Sunday, July 28, 2019

അഹം ബ്രഹ്മാസ്മി [13]

 talkinghindu
4 months ago

സനാതനധർമ്മം…13  ::
ചതുശ്ലോകീ ഭാഗവതം അവസാനത്തെ ശ്ലോകം ഇതാണ് …..
ഏതാവദേവ ജിജ്ഞാസ്യം
തത്വജിജ്ഞാസു നാത്മനഃ
അന്വയവ്യതിരേകാഭ്യാം
യത് സ്യാത് സർവ്വത്ര സർവദാ..
ചതുശ്ലോകീ ഭാഗവതം എന്നാൽ നാല് ശ്ലോകങ്ങളുള്ള ഭാഗവതം എന്നർത്ഥം. കഴിഞ്ഞ മൂന്ന് ശ്ലോകത്തിൽ കൂടി പുരുഷൻ എന്താണെന്നും പ്രകൃതി എന്താണെന്നും അതു തമ്മിലുള്ള ബന്ധം എന്താണെന്നും പറഞ്ഞു കഴിഞ്ഞു. ഈ ശ്ലോകത്തിൽ പറയുന്നത് ആത്മതത്ത്വത്തെ അറിയണമെന്ന് ആഗ്രഹിക്കുന്നവർ ഈ പുരുഷ പ്രകൃതികളെ അതിന്റെ അന്വയ വ്യതിരേക ഭാവത്തിൽ വിചാരം ചെയ്തു , മനനം ചെയ്തു അറിയേണ്ടതാകുന്നു എന്നാണ്. അതിനെ ‘നിത്യാനിത്യ വിവേകം’ എന്നു വിവേക ചൂടാമണിയിൽ പറയും. നിത്യവും (അനശ്വരം) അനിത്യവും (നശ്വരം) ഏത് എന്നുള്ള തിരിച്ചറിവു. അതായത് ജാഗ്രദാവസ്ഥയിൽ ദേഹാദികളോട്….. പ്രകൃതിയോട് ചേർന്നും (അന്വയം)…സമാധി അവസ്ഥയിൽ ദേഹാദികളെ വിട്ടും (വ്യതിരേകം) നിൽക്കുന്ന പുരുഷനെ കുറിച്ച് അറിയുക. അതാണ് ജീവന്റെ പരമമായ ലക്ഷ്യം.
ഈ പറഞ്ഞതിനെ ഒക്കെ മനസ്സിലാക്കി മനനം ചെയ്തു ലക്ഷ്യത്തിലെത്തിയാൽ ”അഹം ബ്രഹ്മാസ്മി” (ഞാൻ ബ്രഹ്മം തന്നെയാകുന്നു.) എന്ന പദത്തിലെത്തും. അതാണ് ആത്മസാക്ഷാത്കാരം.. അതു അത്ര എളുപ്പമായ കാര്യമല്ല. അതിനുള്ള മാർഗങ്ങളാണ് നമ്മുടെ ശാസ്ത്രങ്ങളെല്ലാം വിവരിക്കുന്നത്. നാരദർ , ഈ തത്വങ്ങളെ ഭഗവാന്റെ അവതാരക ഥകളുടെയും ലീലകളുടെയും സഹായത്താൽ ഭക്തിരസപ്രധാനമായി വിപുലീകരിച്ചു മനുഷ്യരെ ഈ തത്വത്തിലേക്കു കൊണ്ടുവരാനാണ് വ്യാസമഹർഷിയോട് പറഞ്ഞതു.
ഈ നാലു ശ്ലോകത്തിന്റെ സംഗ്രഹം ഇതാണ്.
ഈ പ്രപഞ്ചം എന്ന് പറയുന്നത് പുരുഷനും (infinite conscious intelligence)പ്രകൃതിയും (cosmic energy) ചേർന്നതാണ്….ബോധ ശക്തിയും പ്രകൃതി ശക്തിയും…..പ്രകൃതിക്ക് ഒറ്റയ്ക്ക് അസ്തിത്വമില്ല.(existence) ബോധമണ്ഡലത്തിൽ ആണ് ഇതെല്ലാം പ്രകടമാകുന്നതു. ഈ ബോധമണ്ഡലത്തെ…പുരുഷനെ “ബ്രഹ്മം” “ഈശ്വരൻ” “ഭഗവാൻ” എന്നൊക്കെ പറയുന്നു.
അത് ഭാഗവതത്തിലെ ഈ ശ്ലോകത്തിൽ കൂടി വ്യക്തമാക്കുന്നുണ്ടു.
(ഭാഗവതം. സ്കന്ധം 1…അധ്യായം 2 ശ്ലോകം..11
വദന്തി തത്തത്ത്വവിദ സ്‌തത്വം
യജ്ജ്‌ഞാനമദ്വയം
ബ്രഹ്മേതി പരമാത്മേതി
ഭഗവാൻ ഇതി ശബ്ദ്യതേ..
അദ്വയമായ ഈ പരമാത്മതത്വജ്ഞാനത്തെ അറിയുന്ന ഋഷികൾ ഈ പുരുഷനെ “ബ്രഹ്മ”മെന്നും “പരമാത്മാ”വെന്നും “ഭഗവാൻ”എന്നുമെല്ലാം പറയുന്നു. .C&P

No comments:

Post a Comment