Saturday, June 29, 2019

ഇന്നലെ കേരളാ മാനേജ്‌മെന്റ് അസോസിയേഷന്റെ 60 ആം വാര്ഷികാഘോഷത്തിൽ പങ്കെടുത്തു.. .!! അതോടനുബന്ധിച്ചു മെട്രോ മാൻ ശ്രീധരനെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു...!!

ശ്രീധരൻ സാറിന്റെ പ്രസംഗം ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു... "കേരളാ മാനേജ്‌മെന്റ്റ് അസോസിയേഷൻ അറുപതാം വാർഷികം ആഘോഷിക്കുന്നു, ഞാനോ എന്റെ ഔദ്യോഗിക ജീവിതത്തിൽ 65ആം വാർഷികം ആഘോഷിക്കുന്നു, " എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തോട് തോന്നിയ ആദരവ് പറഞ്ഞറിയിക്കാൻ വയ്യ... ഔദ്യോഗിക ജീവിതത്തിൽ 65  വര്ഷം... ഇപ്പോൾ വയസ്സ് 86 . എത്ര അസൂയാവഹമായ നേട്ടം അല്ലെ ? ലോകത്തിൽ എത്ര പേർക്കുണ്ടാവും ഇങ്ങനെയൊരു ഭാഗ്യം ?  അധികാരത്തിൽ കടിച്ചു തൂങ്ങിക്കിടക്കുകയല്ല , മറിച്ച്  വിരമിക്കാൻ സമ്മതിക്കാതെ അദ്ദേഹത്തെ  DMRC പിടിച്ചു നിർത്തിയിരിക്കുകയാണെന്നു കൂടി  ഓർക്കണം...!! 

മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്ക് വേണ്ടി ഫിനിഷിങ് സ്‌കൂൾ, സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് വേണ്ടി സപ്പോർട്ട് പ്രോഗ്രാംസ് ഒക്കെയാണ് വരും വര്ഷങ്ങളിലെ KMA യുടെ    ലക്‌ഷ്യം  എന്ന് പറഞ്ഞപ്പോൾ ശ്രീധരൻ സാർ പറഞ്ഞത് "അതിലൊക്കെ ആവശ്യം കൊച്ചിയെ ഒന്ന് വൃത്തിയാക്കുക എന്നതാണ്.. എത്ര വൃത്തിഹീനമാണ് ഇവിടുത്തെ റോഡുകൾ, ഒരു മഴ വന്നാൽ പുഴയാകുന്ന റോഡുകൾ...  ഇൻഫ്രാസ്ട്രക്ച്ചർ അപര്യാപ്തത.. നമ്മൾ മലയാളികളുടെ വൃത്തി ലോക പ്രസിദ്ധമല്ലേ ? അപ്പോൾ ഇത്ര വലിയ നഗരമായ കൊച്ചിക്കു ഇങ്ങനെയൊരവസ്ഥ ശെരിയാണോ ? നിങ്ങൾമനസ്സ് വെച്ചാൽ ഇതിനൊരു പരിഹാരം കാണാൻ പറ്റും"...!!  ഊർജ്ജദായകമായിരുന്നു തീർച്ചയായും ആ പ്രസംഗം...!!

പരിപാടി കഴിഞ്ഞു വീട്ടിൽ  എത്തുമ്പോൾ, സകലമാന ചാനലുകളിലും ചർച്ചാ വിഷയം  ശ്രീധരൻ ആണ്... ലൈറ്റ് മെട്രോ.... പാനലിസ്റ്റുകൾ, പ്രത്യേകിച്ചും,   ഭരണപക്ഷ വക്താക്കൾ  ശ്രീധരൻ സാറിനെ ആക്രമിക്കുന്നത് കണ്ടപ്പോൾ  വന്ന ദേഷ്യം പറഞ്ഞറിയിക്കാൻ വയ്യ... 65  വര്ഷം മുൻപ് എൻജിനീയറിങ് പാസായ... ലോകം ആദരിക്കുന്ന... പ്രധാനമന്ത്രി ഉൾപ്പടെയുള്ള  ഇന്ത്യൻ ഭരണാധികാരികൾ ആദരപൂര്വ്വം  "ശ്രീധരൻജി" എന്ന് മാത്രം സംബോധന ചെയ്തു കേൾക്കുന്ന ഒരു വന്ദ്യ വയോധികനെ   പള്ളിക്കൂടം പോലും കണ്ടിട്ടില്ലാത്ത, അദ്ദേഹത്തിന്റെ എക്സ്പീരിയന്സിന്റെ ഒപ്പം പ്രായം പോലുമില്ലാത്ത വിവരദോഷികളായ രാഷ്ട്രീയക്കാരാണ് വെറുതെ കുത്തിയിരുന്ന്  വിമർശിക്കുന്നത്...!!   86 വയസ്സുള്ള ആ വന്ദ്യ വയോധികനെ ആന്റണി രാജുവും, സുധാകരനും ഒക്കെ  ധാർഷ്ട്യത്തോടെ     ശ്രീധരൻ, ശ്രീധരൻ എന്ന് വിളിക്കുന്നത്  കേട്ടാൽ തോന്നും മകന്റെ ഒപ്പം LKG യിൽ പഠിക്കുന്ന കുട്ടിയെപ്പറ്റി ആണ്  പറയുന്നതെന്ന്...!!

"നാളെ രാവിലെ  ചെന്നൈയിൽ പോകണം, വൈകിട്ട് അവിടെ നിന്നും രാജസ്ഥാനിലേക്കു" എന്ന് പറയുന്നത് കേൾക്കുമ്പോൾ "ജോലി ചെയ്തു മടുത്തു" എന്ന് ഇടക്കൊക്കെ തോന്നുന്ന എന്നെപ്പോലെയുള്ളവർ അപമാനഭാരം കൊണ്ട് ഒരു നിമിഷമെങ്കിലും തല കുനിച്ചു പോയി...!!  അത്ര ഊർജ്ജസ്വലനായ  മനുഷ്യനെപ്പറ്റിയാണ് പറയുന്നത് "86 വയസ്സുകാരനെ എങ്ങനെ ലൈറ്റ് മെട്രോയുടെ  ഉത്തരവാദിത്തം ഏൽപ്പിക്കും"  എന്ന മുടന്തൻ ന്യായം....  നാലാൾ താങ്ങിക്കൊണ്ടു നടക്കുന്ന ഭരണപരിഷ്കാര കമ്മീഷനെ  ലക്ഷങ്ങൾ കൊടുത്തു തീറ്റിപ്പോറ്റുന്ന നാടാണിത് എന്ന് കൂടി ഓർക്കണം..!! 

കൊച്ചി മെട്രോ എന്ന സ്വപ്ന പദ്ധതി സമയ ബന്ധിതമായി, അഴിമതിയില്ലാതെ പൂർത്തിയാക്കിയ ആ വന്ദ്യ വയോധികനോട് ജന്മനാട് കാണിക്കുന്നത് ശെരിക്കും നന്ദികേടല്ലേ ? വീട് പണിയുന്ന ആശാരിക്ക് പോലും മാന്യമായ ദക്ഷിണയും പുതുവസ്തങ്ങളും കൊടുക്കുന്നതല്ലേ കേരളം സംസ്കാരം ?  "ശ്രീധരനെ വേണ്ട" എന്ന് പറയുന്ന മുൻപേ  അദ്ദേഹത്തിന് മാന്യമായ ഒരു യാത്രയയപ്പു നല്കേണ്ടിയുന്നില്ലേ നമ്മൾ ? 

ബഹുമാനപ്പെട്ട ശ്രീധരൻ സാർ... ഇതൊന്നും അങ്ങയെ തളർത്തില്ല എന്നറിയാം... എങ്കിലും ഞങ്ങൾ ക്ഷമ ചോദിക്കുന്നു... ഞങ്ങൾ തിരഞ്ഞെടുത്ത രാഷ്‌ടീയക്കാർ അങ്ങയോടു കാണിക്കുന്ന നന്ദികേടിന്...!!  അങ്ങയെ ഞങ്ങളുടെ  മുഖ്യമന്ത്രിയടക്കമുള്ള അക്ഷരാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാർ പുച്ഛിക്കുന്നതു കാണുമ്പോൾ വല്ലാത്ത  ആത്മരോഷം വരുന്നു... നിസ്സയഹയത തോന്നുന്നു...!! ദയവു ചെയ്തു അങ്ങ് കേരളത്തിലേക്ക് വരാതെയിരിക്കുക...അങ്ങയുടെ മഹത്വം മനസ്സിലാക്കുന്നവരുടെ ഒപ്പം പ്രവർത്തിക്കുക...!!    

ഭാരതം ഉള്ളടത്തോളം ഭാരതീയർ  അങ്ങയെ ആദരവോടെ ഓർക്കും ...!!  Courtesy FB

No comments:

Post a Comment