Tuesday, June 18, 2019

സാധാരണഗതിയിൽ മനുഷ്യമനസ്സ് എപ്പോഴും ഒരു തരം ചഞ്ചലാവസ്ഥയിലാണ് ഈ ചഞ്ചാലാവസ്ഥയെ നിയന്ത്രിച്ച് ഒരു സമീകരണസ്ഥിതിയുടെ ശക്തിയിലേക്കും, ശാന്തിയിലേക്കും ആനയിച്ച് മനസ്സിനെ അതിൻ്റെ ഉദാത്തമാനങ്ങളുമായി ബന്ധപ്പെടുത്തുക എന്നതാണ് ആദ്ധ്യാത്മിക യത്നത്തിൻ്റെ ലക്ഷ്യം. സന്തുലനാവസ്ഥയിലേക്ക് മനസ്സിനെ എത്തിക്കാനുള്ള പരിശീലനമാണ് ക്ഷേത്രങ്ങളുടെ സഹായത്തോടെ നേടേണ്ടത്. ഈ ലക്ഷ്യത്തോടെയാണ് ക്ഷേത്രദർശനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. .... കുറവുകളെ മറ്റി കഴിവുകളെ വികസിപ്പിക്കുക ... എന്നതാണ് അടിസ്ഥാനപരമായി ഏത് പരിശീലനത്തിൻ്റെയും ലക്ഷ്യം. ഏതു കാര്യം നേടുന്നതിനും അകത്തുനിന്നോ പുറത്തുനിന്നോ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ അതിലംഘിക്കേണ്ടിയിരിക്കുന്നു.
rajeev kunnekkat

No comments:

Post a Comment