Monday, June 03, 2019

ഹിമാലയത്തിൽ ബധരീധാമത്തിലെ സതോപന്ത്‌ തടാകക്കരയിലെ ചെറിയ ഒരു ചോല, വിചനമായ ഗുഹാന്തർഭാഗത്ത്‌ ഉരുക്കുപോലെ ഉറപ്പുള്ള ഒരു ഹിമാനിയുടെ തറയിൽ ഏകാന്തവാസം നടത്തിവരുന്ന ഈ യോഗിനിമാതാവിനെ സഞ്ചാരികൾ അധികമാരും കാണാനും അറിയാനുമിടയില്ല.
അപൂർവ്വം ചില ഗൈഡുകളും സന്യാസി ശ്രേഷ്ഠന്മാരും ഇവരെ കാളിമാതാ എന്നു സംബോധന ചെയ്യുന്നു. ക്രിയായോഗത്തിലെ 144 മുറകളും നിരവധി ചേംബറുകളും സ്വയത്തമാക്കിയ ഈ മാതാവ്‌ ഒരു ബംഗാളിയാണു. സത്ഗുരു ബാബാജി നാഗരാജ്‌ മഹാരാജിന്റെ ശിഷ്യയുമാണെന്നു പറയപ്പെടുന്നു. പ്രായം 260 മേലെയെന്നു പറഞ്ഞാൽ പലരും ചിരിച്ചു എന്നുവരും.ഹിമവൽ പ്രപഞ്ചത്തിന്റെ വൈവിധ്യം സാധാരണക്കാർക്കുള്ള അജ്ഞതയാണു മുഖ്യകാരണം.
ആഴത്തിൽ മഞ്ഞുറഞ്ഞുകിടക്കുന്ന ഹിമാലയഭാഗങ്ങളിൽ ചെന്നുപെട്ടാൽ ശരീരം മരവിച്ചുപോകും .അപ്പോൾ പിന്നെ ഇങ്ങനെയുള്ള ഹിമാനികൾ താണ്ടിക്കടക്കാനാർക്കാവും !
നമ്മുടെ ഭാരതീയരെക്കാൾ വളരെ മുന്നിലാണു ഇക്കാര്യത്തിൽ വിദേശസഞ്ചാരികൾ. അവരുടെ ദൃഡനിശ്ചയത്തെ അംഗീകരിക്കാതെ വയ്യ. അതിരിക്കട്ടെ!

ഇത്തരത്തിലുള്ള ദിവ്യാത്മാക്കളുടെ 'ഓറ 'യുടേയും ചിത്തത്തിന്റെയും ആന്തരിക ഊർജ്ജപ്രവാഹം ,ആ പ്രകാശധാരാ പ്രവാഹത്തിലേക്ക്‌ അതിക്രമിച്ചുകടക്കാൻ മറ്റൊരു ചിത്തപ്രവാഹത്തിനോ പ്രകാശധാരയ്ക്കോ സാധ്യമല്ല . പിന്നെ എങ്ങനെ ചിത്രമെടുത്തു എന്നും സംശയം വരാം. മറുപടിയില്ല.
ആധ്യാത്മികമായ ഉന്നതിയിൽ ഒരു ജനത എത്തിച്ചേരുമ്പൊൾ ആ രാഷ്ട്രവും അതേപോലെ ഉന്നതിയിലെത്തും. അതിനുള്ള പരിശ്രമങ്ങൾ തുടർച്ചയായി ഈ മഹത്തുക്കൾ നടത്തിക്കൊണ്ടുപോരുന്നു.
സതോപന്ത്‌ തടാകക്കരയിലെ താപനില മൈനസ്സ്‌ °¢ വരും. വെറും ഉരുളക്കിഴങ്ങും ഉണക്ക പഴങ്ങളും ഭക്ഷിച്ച്‌ സുതാര്യ വസ്ത്രധാരിയായി നമുക്കു ചിന്തിക്കാൻ കഴിയുമോ ? ഒന്നു പറയട്ടെ,
ഇങ്ങനെയുള്ള അവതാരങ്ങളുടെ പിന്നിൽ ഒരു ഉദ്ധേശ്യമുണ്ടെന്നും ഈശ്വരൻ മായയെ അവലംബിച്ച്‌ മനുഷ്യരൂപത്തിൽ പ്രത്യക്ഷമാകുന്നുവെന്നും ശരിയായ രൂപത്തിൽ വിശ്വസിച്ചാൽ മാത്രമേ നമുക്കും നമ്മുടെ പരമ്പരകൾക്കും ശ്രേഷ്ടത കൈവരൂ....പറഞ്ഞത്‌ അറിയും വരെ നിഷേധിക്കാതെ അവരോടുള്ള കടം എങ്ങനെ വീട്ടും എന്നു ചിന്തിച്ചുപ്രവർത്തിക്കുകയാണു മനുഷ്യധർമ്മത്തിൽ പ്രധാനം.

കടപ്പാട് 
മനു ബാലകൃഷ്ണ

No comments:

Post a Comment