Monday, June 03, 2019

നമ്മുടെ നാവിന്റെ ശക്തി വളരെ വലുതാണ്‌ . നന്മയും തിന്മയും നമ്മുടെ നാവിൽ നിന്ന് പുറപ്പെടുന്നു.. ഒരാളെ ഉയർത്താനും, താഴ്ത്താനും,തളർത്താനും നമ്മുടെ നാവ്‌ കൊണ്ട്‌ കഴിയും.. നാവ്‌ കൊണ്ട്‌ ചെയ്യുന്ന ഒരു പ്രധാന തിന്മയാണ്‌ പരദൂഷണം.*_

        _*ബന്ധങ്ങളെ ഉലയ്ക്കുന്നതും, വ്യക്തിത്വങ്ങളെ തേജോവധം ചെയ്യുന്നതുമായ അർബുദമാണ് പരദൂഷണമെന്ന സ്വഭാവവൈകൃതം*_

        _*ഒരാളുടെ ഗുണങ്ങളെപ്പറ്റിയോ, മേന്മകളെപ്പറ്റിയോ പ്രശംസിക്കുന്ന അനുഭവം വിരളമാണ്.., മറിച്ച്, മറ്റുള്ളവരുടെ വാക്കുകൾ കേട്ട് അതിൽ വിശ്വസിച്ച്  ആളുകളെ പരസ്യമായി ആക്ഷേപിക്കുകയും, മറ്റുള്ളവരുടെ കുറവുകൾ പെരുപ്പിച്ചുകാട്ടി അതിൽ അഭിരമിക്കുന്നവരുമാണ് നമ്മിൽ അധികവും.*_

         _*നമ്മുടെ സംഭാഷണത്തിൽ മിതത്വവും നിയന്ത്രണവും പാലിക്കുന്നത് ആശ്വാസ്യകരമായിരിക്കും.*_

         _*അന്യരുടെ കുറവുകളെ തേടിപ്പിടിക്കുന്നതിനുള്ള പ്രേരണ തിരുത്തി, അവരുടെ നന്മകളും മേന്മകളും മനസ്സിലാക്കാൻ ശ്രമിക്കുക*_

        _*അന്യന്റെ ചെറിയ തെറ്റുകൾ വലുതായി കാണുന്ന നാം നമ്മുടെ വലിയ പോരായ്മകൾ കാണാൻ ശ്രമിക്കാറില്ല.... അന്യന്റെ കണ്ണിലെ കരട്‌ കാണുന്ന നാം നമ്മുടെ കണ്ണിലെ കോൽ കണ്ടില്ലെന്ന് നടിക്കുന്നു.*_krishnakumar kp

No comments:

Post a Comment