ശ്രീമദ് ഭാഗവതം 230*
ഒരു ഗോപിക പറഞ്ഞു.
"ഈ കൃഷ്ണൻ ന്താ കാട്ടുന്നതെന്ന് അറിയോ യശോദാമ്മയ്ക്ക്?
എന്റെ വീട്ടിലിവൻ വന്നു.
ഇവൻ വീട്ടിൽ വന്നിട്ട് ന്താ ചെയ്യുന്നതറിയോ
പാല് കറന്നെടുക്കുന്നതിന് മുന്നേ തന്നെ പശുക്കുട്ടികളെയെല്ലാം അഴിച്ചു വിടാ. എന്നിട്ട് ജനലിലൂടെ നോക്കി ഒന്നുമറിയാത്ത ഭാവത്തിൽ നില്ക്കും."
ഈ ഗോപികയ്ക്ക് അരിശം. പതിനാറ് വയസ്സ് പ്രായം കണ്ണാടിയിൽ നോക്കി നില്ക്കാ അവള്.
വത്സാൻ മുഞ്ചൻ ക്വചിദ് അസമയേ ക്രോശ സംജാത ഹാസ:
അരിശം മൂത്ത് അവൾ ചോദിച്ചു നീ എന്തിനാ വന്നതിപ്പോ?
"അഴിച്ച് വിടാനാ ഞാൻ വന്നത്."
അതിന് ഇപ്പഴാണോ വരേണ്ടത്?
പിന്നെ എപ്പഴാ വരേണ്ടത്? ഇപ്പൊ തന്നെ വരണം!
അവന്റെ സ്വഭാവം തന്നെ അതാണേ. എല്ലാവരേയും അഴിച്ചുവിടാനാ അവൻ ഇവിടെ വന്നിരിക്കണത് തന്നെ.
ഇപ്പോഴെന്തിനാ വന്നത്.
ഇപ്പൊ തന്നെ വരേണ്ട സമയം!!
യഥാ യഥാ ഹി ധർമ്മസ്യ
ഗ്ലാനിർ ഭവതി ഭാരത
അഭ്യുത്ഥാനം അധർമ്മസ്യ
തദാത്മാനം സൃജാമ്യഹം
എപ്പഴാ വരേണ്ടതെന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്. നിനക്കെന്തറിയാം ?
ഇവിടെ നിന്ന് തൊട്ടു reformations(നവോത്ഥാനം) ആണ്!!
"പശുക്കുട്ടിയാണ് പാല് കുടിക്കേണ്ടത്. എന്റെ അമ്മയുടെ പാല് ഞാൻ കുടിക്കുന്നതൂപോലെ പശുക്കുട്ടി അതിന്റെ അമ്മയുടെ പാല് കുടിക്കട്ടെ."
കെട്ടിയിട്ടിരിക്കണ പശുക്കുട്ടികളെ ഒക്കെ അഴിച്ചു വിടാണ്. അവിടുന്ന് തൊട്ടു തുടങ്ങി ഇവന്റെ reformations!!
സ്തേയം സ്വാദ്വത്ത്യഥ ദധി പയ:
വെണ്ണ, പാല്, തൈര് ഒക്കെ കട്ടുതിന്നുമ്പോ സ്വാദ് കൂടും അത്രേ. ഇതൊക്കെ ഈ ഗ്രാമത്തിലുള്ള കുട്ടികൾക്ക് നല്ലവണ്ണം അറിയാം. എത്ര മാങ്ങ കടയിൽ നിന്ന് വാങ്ങിയാലും രുചിയില്ല്യ. അടുത്ത വീട്ടിലെ മാങ്ങ ആരും കാണാതെ കല്ലെറിഞ്ഞിടുമ്പഴാണ് അതിന് രുചി!
ആ മാങ്ങയുടെ രുചി കടയിൽ നിന്ന് വാങ്ങിച്ചു കൊടുത്താലോ ഫ്രീയായി കിട്ടിയാലോ ഇല്യാന്നാണ്.
രാജയോഗം, ജ്ഞാനയോഗം, ഭക്തിയോഗം കർമ്മയോഗം പല യോഗങ്ങൾ ണ്ട്. ഇവിടെ ഒരു പുതിയ യോഗം സ്തേയ യോഗം! ഈ സ്തേയ യോഗം എല്ലാത്തിനേക്കാളും ശ്രേഷ്ഠം!!
എന്താ സ്തേയ യോഗം?
നല്ല സ്വർണ്ണം കൊണ്ട് ഒരു കൃഷ്ണ വിഗ്രഹം ണ്ടാക്കി അവിടെ വെച്ചു. നമ്മളൊക്കെ ഒന്ന് നോക്കി കടന്നു പോകും. കൃഷ്ണൻ നന്നായണ്ട് എന്ന് പറയുമായിരിക്കും. കക്കാൻ മനസ്സുള്ള ആള് അവിടെ ണ്ടെങ്കിൽ അയാൾ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കും. അയാളുടെ നെഞ്ച് 'ടക' 'ടക' എന്നടിച്ചുകൊണ്ടേ ഇരിക്കും. ല്ലേ? കൂടെ കൂടെ വന്നു നമസ്ക്കരിച്ചു പോകും വിഗ്രഹത്തെ. അങ്ങനെ പെട്ടെന്ന് ഒരു നമസ്ക്കാരത്തോടെ വിഗ്രഹം മാഞ്ഞു പോകും! അതാണ് സ്തേയ(മോഷണം)യോഗം.
കക്കാനുള്ള സാധനം ഒരിടത്ത് ഇരിക്കുമ്പോ കക്കാൻ വന്ന കള്ളന്റെ നെഞ്ചില് ടക ടക അടിച്ചു കൊണ്ടേ ഇരിക്കും. അതുപോലെ *ഭഗവാൻ ഈ ജീവനെ അപഹരിക്കുന്ന മാതിരി* *ഒരു പക്വത ഈ ജീവനിൽ* *ണ്ടായാൽ അത് സ്തേയയോഗം.*
ജീവൻ ആഗ്രഹിച്ചിട്ടല്ല ഭഗവാനാണ് ഇവിടെ കക്കാൻ വന്നയാള്. അവൻ വന്നു മോഷ്ടിച്ചു കൊണ്ട് പോകുന്നതിനായിട്ടുള്ള ഒരു പക്വത ഈ ജീവനിൽ ണ്ടാവണം. അതിന് എന്ത് വേണം? തൈര് കടഞ്ഞ് വെണ്ണ എടുക്കണം.
_നമ്മളുടെ *മനസ്സ് പാല് പോലെ* ആണ്. സത്സംഗം കിട്ടുമ്പോ അതിൽ കുറച്ച്_ തുള്ളി മോര് വീഴും. *വിവേകമാകുന്ന മോര്* വീഴും. അപ്പൊ പാല് പിരിഞ്ഞു തൈരായി മാറും. തൈരിനെ അങ്ങട് ഏകാന്തത്തിൽ ഇരുന്ന് ആരും കാണാതെ ഗോവിന്ദ ദാമോദര മാധവേതി കടഞ്ഞ് ജ്ഞാനമാകുന്ന വെണ്ണ, ഭക്തി ആകുന്ന, *ഹൃദയം ആകുന്ന വെണ്ണ* എടുക്കുമ്പോ അത് സ്തേയ യോഗം.
കല്പിതൈ: സ്തേയയോഗൈ:
അവിടെ ജീവന്റെ പരിശ്രമം ഇല്ലാതെ ഈശ്വരൻ ഇങ്ങട് വന്ന് overpowering. *എത്രയോ* *ജന്മങ്ങളിലെ തപസ്സ് പരിപാകപ്പെട്ട്* *പക്വത* *വന്ന ജീവനെ ഈശ്വരൻ* *സ്വന്തമാക്കും.*
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad
No comments:
Post a Comment