Thursday, June 13, 2019

പ്ലാവില തോരൻ

കോട്ടയം ഉഴവൂരിലെ കെ.ആർ.നാരായണൻ ബയോടെക്നോളജി ഇൻസ്റ്റിറ്റ്യുട്ട് സമീപക കലത്ത് നടത്തിയ പOനങ്ങളിൽ ഇലക്കറികളിൽ പ്രധാന ഇനമായി ശുപാർശ ചെയ്തിരിക്കുന്ന ഒരു ഇലക്കറിയാണ് പ്ലാവില തോരൻ - ഇലയറിവ് കേസുകളിലും സ്ക്കൂൾ ശാസ്ത്രമേളകളിലും ജില്ലാ സംസ്ഥാന തലത്തിൽ പ്ലാവില തോരൻ രണ്ട് മൂന്ന് വർഷമായി താരമാണ് ' സ്വാദ് കൊണ്ട് വളരെ മികച്ചതാണ് പ്ലാവില തോരൻ -പ്രമേഹം നെഞ്ച് രോഗം.ആന്തരീക ക്ഷതങ്ങൾ ഉന്നക്കൽ എന്നിവക്ക് ഈ ഇല തോരൻ ഉത്തമം.പ്ലാവില തളിര് തനിയേയും - ചെറുപയർ പുഴുങ്ങി സമം ചേർത്തും അതീവ സ്വാദിഷ്ടമാണ് പ്ലാവില തോരൻ - കണ്ണൂരിൽ നടക്കുന്ന പല പൊതുപരിപാടിയിലും പ്ലാവില തോരൻ സ്വാദു റും ഭക്ഷണമാണ്
ദശകങ്ങൾക്ക് മുമ്പ് സ്ത്രീകൾ വീടുകളിൽ പ്രസവിച്ചാൽ മലയ സ്ത്രീകളെ വയറ്റാട്ടി മാരായി വിളിച്ചാൽ അവർ ആദ്യം ചെയ്യുക പ്ലാവിലയുടെ മുകുളം നല്ലെണ്ണയിൽ വാട്ടി പ്രസവിച്ച ഉടൻ സ്ത്രീകൾക്ക് കൊടുക്കാറുണ്ട് - പ്രസവ സമയുത്തുണ്ടായ എല്ലാ ക്ഷതങ്ങളും അതിവേഗം കരിഞ്ഞു പോവാൻ വേണ്ടിയായിരുന്നുഇത് - ബാല്യകാലത്തെ ചില ഓർമ്മകളാണിത് നാട്ടുവൈദ്യത്തിൽ വലിയ അറിവുള്ളവരാണ് മലയ സമുദായം '
പിന്നീടാണ് പ്ലാവിലയുടെ മാഹാത്മ്യം ഇത്രമാത്രം ഉണ്ടെന്ന് മനസ്സിലായത്

പ്ലാവിന്റെ ഇല മുതൽ ചക്കമുള്ള് വരെ ഭക്ഷ്യയോഗ്യമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ചക്കയുടെ ഗുണഗണങ്ങൾ മനസ്സിലാക്കാം. പ്ലാവിന്റെ തളിർത്ത ഇലയുടെ തോരൻ പ്രമേഹരോഗികൾക്ക് മരുന്നിനോടൊപ്പം ഉപയോഗിക്കാം.പ്ലാവില തോരൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

പ്ലാവില (പ്ലാവിന്റെ തൂമ്പില മുതൽ അതികം മൂപ്പെത്താത്ത എല്ലാ ഇലയും ഉപയോഗിക്കാം) ഇലയുടെ ഞെട്ട് കളഞ്ഞ് വളരെ ചെറുതായി അരിഞ്ഞത് – 2 കപ്പ്

തേങ്ങ – അര കപ്പ്

ചുവന്നുള്ളി – 3 എണ്ണം

പച്ചമുളക് -2 എണ്ണം

കടുക് – അര ടീസ്പൂൺ

വെളിച്ചെണ്ണ – 2 വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട് ഏകദേശം പത്തു മിനിട്ടു നേരം ആവി കയറ്റിയെടുക്കുക. തേങ്ങ ചുവന്നുള്ളിയും, പച്ചമുളകും ഉപ്പും ചേർത്ത് മിക്സിയിൽ ഒതുക്കി എടുക്കുക. അധികം അരഞ്ഞു പോകരുത്.

ഇനി ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ കടുകിട്ടു പൊട്ടിച്ച ശേഷം ആവി കയറ്റി എടുത്ത പ്ലാവില ചേർത്ത് കുറച്ചു നേരം ഇളക്കിയ ശേഷം അരച്ചു വെച്ച തേങ്ങയും ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടെ കൈകൊണ്ട് അല്പം വെള്ളം തളിച്ച് കൊടുക്കുക. ഇല നന്നായി വെന്ത ശേഷം ഇറക്കാം.

അസിഡിറ്റി മൂലം വയറിനുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും വയറിലെ പുണ്ണിനും വായ് പുണ്ണിനും ഏറ്റവും നല്ല മരുന്നാണ് പ്ലാവില. തോരൻ വയ്ക്കാൻ വേണ്ടി ഇല വളരെ നേർമയായി കനം കുറച്ച് അരിയാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല വെന്തു കിട്ടാൻ ഒരുപാട് സമയം ആവശ്യം വരും. അതുകൊണ്ടാണ് തോരൻ വയ്ക്കുമ്പോൾ ഇല വളരെ നേർമയായി അരിയുന്നതും അരിഞ്ഞ ശേഷം ആവി കയറ്റിയെടുക്കുന്നതും ചെറുപയർ ചേർത്തും തോരനാക്കാം
കടപ്പാട്

No comments:

Post a Comment