Friday, June 07, 2019

ദഹ്യതേ ഇതി ദേഹ: 
ദഹിപ്പിച്ചു കളയുന്നത് കൊണ്ടാണ് ദേഹം എന്ന് പേര്. 
ഓരോ ക്ഷണത്തിലും കേട് വന്നു കൊണ്ടിരിക്കുന്നത് കൊണ്ടാണ് ശരീരം എന്ന് പേര്. 

അപ്പോൾ ഈ ശരീരത്തിനോടുള്ള പറ്റ്, ആസക്തി അതു പതുക്കെ അറിവ് കൊണ്ട് നീക്കണം അധ്യാസനിരാകരണം  കൊണ്ട് നീക്കണം.  അതിന് ആഹാരം കൊടുക്കണം കുളിക്കണം സമയത്തിന് വേണ്ടതൊക്കെ ചെയ്യണം. പക്ഷേ മനസ്സ് അതിലേക്ക് വീഴാത്ത വിധത്തിൽ വെച്ചു കൊണ്ടിരിക്കുക. 

ദേഹം ഞാനല്ല എന്ന് പറഞ്ഞ് അതിന് ഉണ്ണാനും ഉടുക്കാനും കൊടുക്കാതെ കഷ്ടപ്പെടുത്തുന്നതിന് ഭഗവാൻ ഗീതയിൽ പറയുന്നത് എന്നെ അവര് ഉപദ്രവിക്കുന്നു എന്നാണ്. ഈ ദേഹത്തിനകത്തുള്ള ഈ ജീവനെ ഉപദ്രവിക്കയാണെന്ന്. നമുക്ക് വൈരാഗ്യം വരാൻ വേണ്ടി ദേഹത്തിനെ നിന്ദിച്ചാൽ പോലും വേറെ ഒരു വിധത്തിൽ നോക്കിയാൽ അത് അമ്പലം ആണ്. ശരീരം അമ്പലം ആണെങ്കിൽ അമ്പലത്തിനെ മാത്രം നോക്കിയാൽ പോരാ. ഉള്ളിലുള്ളത് ദേവത ആണ്. അതുകൊണ്ട് പതുക്കെ ഈ ദേഹത്തിനെ കടന്ന് അതിനുള്ളിലുള്ള ദേഹിയെ  സ്വരൂപത്തിനെ കണ്ടെത്താനുള്ള വഴി നോക്കണം. അതിന് തടസ്സം ആണ് ജാതി വർണ്ണം ആശ്രമം. ഞാൻ ഡോക്ടറാണ്, എൻജിനീയറാണ്, അറിവുള്ള ആളാണ് എനിക്ക് സൗന്ദര്യം ണ്ട്   ഇതൊക്കെ ദേഹത്തിന്റെ വിശേഷണം ആണ്, ദേഹിയുടേതല്ല. 

ശങ്കരാചാര്യരുടെ കാലത്ത് ജാതി ആയിരുന്നു എങ്കിൽ ഇപ്പൊൾ അതൊക്കെ മാറിയിരിക്കുന്നു. ഓരോ കാലത്ത് ഓരോ അധ്യാസം നമ്മളെ പിടി കൂടും. സമൂഹത്തിൽ ജീവിക്കാൻ വേണ്ടി നമ്മൾ തന്നെ കുറച്ചു നിയമം ണ്ടാക്കി വെച്ചിട്ട് ആ നിയമം തന്നെ നമ്മളുടെ തലയിൽ കയറി ഇരിക്കുന്നതാണ് ഈ അധ്യാസം. 

ഭേദം ഇല്ലാതെ ലോകത്തിൽ ജീവിക്കാൻ പറ്റില്ല്യ. പക്ഷേ ആ ഭേദം  should not be  entered into the psychological plane. ലോകത്തിലുള്ളത് ഉള്ളിലേക്ക് കടത്തരുത്.  ഉള്ളിലേക്ക് കടന്നാൽ അത് നമ്മളുടെ സ്വരൂപത്തിനെ മറച്ചു കളയുന്നു. ശാന്തിയെ മറച്ചു കളയുന്നു. ജ്ഞാനത്തിനെ മറച്ചു കളയുന്നു. 

അതാണ് ചണ്ഡാളൻ മുമ്പിൽ വരുമ്പോൾ ആചാര്യർ  നീങ്ങിപോകൂ എന്ന് പറയുന്നത് .. അപ്പോൾ ചണ്ഡാളൻ ചോദിക്കുകയാണ്. ആരാ നീങ്ങേണ്ടത്?
അന്നമയേവ അന്നമയാദ് അഥവാ ചൈതന്യമേവ ചൈതന്യാത് .
അന്നമയമായ ശരീരം മാറണോ അതോ ചൈതന്യം മാറണോ. അന്നമയമാണെങ്കിൽ എല്ലാവരുടെ ശരീരവും അന്നമയമാണ്, വെറും  മാംസപിണ്ഡം. ഇതൊരു പ്രാകൃതമായ ചോദ്യം പോലെ തോന്നും. അടുത്ത ചോദ്യം സുവ്യക്തമാണ്. 
ശ്രീനൊച്ചൂർജി.
Lakshmi Prasad

No comments:

Post a Comment