Monday, August 05, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  145

ആശ്ചര്യവത് പശ്യതി കശ്ചി ദേനം              ആശ്ചര്യ വദ് വദതി തഥൈവ ചാന്യ: ആശ്ചര്യവച്ചൈന മന്യ: ശൃണോ തി                  ശ്രുത്വാ പ്യേനം വേദ ന ചൈവ കശ്ചിത്
ആശ്ചര്യം, ആശ്ചര്യം സാധാരണ അറിവില്ലായ്മയുടെ ലക്ഷണമാണ്. Excitement ആണ് ആശ്ചര്യം. ആശ്ചര്യം എവിടെ ഉണ്ടോ അവിടെ മനസ്സുണ്ട്, വികാരമുണ്ട് . അതൊരു വികാരമാണ്. ആശ്ചര്യം എന്നു പറയണത് ഒരു വികാരം. സദാശിവ ബ്രഹ് മേന്ദ്ര സരസ്വതി സ്വാമികൾ ആത്മവിദ്യാ വിലാസത്തില് ഒരു ശ്ലോകത്തില് പറയണത് ചത്തു പോയ ശവം  എഴുന്നേറ്റ് നിന്ന് ഡാൻസ് കളിച്ചാൽപ്പോലും ജീവൻ മുക്തന്മാര് ആശ്ചര്യപ്പെടില്ലാ എന്നാണ്. എന്താന്നു വച്ചാൽ മായയിൽ എന്തും സംഭവിക്കാം. അഘടിത ഘടിനാ പടീയസീമായ . ആശ്ചര്യപ്പെടില്ല. പിന്നെ ഇവിടെ ആരുടെ ആശ്ചര്യമാ പറയുന്നത് ? മററുള്ളവരുടെ ദൃഷ്ടി ക്ക് ഈ ബ്രഹ്മവിദ്യ ഒരു ആശ്ചര്യം. ആത്മാവ് ഒരു ആശ്ചര്യം. ആത്മാവിനെ കാണുക എന്നുള്ളത് ഒരു ആശ്ചര്യം. അപ്പൊ ഭഗവാൻ പറയുണൂ വളരെ ആശ്ചര്യമായിട്ട്, അത്ഭുതമായിട്ട് ഇതിനെ ലോകത്തിലുള്ളവർ കാണുന്നു. ചിലർ  കാണുന്നു, പലരും ഇതിനെ കാണുന്നു. ഒരർത്ഥം ആത്മാവിനെ കണ്ടെത്തുന്നവൻ ഒരാശ്ചര്യം, അത്ഭുതം എന്നാണ്. അയാൾ എങ്ങിനെ കണ്ടെത്തി എന്നൊന്നും പറയാൻ പറ്റില്ല. ആത്മാവിനെ കണ്ടെത്താൻ ഒരു നിയമവും വയ്ക്കാൻ പറ്റിണില്ല. നിയമങ്ങൾ ഒക്കെ നമ്മൾ ലോകത്തില് വച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഈ നിയമത്തെ ഒക്കെ മറി കിടന്നിട്ട് ആരൊക്കെയോ കണ്ടെത്തുണൂ. അപ്പൊ അദ്ദേഹത്തിന് എങ്ങനെ ഈ സത്യം കിട്ടി ആശ്ചര്യം, അത്ഭുതം. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്ത് ഒക്കെ ചിലപ്പോൾ ഈ ജ്ഞാനം കിട്ടും. 
( നൊച്ചൂർ ജി )
Sunil Namboodiri 

No comments:

Post a Comment