Thursday, August 01, 2019

ശ്രീമദ് ഭാഗവതം 229* 

അയി സബല! മുരാരേ! പാണിജാനുപ്രചാരൈ:
കിമപി ഭവനഭാഗാൻ ഭൂഷയന്തൗ ഭവന്തൗ 

കാലിൽ നല്ല പാദസരങ്ങളൊക്കെ ഇട്ടു കൊടുത്തണ്ട് കുട്ടികൾക്ക്. 

കാലിന്റെ മുട്ടൂന്നി നടന്നിടുമ്പോൾ 
ശബ്ദം ശ്രവിക്കും ചിലമ്പിൽ നിന്നും 
നിർത്തീ നടത്തം പിറകോട്ടുനോക്കീ 
ശ്രവിച്ചിടാഞ്ഞങ്ങുനടന്നു വീണ്ടും. 

കുട്ടികളങ്ങനെ മുട്ടൂന്നി നടക്കുമ്പോ പാദസരം ഇങ്ങനെ ശബ്ദിക്കണു അത്രേ. എവിടുന്നോ ശബ്ദം കേൾക്കണ്ടല്ലോ, ഒന്ന് നിന്നു. പുറകോട്ടു നോക്കീട്ട് 
ശ്രവിച്ചിടാഞ്ഞങ്ങു നടന്നു വീണ്ടും. 
ശബ്ദം കേൾക്കാഞ്ഞിട്ട് വീണ്ടും നടന്നു.

അങ്ങനെ കുട്ടികൾ, 
വേഗത്തിലാകും ഗതിയെങ്കിലപ്പോൾ 
കേട്ടീടുമാശബ്ദവുമൊട്ടുവേഗം 
ഒട്ടേറെ ഈ മട്ടുരസിച്ചിടുമ്പോൾ 
വീഴാൻ തുടങ്ങും ചിലരോടിയെത്തും. 

ചിലപ്പോ കുറച്ച് വേഗം നടക്കുമ്പോ ചിലമ്പിന്റെ ശബ്ദം വേഗത്തിലങ്ങനെ കേൾക്കും. പതുക്കെ നടന്നാൽ പതുക്കെ കേൾക്കും.  വേഗത്തിൽ നടന്നു വീഴാൻ പോകുമ്പോൾ ഗോപികകൾ ഓടി വന്ന് എടുക്കും കണ്ണനെ.  അങ്ങനെ കുട്ടികൾ പതുക്കെ മുട്ടുകുത്തി നടക്കാണ്. 

കുട്ടികൾക്ക് ജാതകർമ്മം നാമകരണം ഇതൊക്കെ കഴിഞ്ഞാൽ ഇതേപോലെ  ലൗകികമായ ചില ഭാവങ്ങളുണ്ട്. കുട്ടി മുട്ടുകുത്താൻ തുടങ്ങി ക്കഴിഞ്ഞാൽ ചില സംസ്ക്കാരങ്ങളുണ്ട്. പടികടന്ന് കഴിഞ്ഞാൽ ചില സംസ്ക്കാരങ്ങളുണ്ട്. 

യശോദയും രോഹിണിയും കുട്ടികളുടെ കളികൾ നോക്കി അങ്ങനെ രസിച്ചിരിക്കും. കുട്ടികളുടെ കസൃതികൾ കൊണ്ടുള്ള കഷ്ടപ്പാടേ ആനന്ദമായി അവർക്ക്. ധാരാളം ണ്ട് വികൃതികൾ. 
പശുക്കളുടെ കൊമ്പിന്റെ ഇടയിൽ തലയിട്ട് നോക്കും. 

ശൃംഗി അഗ്നി ദംഷ്ട്രി അസി ജല ദ്വിജകണ്ടകേഭ്യ: തീ കണ്ടാൽ ഓടി പ്പോയി തൊടും. 
കത്തി വെച്ചിരുന്നാൽ ആ കത്തി ഓടി ചെന്ന് എടുത്ത് കൈയ്യില് വെച്ച് ഉരസിനോക്കും. മുള്ളില് പോയി പിടിക്കും 
ചളിയിൽ പോയി വീഴും. 

കുട്ടികൾ കളിച്ച് കളിച്ച് കുറച്ച് വളർന്നു പതിയെ നടക്കാൻ തുടങ്ങിയപ്പോൾ അടുത്ത വീടുകളിലൊക്കെ പതുക്കെ പതുക്കെ നടന്നു ചെന്നു കണ്ണൻ. ഭഗവാന്റെ മുഖ്യമായ ലീല വെണ്ണ കട്ട് കഴിക്കുന്നതാണ്. അയൽ വീടുകളിലെ ഗോപികകൾ ലൈൻ ലൈനായി വന്നു നില്ക്കാണ്  പരാതിയുമായി യശോദയുടെ വീട്ടില്. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment