Monday, July 22, 2019

മനസ്സിനെ അറിയാൻ. . .*💝

    ♠ *സമർപ്പിക്കൂ...  അംഗീകരിക്കൂ...*♠

'എന്റെ മകൻ, എന്റെ മകൻ എന്നു ചിന്തിച്ചിരിക്കുന്നയാൾക്ക് ആ മകനിൽ നിന്നു ലഭിക്കുന്നത് ദുഃഖമായിരിക്കും. ശ്രീരാമചന്ദ്രനെപ്പോലൊരു മകനുണ്ടായിട്ടും സ്വന്തം താല്പര്യങ്ങൾക്കു വേണ്ടി നിലകൊണ്ട ദശരഥമഹാരാജാവിന് ദുഃഖം മാത്രം ലഭിച്ചു. കൃഷ്ണനെപ്പോലൊരു മകനുണ്ടായിട്ടും വസുദേവർക്ക് സന്തോഷം ലഭിച്ചില്ല.

*അതിനാൽ സ്വന്തം മക്കളെക്കുറിച്ചു പോലും എന്റേത് എന്ന ചിന്ത പുലർത്തേണ്ടതില്ല. 'എല്ലാം ഈശ്വരനു സ്വന്തം. എല്ലാം ഈശ്വരേച്ഛ അനുസരിച്ച് നടക്കുന്നു '  എന്ന് ചിന്തിക്കുക.ഈ ചിന്ത മനസ്സിലുറച്ചാൽ ദുഃഖങ്ങളുണ്ടാകുകയില്ല. എല്ലാം നിങ്ങളുടേതെന്നു കരുതുന്നതെല്ലാം ഈശ്വരനു സമർപ്പിക്കൂ.അതാണ് ത്യാഗം.*

എവിടെയും ഈശ്വരൻ നിറഞ്ഞിരിക്കുന്നു എങ്കിലും എല്ലാം ആദ്യം ഇനശ്വരനു സമർപ്പിക്കൂ. അംഗീകരിക്കൂ. സ്വീകരിക്കൂ. ഇവിടെ ഒന്നും ആരുടേയും സ്വന്തമല്ല. ആരോടും അസൂയ തോന്നേണ്ടതില്ല. ആരെയും വെറുക്കേണ്ടതുമില്ല. പലരും ഏറെ ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിച്ചതിനു ശേഷം ഈശ്വരനെ അംഗീകരിക്കാനും സമർപ്പിക്കാനും തയ്യാറാകുന്നതായി കണ്ടുവരുന്നു. അതൊരു ത്യാഗമേയല്ല.

നിങ്ങൾക്ക് വെണ്ടക്ക കഴിക്കാനിഷ്ടമില്ലെങ്കിൽ അത് വലിച്ചെറിഞ്ഞിട്ട്  'ഞാൻ ത്യാഗം ചെയ്തു'  എന്നു പറയുന്നതിലെന്തർത്ഥം? ഒന്നാമതായി. നിങ്ങളതിഷ്ടപ്പെടുന്നില്ല. ഇഷ്ടമില്ലാത്തത് പിന്നെങ്ങനെ ത്യജിക്കും? *കൂടുതൽ ഇഷ്ടപ്പെടുന്ന എന്തിനെയും ഈശ്വരനു സമർപ്പിക്കൂ. എന്നിട്ട് സ്വീകരിക്കൂ. സമർപ്പിച്ചതിനുശേഷം സ്വീകരിക്കുന്ന എന്തിനും ആസ്വാദ്യതയേറും. സന്തോഷം വർദ്ധിക്കും. അത് മനോഹരവും ശ്രേഷ്ഠവുമാണ്.*

                    *ജയ് ഗുരുദേവ്*

No comments:

Post a Comment