ശ്രീമദ് ഭാഗവതം 211*
പരീക്ഷിത്ത് നവമസ്കന്ധപര്യന്തമുള്ള ഉപാഖ്യാനങ്ങളും ഉപദേശങ്ങളും ഒക്കെ കേട്ട് ശ്രീശുകമഹർഷിയോട് കൃഷ്ണകഥ പറയാനായിട്ട് ചോദിക്കാണ്. കൃഷ്ണകഥകേൾക്കാൻ ഔത്സുക്യം ണ്ടോ എന്ന് പരീക്ഷിക്കാനായിട്ട് ശുകാചാര്യർ നവമസ്കന്ധത്തിൽ കൃഷ്ണകഥയെ വളരെ ചുരുക്കി പറഞ്ഞു സൂചിപ്പിച്ചുകൊണ്ട് പോയി. അപ്പോഴാണ് പരീക്ഷിത്ത് ചോദിക്കണത്.
"ബാക്കി കഥകളൊക്കെ വിസ്തരിച്ച് പറഞ്ഞു.
കഥിതോ വംശവിസ്താര: ഭവതാ സോമസൂര്യയോ:
സോമവംശത്തിലും സൂര്യവംശത്തിലും ജനിച്ച രാജാക്കന്മാരുടെ കഥ ഒക്കെ വിസ്തരിച്ച് പറഞ്ഞു. യദുവംശത്തിൽ യദുമഹാരാജാവിനെ കുറിച്ച് പറഞ്ഞു. വിഷ്ണോർവ്വീര്യാണി ശംസ ന: വിഷ്ണുലീലകളെ കുറിച്ച് ഇനി പറയാ" എന്ന് പരീക്ഷിത്ത് ചോദിച്ചു. ഇത്രയും ദിവസായിട്ട് കേൾക്കുന്നുവല്ലോ കേട്ടതൊന്നും പോരേ എന്ന് വെച്ചാൽ ആർക്കാ മതിയാവ്വാ?
നിവൃത്തതർഷൈ: ഉപഗീയമാനാത്.
ഭവൗഷധാത് ശ്രോത്രമനോഭിരാമാത്
ശരീരത്തിൽ എന്തെങ്കിലുമൊക്കെ രോഗം വരുമ്പോൾ ഔഷധം കഴിക്കണം. വായിലൂടെ കഴിക്കുന്ന ഔഷധം ശരീരത്തിനെ പുഷ്ടിപ്പെടുത്തും. ഇപ്പൊ ശരീരത്തനല്ല രോഗം.
*രോഗം മനസ്സിനാണ്.*
*അജ്ഞാനമാണ് രോഗം.*
ഇതിനെന്താ മരുന്ന്?
ഭവൗഷധാത് ശ്രോത്രമനോഭിരാമാത്
*ശ്രോത്രത്തിലൂടെ ചെവിയിലൂടെ ഈ ഭഗവദ്* *കഥകൾ ചെന്ന് മനസ്സിനെ* *ശുദ്ധമാക്കണം.*
ആ ഭഗവദ്കഥകളിൽ രുചിയില്ലാതായിത്തീർന്നാൽ അയാൾ പശുഘ്ന: ഗോഹത്യ ചെയ്യുന്ന മഹാപാപി ആയിരിക്കണം.
"ഏത് കൃഷ്ണകഥയാ പറയേണ്ടത്.?
"എന്താ ഭഗവാനേ, അങ്ങയെ ചോദിക്കണത്? എന്റെ മുത്തശ്ശന്മാര് പിതാമഹാ: കൗരവസൈന്യം എന്നുള്ള സാഗരം. ആ സാഗരത്തിൽ ഭീഷ്മർ മുതലായിട്ടുള്ള തിമിംഗലങ്ങൾ ഉള്ള ആ കടല് ഏത് ഭഗവാനെ ആശ്രയിച്ചുകൊണ്ട് പശുവിന്റെ കുളമ്പടി പോലെ ആക്കിത്തീർത്തുവോ, എളുപ്പത്തിൽ തരണം ചെയ്തുവോ ആ കൃഷ്ണനെ കുറിച്ച് പറഞ്ഞു തരൂ.
അപ്പഴും ശുകാചാര്യർക്ക് തൃപ്തി ആയില്ല്യ.
ഗുരുവായൂരപ്പനെ കുറിച്ച് പറയൂ എന്ന് വെച്ചാൽ
ഞങ്ങളുടെ മുത്തശ്ശൻ പണ്ടെങ്ങോ ഗുരുവായൂർക്ക് പോയിട്ടുണ്ടത്രേ. *പണ്ടെങ്ങോ മുത്തശ്ശന് ഒരു വിഷമം വന്നപ്പോൾ ഗുരുവായൂരപ്പൻ സഹായിച്ചണ്ട് എന്ന് വെച്ചാൽ* *എനിക്കും ഗുരുവായൂപ്പനും തമ്മിൽ ഒരു ബന്ധം ഇല്ല്യ.*
"അപ്പൊ മുത്തശ്ശന്മാർക്ക് കൃഷ്ണൻ സഹായിച്ചു കാര്യം ശരി താങ്കൾക്ക് കൃഷ്ണാനുഭവം ഇല്ലേ?"
"എന്റെ അമ്മയുടെ മുഖം കാണുന്നതിന് മുൻപ് ഞാൻ കൃഷ്ണനെ ആണ് കണ്ടത്.
പാഹി പാഹി മഹായോഗിൻ ദേവ ദേവ ജഗത്പതേ. എന്ന് പറഞ്ഞ് ഉത്തര ചെന്ന് വീണ് നമസ്ക്കരിച്ചപ്പോൾ അശ്വത്ഥ്വാമാവിന്റെ അസ്ത്രം കൊണ്ട് ബാധിക്കപ്പെട്ട ഞാൻ,
ദ്രൗണ്യസ്ത്രവിപ്ലുഷ്ടമിദം മദംഗം
സന്താനബീജം കുരുപാണ്ഡവാനാം
കൗരവന്മാർക്കും പാണ്ഡവന്മാർക്കും കൂടി ഒരേ ഒരു വിത്ത്.
ജുഗോപ കുക്ഷിം ഗത ആത്തചക്രോ
മാതുശ്ച മേ യ: ശരണം ഗതായാ:
*എന്റെ മാതാവ് ശരണാഗതി ചെയ്തു.* *ഗർഭത്തിൽ വെച്ച് ഭഗവാൻ എന്നെ*
*രക്ഷിച്ചു. അതുകൊണ്ട് ഞാനിതാ* *ഭാഗവതം കേൾക്കണു*
അപ്പോ വ്യക്തിഗതമായ ബന്ധം ആയി."
ഭക്ത്യാ മാം അഭിജാനാതി
യാവാൻ യശ്ചാസ്മി തത്ത്വത:
തതോ മാം തത്ത്വതോ ജ്ഞാത്വാ
വിശതേ തദനന്തരം
ഭഗവാൻ പറയണു ഭക്തിയില് ഭക്തി ആരംഭിക്കുമ്പോ ഭഗവാനെ ഒരു മൂർത്തി ആയിട്ടും വ്യക്തി ആയിട്ടും ഒക്കെ കാണുന്നുവെങ്കിലും ആ ഭക്തി നമുക്ക് ഭഗവാന്റെ ആന്തരികമായ ഭാവത്തിനെ പരിചയപ്പെടുത്തിത്തരും.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad
No comments:
Post a Comment