Wednesday, June 26, 2019

ദേവകീദേവി പത്തുമാസം വയറ്റില്‍ ചുമന്ന്, ക്‌ളേശിച്ച് പ്രസവ വേദന അനുഭവിച്ച് പ്രസവിച്ച കുട്ടിയല്ല ശ്രീകൃഷ്ണന്‍ എന്നും ഉള്‍ക്കൊള്ളണം. മഹാഭാരതത്തില്‍ പറയുന്നത് നോക്കുക. ''നൈഷ ഗര്‍ഭത്വമാപേദേ ന യോന്യാമവസത് പ്രഭുഃ'' (സഭാ പര്‍വം 32)(കൃഷ്ണന്‍ ഗര്‍ഭത്തില്‍ പ്രവേശിച്ചിട്ടില്ല) ''ന ഭൂതസംഘസംസ്ഥനോ ദേഹോ സ്യ പരമാത്മനഃ'' (പരമാത്മാവായ ഭഗവാന്റെ ശരീരം പൃഥ്വിവ്യാദി പഞ്ചഭൂതങ്ങള്‍ നിറഞ്ഞതല്ല) വായുപുരാണത്തിലും വിവരിക്കുന്നു. ''ന തസ്യ പ്രാകൃതാ മൂര്‍ത്തിഃ മാംസമേദോസ്ഥിസംഭവാ'' (വായുപുരാണം ഖണ്ഡം34-40) ഭഗവാന്റെ ദേഹം നമ്മുടേതുപോലെ പ്രകൃതിയില്‍ നിന്ന് ഉദ്ഭവിച്ചതല്ല. മാംസവും, മേദസ്സും അസ്ഥിയും ചേര്‍ന്നതല്ല. ഭഗവാന്‍ എന്റെ ജന്മം ദിവ്യമാണ്. എന്ന് പറയുമ്പോള്‍ ഇത്രയും കാര്യങ്ങള്‍ നാം മനസ്സിലാക്കണം. എന്റെ കര്‍മ്മവും ദിവ്യമാണ് എന്ന് ഭഗവാന്‍ പറയുമ്പോള്‍-സാധു പരിത്രാണങ്ങള്‍ (മുമ്പ് വിവരിച്ചവ)ദുഷ്ട നിഗ്രഹം, ധര്‍മ്മ സംസ്ഥാപനം എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഭഗവാന്റെ എല്ലാ ലീലകളും യഥാര്‍ത്ഥമായി (തത്ത്വത) തന്നെ ബോധതലത്തില്‍ എപ്പോഴും കുടികൊള്ളണം.

No comments:

Post a Comment