Monday, August 05, 2019

ദശപുഷ്പക്കഞ്ഞി* 

ചേരുവകൾ
ദശപുഷ്പങ്ങൾ - 250 എം.എൽ. നീര് (പൂവാംകുറുന്നൽ, കറുക, വിഷ്ണുക്രാന്തി, മുക്കുറ്റി, നിലപ്പന, തിരുതാളി, ചെറൂള, മുയൽചെവിയൻ, കഞ്ഞുണ്ണി, ഉഴിഞ്ഞ) 
വെള്ളം - 1 ലിറ്റർ
പാൽ - 500 എം.എൽ. (പശുവിൻപാൽ/ നാളികേര പാൽ)
അരി - 80 ഗ്രാം

തയ്യാറാക്കുന്ന വിധം
ദശപുഷ്പങ്ങൾ പിഴിഞ്ഞ നീര് 250 എം.എൽ. 1 ലിറ്റർ വെള്ളവും 500 എം.എൽ. പാലും 80 ഗ്രാം അരിയും ചേർത്ത് തിളപ്പിച്ച് കഞ്ഞിപ്പാകത്തിൽ ഇറക്കുക. ഇതിൽ ജീരകവും ചുവന്നുള്ളിയും താളിച്ച് കഴിക്കാവുന്നതാണ്.
ഗുണം: ബുദ്ധിശക്തിക്കും രോഗപ്രതിരോധ ശക്തിക്കും ശരീരത്തിലെ വിഷത്തെ അകറ്റാനും നല്ലതാണ്.

*നാളികേരക്കഞ്ഞി* 

ചേരുവകൾ
അരി - 80 ഗ്രാം
വെള്ളം - ഒന്നര ലിറ്റർ
തേങ്ങ - അര കപ്പ് (ചിരവിയത്)

തയ്യാറാക്കുന്ന വിധം
ഒന്നര ലിറ്റർ വെള്ളത്തിൽ 80 ഗ്രാം അരിയിട്ട് വേവിച്ച് അര കപ്പ് തേങ്ങ ചെരുകിയതും ചേർത്ത് കഞ്ഞിപ്പാകത്തിൽ ഇറക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്.ഗുണം: ശരീരശക്തിക്കും ത്വക്കിന് മൃദുത്വം ഉണ്ടാകാനും നല്ലതാണ്.

No comments:

Post a Comment