ഏതൊരറിവുകൊണ്ടാണോ മറ്റൊരാളെക്കാള്‍ മേലെയെന്നോ കീഴെയെന്നോ ചിന്തിക്കുവാന്‍ നമുക്ക് തോന്നുന്നത് ആ അറിവ് അസമത്വത്തിന്‍റെതാണ്, അപൂര്‍ണ്ണമാണത്! സമ്പത്തോ പാണ്ഡിത്യമോ സ്ഥാനമാനങ്ങളോ അവിടെ അത്തരം അറിവില്‍ അഹങ്കാരത്തിന് വിഷയമാകാം. എന്നാല്‍ ഏതൊരറിവുകൊണ്ടാണോ സകലരും ഒന്നായിത്തീരുന്നത് അത് പൂര്‍ണ്ണമാണ്, ആ അറിവ് ആത്മജ്ഞാനത്തിന്‍റെതാണ്. നമുക്കുള്ളതെല്ലാം ആത്മജ്ഞാനത്തില്‍ ഹോമിക്കപ്പെടേണ്ടതാണ്. നമുക്കിടയിലെ ഭിന്നതയെവിടെയാണ് എന്നതിലല്ല, നമുക്കിടയിലെ സമാനതയെവിടെയാണ് എന്നതാണ് ഭക്തിയുടെയും സ്നേഹത്തിന്‍റെയും ജ്ഞാനത്തിന്‍റെയും മാര്‍ഗ്ഗം.
ഓം...krishnakumar kp
ഓം...krishnakumar kp
No comments:
Post a Comment