Thursday, August 01, 2019

ഉള്ള വിധത്തില്‍ ഇരിക്കുന്നത് ഉള്ളം 
ശ്രീ രമണമഹര്‍ഷി
അഗസ്റ്റ് 18, 1938

ശ്രീ അരവിന്ദഘോഷിന്‍റെ അതീന്ദ്രീയം, മനാതീതം, ദൈവീകം, ആത്മീയം എന്നീ സിദ്ധാന്തങ്ങളെപ്പറ്റി ഒരു സന്ദര്‍ശക ചോദിച്ചു

രമണമഹര്‍ഷി: ആത്മാവിനെ ഉണരൂ. ഈ ഭേദബുധികളെല്ലാമോഴിയും.

ബാബു രാജേന്ദ്രപ്രസാദ്‌: മഹാത്മാഗാന്ധിയുടെ അനുമതിയോടുകൂടി ഞാന്‍ വന്നതാണ്. അദ്ദേഹത്തിനു ഭഗവാന്‍റെ എന്തെങ്കിലും സന്ദേശമുണ്ടെങ്കില്‍ ഞാന്‍ കൊണ്ടുപോകും.

മഹര്‍ഷി: ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോള്‍ ആര്‍ക്ക് ആരില്‍ നിന്നും എന്തു സന്ദേശം? ആദ്ദേഹത്തിന്‍റെ ആധ്യാത്മികബോധം അദ്ദേഹത്തെ നയിക്കുന്നുണ്ട്‌. അതുമതി.

അഗ്സ്റ്റ 19, 1938

ഉള്ളതുനാല്‍പത്’ എന്ന പുസ്തകത്തിലെ മംഗളശ്ലോകത്തെപ്പറ്റി ഭഗവാന്‍ പറഞ്ഞു.

ഉള്ള വസ്തുവിനെ ഓര്‍മ്മിക്കാന്‍ അതിനന്യമായൊന്നുണ്ടോ? ഉള്ള വസ്തുവേ ഒരു വിചാരവും കൂടാതെ ഉള്ള വിധത്തില്‍ ഇരിക്കുന്നതിനാല്‍ അതിനെ ഉള്ളം എന്ന് പറയുന്നു. അങ്ങിനെ ഉള്ളതിനെ വിചാരിക്കുന്നതെങ്ങനെ? അതെങ്ങനെ അതുപോലെ നാമും ഇരുന്നുകൊണ്ടാല്‍ അതിനെ സ്മരിച്ചതാകും.

ഉള്ളത് ബോധിക്കാന്‍ ബോധം വേറില്ല താന്‍
ഉള്ളതുബോധമാണെന്നറിയൂ
ബോധമേ നാമായാതെന്നുമോര്‍ക്കൂ!

എന്ന് തിരുവന്തിയൂര്‍ പാടിയതും ഇതു തന്നെ. സത്,ചിത്, ഞാന്‍ ഈ മൂന്നുമൊന്നാണ്. സത്തിനെ ഉണരാന്‍ അതിനന്യമായ ഒരു ചിത്തുണ്ടായാല്‍ അത് ജഡമായിപ്പോകും. സത്തിനെക്കൂടാതെ ചിത്തിനെപ്പറ്റി പറയാനൊക്കുകയില്ല. അതിനാല്‍ നമ്മുടെ ബോധസ്വരൂപം തന്നെ പരമസത്യമായിത്തീരും.

No comments:

Post a Comment