മഹാഭാരത യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ധർമ്മപുത്രർ ഭീഷ്മാമിരക്ഷിതമായ കൗരവസൈന്യവ്യൂഹത്തിലേക്ക് നടന്നുചെന്നു.ഭീഷ്മര് , കൃപര് ,ശല്യര് ദ്രോണര് എന്നിവരെ നമസ്കരിച്ചു. അവർ നാലുപേരും ഒരേഒരു കാര്യമാണ് യുധിഷ്ഠിരനോട് പറഞ്ഞത്.ഞങ്ങളുടെ മനസ്സ് പാണ്ഡവപക്ഷത്താണ്.ദുര്യോധനൻ ഞങ്ങൾക്ക് ശ്ശി ധനം തന്നതിനാൽ ഞങ്ങൾ കൗരവപക്ഷത്തു നിന്ന് യുദ്ധം ചെയ്യുന്നു.മനുഷ്യൻ പണത്തിന്റെ അടിമയാണ്.ധനം മനുഷ്യന്റെ അടിമയല്ല.മനുഷ്യമനസ്സിന്റെ ഈ പ്രകൃതിക്ക് ഇന്നു മാറ്റം വന്നിട്ടില്ലെന്നു കാണുമ്പോളാണ് ലോകഗുരു വേദവ്യാസമഹർഷിയെ പ്രണമിക്കാനും പ്രണയിക്കാനും തോന്നുന്നത്.ഭക്തി ഈശ്വരപ്രണയമാണെന്ന ദേവർഷി നാരദന്റെ അമൃതമൊഴിയെ ആസ്പദമാക്കി നോക്കുമ്പോൾ ഗുരുഭക്തി ഗുരുപ്രണയം തന്നെ.വ്യാസർഷിക്ക് ശതകോടി പ്രണാമം.
ഋഷിമൊഴി - കൈശോരഭാഷ്യം.
No comments:
Post a Comment