Monday, June 17, 2019

*പ്രവൃത്തം ച നിവൃത്തം ച വിവിധം കർമ്മ വൈദികം*✴
*ആവർത്തേത പ്രവൃത്തെന  നിവൃത്തേനാശ്നുതേ/മൃതം*✴


💔💔💔💔💔💔💔💔

*പ്രവൃത്തമെന്നും നിവൃത്തമെന്നും കർമ്മ ത്തെ രണ്ടു വിധമായിട്ടാണ് 
വേദത്തിൽ നിശ്ചയിച്ചിരിക്കുന്നത്. പ്രവൃത്തം എന്നവിധത്തിൽ  പെട്ട കർമ്മങ്ങൾ  അനുഷ്ഠിക്കുന്ന പുരുഷൻ മരണാനന്തരം ലോകാന്തരത്തിൽ പ്രവേശിച്ചിട്ട്, തത് ഫലത്തെ അനുഭവിച്ച ശേഷം , അവശിഷ്ട കർമ്മ ഫലത്തോടുകൂടി പിന്നെയും ഈ മനഷ്യലോകത്തിൽ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു.  ഇങ്ങനെ ചക്രം പോലെ തിരിഞ്ഞു കൊണ്ടേയിരിക്കും.  നിവൃത്തം എന്നവിധത്തിൽ പെട്ട കർമ്മങ്ങൾ അനുഷ്ഠിക്കുന്ന ജീവൻ കാമക്രോധാദിവൃത്തികളിൽ നിന്നും വിരക്തനായിരിക്കയാൽ പ്രാരബ്ധാവസാനത്തിൽ ഭഗവാനോടുയോജിക്കുന്നു.  അവൻ പിന്നെ ജനിക്കുന്നില്ല.  അതുതന്നെ മോക്ഷമെന്നു പറയപ്പെടുന്ന പുരുഷാർത്ഥം*

💔💔💔💔💔💔💔💔

(ശ്രീ മദ്ഭാഗവതം..സപ്തമസ്കന്ധം ..പതിനഞ്ചാമദ്ധ്യായം..ശ്ളോകം..47)

No comments:

Post a Comment