്യാസം ആണ്.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad

No comments:

Post a Comment