Friday, August 02, 2019



*ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ*


*ആദ്യത്തെ മാസം*


*ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഗർഭകാലം*. *അമ്മയാവുമ്പോഴാണ്  ഒരു സ്ത്രീജന്മം പരിപൂർണതയിൽ എത്തുന്നത്. ഗർഭകാലത്ത് അമ്മയുടെ ചിന്തകളും സംഭാഷണങ്ങളും സൗമ്യവും സുഖകരവുമായിരിക്കണം. ചുറ്റുപാടുകൾ സംഘർഷപൂരിതമാകാതെ ശ്രദ്ധിക്കണം*. *ഗർഭകാലത്ത് രണ്ടു ഹൃദയമാണ് ഒരു സ്ത്രീയ്ക്കുള്ളിൽ പ്രവർത്തിക്കുന്നത് അതിനാൽ ഈ കാലഘട്ടത്തിലെ വാക്കുകൾക്കും പ്രവർത്തികൾക്കുമൊക്കെ വലിയ പ്രാധാന്യമുണ്ട്. പ്രാർഥനകൾക്കും വഴിപാടുകൾക്കും ഏറ്റവും പ്രാധാന്യം നൽകേണ്ട സമയമാണിത്*. *ഗർഭകാലത്തിലെ ഓരോ മാസത്തിലും ഓരോ ഗ്രഹങ്ങൾക്കാണ് സ്വാധീനം. നവഗ്രഹ സ്തോത്രങ്ങൾ ജപിക്കുന്നതും ഓരോ മാസത്തിലും സ്വാധീനമുള്ള ഗ്രഹത്തിന് പ്രീതികരമായവ ചെയ്യുന്നതും ഉത്തമം*. *ഗർഭകാല ഘട്ടം ആയാസമില്ലാതെ ഉത്തമസന്താനലാഭത്തിനു ഈ രീതിയിലുള്ള പ്രാർഥനകൾ ഉത്തമമാണത്രെ*.
*ജീവിതത്തിലെ ഭാഗ്യസമയത്തെക്കുറിച്ച് കൂടുതൽ അറിയാം*

*കരുതലിന്റെ ആദ്യമാസം*;
*ജപിക്കേണ്ട മന്ത്രങ്ങൾ*


*ഗർഭകാലത്തെ ആദ്യമാസത്തിന്റെ കാരകൻ ശുക്രനാണ്, വെള്ളിയാഴ്ചയുടെ അധിപൻ. അതിനാൽ ഗണേശ പ്രീതികരമായ നാമജപവും പൂജകളും നടത്തുക. വെള്ളിയാഴ്ച ദിനത്തിൽ ഗണപതി ക്ഷേത്ര ദർശനവും ഗണേശപ്രീതികരമായ വഴിപാടുകളും പൂജകളും നടത്തുന്നത് ഉത്തമഫലം നൽകും എന്നാൽ, ഗർഭകാലത്ത് ഗണപതിക്ക്‌ നാളികേരമുടയ്ക്കരുത്. ഗണപതി ക്ഷേത്ര ദർശനവും കറുകമാല, മുക്കുറ്റിമാല എന്നിവ ഭക്തിപൂർവ്വം സമർപ്പിക്കാം. ഗർഭകാലത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി മോദകവും അപ്പവും നിവേദ്യമായി സമർപ്പിക്കുക. പക്കപ്പിറന്നാൽ ദിനത്തിൽ ഗണപതിഹോമവും നന്ന്.ഗണേശന്റെ മൂലമന്ത്രമായ* 

‘‘ഓം ഗം ഗണപതയേ നമഃ’’ 

*ദിനവും ഭക്തിയോടെ ഉരുവിടുക. ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. പ്രഭാതത്തിൽ സ്‌നാനന്തരം ഗണപതിഗായത്രികൾ കുറഞ്ഞത് പത്തുതവണ എങ്കിലും ചൊല്ലാവുന്നതാണ്*.

*ഗണപതിഗായത്രികൾ*


"ഓം ഏക ദന്തായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് " ,
"ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് "

*ശുക്രസ്തോത്രം*


ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം  ഭാര്‍ഗ്ഗവം പ്രണമാമ്യഹം

*സന്ധ്യയ്ക്ക് വിളക്കുകൊളുത്തി ഗണപതിയെ ധ്യാനിച്ചുകൊണ്ട് ചൊല്ലേണ്ട മന്ത്രങ്ങൾ*

ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം 
കാമരൂപധരം ദേവം വന്ദേഹം ഗണനായകം
അംബികാ ഹൃദയാനന്ദം മാതൃഭിർ പരിവേഷ്ടിതം 
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം
സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം
ഗജാനനം ഭൂത ഗണാതി സേവിതം
കപിത്ഥജംഭൂ ഫല സാര ഭക്ഷിതം
ഉമാസുതം ശോക വിനാശ കാരണം
നമാമി വിഗ്നേശ്വര പാദ പങ്കജം
വക്രതുണ്ട മഹാകായ സൂര്യകോടി സമപ്രഭ.
നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്വ കാര്യേഷു സര്‍വ്വധാ.

*സുഖപ്രസവത്തിനായി ദേവിയുടെ ഈ മന്ത്രം ജപിക്കാവുന്നതാണ്*

*യാ ദേവി സര്‍വ ഭൂതേഷു*
*മാതൃരൂപേണ സംസ്ഥിതാ*
*നമസ്തസ്യൈ നമസ്തസ്യൈ*
*നമസ്തസ്യൈ നമോ നമ:*

*ശുക്രനെ സ്വാധീനിക്കുന്ന നിറങ്ങൾ ചുവപ്പ്, വെളള, പിങ്ക് എന്നിവയാണ്. ആദ്യമാസങ്ങളിൽ ഈ നിറങ്ങൾ ധരിക്കുന്നതു ശുക്രപ്രീതിക്കുകാരണമാവും എന്നാണ് വിശ്വാസം. മഹാലക്ഷ്മീസ്തവം ഭക്തിയോടെ ജപിക്കുന്നതും ഉത്തമം.*



*കാരിക്കോട്ടമ്മ*
[01/08, 20:29] +91 99610 02135: *ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ*
*രണ്ടാം മാസം*

*ഗർഭകാലത്തെ രണ്ടാം മാസം വളരെയധികം പ്രധാനപ്പെട്ടതാണ്. ഒരു ചെറിയ കോശത്തിൽ നിന്ന് ഭ്രൂണമായി മാറുന്ന സമയമാണിത്.  ഭ്രൂണം അതിവേഗം വളരുന്ന ഈ ഘട്ടത്തിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പും തുടങ്ങും. ചൊവ്വയ്ക്കാണ് ഈ മാസത്തിന്റെ കാരകത്വം. ചൊവ്വയുടെ അധിപൻ‌ കുജനാണ്. മനുഷ്യന്റെ ബലവും ശരീരശക്തിയും സൂചിപ്പിക്കുന്നത് കുജനാണ്.  അതിനാൽ കുജപ്രീതിക്കായി ചുവപ്പ് നിറത്തിലുളള വസ്ത്രങ്ങൾ ധരിക്കാം. ചുവപ്പ് നിറമുളള വസ്ത്രം ധരിച്ച് സുബ്രമണ്യനെയോ ഭദ്രകാളിയെയോ ഭജിക്കുന്നതും ഉത്തമം*.

*കുജസ്തോത്രം*


ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം  തം മംഗളം പ്രണമാമ്യഹം

*ചൊവ്വാഴ്ചദിവസം ദേവീ ക്ഷേത്ര ദർശനം അത്യുത്തമമാണ്*. *ദേവീ പ്രീതികരമായ ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തവം  എന്നിവ  ജപിക്കുന്നതും നന്ന്*.
*പ്രഭാത സ്നാനത്തിനു ശേഷം  കിഴക്കോട്ടു ദർശനമായി ഇരുന്ന് ഗായത്രി മന്ത്രം, സുബ്രമണ്യ ഗായത്രി ഇവ ഭക്തിപൂർവ്വം കുറഞ്ഞത് 10 തവണ എങ്കിലും ജപിക്കണം. സുബ്രമണ്യസ്വാമിയുടെ മൂലമന്ത്രംമായ*
 
"ഓം വചദ്ഭുവേ നമ:" 

*ക്ഷേത്ര ദർശനവേളയിൽ ഉരുവിടാവുന്നതാണ്*.

*സുബ്രഹ്മണ്യ ഗായത്രി*


"സനല്‍ക്കുമാരായ വിദ്മഹേ 
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്"

*ഭദ്രകാളീ സ്തുതി*


കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ 
കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ

*ദേവി സ്തുതി*

ഓം സർവ്വ ചൈതന്യരൂപാംതാം  ആദ്യാം ദേവീ ച ധീമഹി
ബുദ്ധിം യാനഹ: പ്രചോദയാത്
കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ 
സംസാര സാഗരേ മഗ്നം  മാമുദ്ധര  കൃപാമയി
ബ്രഹ്മ വിഷ്ണു ശിവാരാധ്യേ  പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ
സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "
സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ
ഭയേഭ്യ. സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ
ജ്വാലാകരാളമത്യുഗ്രം  അശേഷാസുരസൂധനം
ത്രിശൂലം പാദുനോ ദേവീ  ഭദ്രകാളീ നമോസ്തുതേ



*കാരിക്കോട് ഭഗവതി ക്ഷേത്രം*
[01/08, 20:34] +91 99610 02135: *ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ*
*മൂന്നാം മാസം*




*ഗർഭകാലത്തിലെ ആദ്യഘട്ടം അതായത് ആദ്യത്തെ മൂന്ന് മാസം അതീവ ശ്രദ്ധവേണ്ട കാലയളവാണ്. മൂന്നാം മാസത്തിന്റെ ആരംഭത്തിൽ കുഞ്ഞിനു എല്ലാ അവയവങ്ങളും ഉണ്ടാകുന്നു. ഹൃദയം, തലച്ചോറ് തുടങ്ങിയ ഓരോ അവയവങ്ങളും ഉടലെടുക്കുന്ന ഈ സമയത്തു ഗര്‍ഭിണിയുടെ ശ്വാസത്തിലൂടെ എത്തുന്നവ പോലും കുട്ടിയെ ബാധിക്കും. ഈ മാസത്തിന്റെ കാരകത്വം വ്യാഴത്തിനാണ്. വിഷ്ണു പ്രീതിവരുത്തുകയാണ് ഉത്തമമാർഗം. ഗുരുവാണ് അധിപൻ, ധനസൗഭാഗ്യങ്ങളുടെ കാരകനാണ് വ്യാഴം. വ്യാഴാഴ്ച ദിവസം മഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതും വിഷ്ണുക്ഷേത്ര ദർശനവും ഉത്തമമാണ് . മഞ്ഞ കലർന്ന വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും ധരിക്കാവുന്നതാണ്*.


*വ്യാഴസ്തോത്രം*

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം  തം നമാമി ബൃഹസ്പതിം

*കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘ഹരേ രാമ’ എന്നുള്ളതാണ്. ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും*.


ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ (9)

*മൂന്നാം മാസത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങളായ  അഷ്‌ടാക്ഷരമന്ത്രം ('ഓം നമോ നാരായണായ' ), ദ്വാദശാക്ഷരമന്ത്രം ('ഓം നമോ ഭഗവതേ വാസുദേവായ')*

 *എന്നിവ ജപിക്കണം. സാധിക്കുമെങ്കിൽ വിഷ്ണുസഹസ്രനാമം, നാരായണീയം എന്നിവ പാരായണം ചെയ്യുക. പ്രഭാതത്തിൽ ഒൻപതു തവണ വിഷ്ണു ഗായത്രിയും ജപിക്കാവുന്നതാണ്*

*വിഷ്ണുഗായത്രി (9 തവണ )*


ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോഃ വിഷ്ണു പ്രചോദയാത്.


*മഹാവിഷ്ണു സ്തോത്രം*

ഓം ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം മേഘവര്‍ണം ശുഭാംഗം
ലക്ഷ്മി കാന്തം കമലനയനം യോഗിഹൃധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവ ഭയഹരം സര്‍വ ലോകൈക നാഥം.



*കാരിക്കോട്ടമ്മ*
[01/08, 20:39] +91 99610 02135: *ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ*
*നാലം മാസം*



*നാലാം മാസത്തിൽ കുഞ്ഞിന്റെ വളർച്ച വേഗത്തിലാകുകയും അസ്ഥികൾ രൂപപ്പെടാൻ ആരംഭിക്കുകയും ചെയ്യും. സൂര്യനാണ് ഈ മാസത്തിന്റെ കാരകത്വം. അതിനാൽ ഈ മാസത്തിൽ സൂര്യജപം മുടങ്ങാതെ നടത്തണം. അഗ്നിജ്വാലയുടെ നിറമായ ഓറഞ്ചു നിറത്തിലുളള വസ്ത്രങ്ങളും ആഭരണങ്ങളും ഞായറാഴ്ചദിവസം ധരിക്കുന്നതു സൂര്യപ്രീതിക്ക് ഉത്തമമാണ്. പഞ്ചാക്ഷരി മന്ത്രജപത്തോടെ ശിവക്ഷേത്ര ദർശനവും ഭസ്മധാരണത്തോടെ ശിവസ്തോത്രങ്ങൾ ജപിക്കുന്നതും നന്ന്. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല*.


*സൂര്യസ്തോത്രം*


ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സർ‌വപാപഘ്നം പ്രണതോസ്മി ദിവാകരം.


*സൂര്യ ജപം*



ഓം മിത്രായ നമഃ
ഓം രവയേ നമഃ
ഓം സൂര്യായ നമഃ
ഓം ഭാനവേ നമഃ
ഓം ഖഗായ നമഃ
ഓം പൂഷ്‌ണേ നമഃ
ഓം ഹിരണ്യഗര്‍ഭായ നമഃ
ഓം മരീചയേ നമഃ
ഓം ആദിത്യായ നമഃ
ഓം സവിത്രേ നമഃ
ഓം അര്‍ക്കായ നമഃ
ഓം ഭാസ്‌കരായ നമഃ
ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ

*ആദിത്യദേവനെക്കുറിച്ചുളള ഏറ്റവും പ്രസിദ്ധവും ശക്തിയേറിയതുമായ മന്ത്രമാണ് അധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ആദിത്യഹൃദയം*. 

*വാല്മീകി മഹര്‍ഷിയാണ് ഈ സ്തോത്രത്തിന് ആദിത്യഹൃദയം എന്ന പേരു നൽകിയത്. മനസ്സിന്റെ ചാഞ്ചല്യം അകറ്റി ആത്മവിശ്വാസവും ഊർജവും നൽകുന്ന ഒന്നാണ് ആദിത്യഹൃദയ മന്ത്രം. രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നതു സൂര്യപ്രീതികരമാണ്. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ.  ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണു സ്തോത്രത്തിന്റെ ഫലശ്രുതി*.

*ആദിത്യഹൃദയ മന്ത്രം*


സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ


*കാരിക്കോട്ടമ്മ*
[01/08, 20:44] +91 99610 02135: *ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ*
*അഞ്ചാം മാസം*



*കുഞ്ഞിന്റെ ത്വക്ക് രൂപപ്പെടുന്ന സമയമാണ് അഞ്ചാം മാസം. ഇതിന്റെ കാരകത്വം ചന്ദ്രനാകയാൽ ദുർഗ്ഗാ ദേവീ പ്രീതി വരുത്തുന്നത് ഉത്തമം. ചന്ദ്രാധിപത്യമുളള ദിനമാണ് തിങ്കൾ. മനോവിചാരങ്ങളെ നിയന്ത്രിക്കുന്നത് ചന്ദ്രനാണെന്നാണ് വിശ്വാസം. വെളുപ്പ്, ചന്ദനം നിറത്തിലുളള വസ്ത്രങ്ങൾ, ധരിക്കുന്നതും വെളുത്ത പുഷ്പങ്ങൾ (മന്ദാരം, നന്ത്യാർവട്ടം, മുല്ല) ചൂടുന്നതും നന്ന്*.

*ചന്ദ്രസ്തോത്രം*

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

*ശ്രീപരമേശ്വരന്റെ പത്നിയായ പാർവ്വതിദേവിയുടെ രൗദ്ര രൂപമാണ്  ദുർഗ്ഗാദേവി.  രോഹിണി, അത്തം, തിരുവോണം എന്നീ ചന്ദ്രാധിപത്യമുള്ള നക്ഷത്ര ദിനവും തിങ്കളാഴ്ചയും ദുർഗ്ഗാദേവീഭജനം നടത്താവുന്നതാണ്. അഞ്ചാം മാസത്തിലെ കാലയളവിൽ ദേവീമാഹാത്മ്യ പാരായണവും ഉത്തമ ഫലം നൽകുന്നു*.


*ദേവീസ്തുതി*

സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ
സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ
ഭയേഭ്യ. സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ

*ദുർഗ്ഗാ സ്തോത്രം*

നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ     
ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ
ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവർണിനി     
കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ     
അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ     
മഹിഷാ സൃക്പ്രിയേ നിത്യം കൗശികി പീതവാസിനി
അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ     
ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ      
വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ     
ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം
സ്കന്ദ മാതർ ഭഗവതി ദുർഗ്ഗേ കാന്താരവാസിനി     
സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ      
സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ     
കാന്താര ഭയ ദുർഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാൻ      
ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ      
തുഷ്ടി:പുഷ്ടിർ ധൃതിർ ദീപ്തിശ്ചണ്ഡാദിത്യ വിവർധിനി
ഭൂതിർ ഭൂതിമതാം സംഖ്യേ വീക്ഷിയസേ സിദ്ധചാരണൈ:    

  
*വെളുത്ത പുഷ്പങ്ങളാൽ ദുർഗാ ദേവിയെ അർച്ചന ചെയ്‌താൽ സർവൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാൽ അർച്ചന ചെയ്‌താൽ ശത്രുജയവും സിദ്ധിക്കും എന്നാണ് വിശ്വാസം*.



*കാരിക്കോട്ടമ്മ*
[01/08, 20:51] +91 99610 02135: *ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ*
*ആറാം മാസം*



*കുഞ്ഞിന്റെ ബോധതലം ഉണരുന്ന മാസമാണ് ആറാം മാസം. ഗർഭകാലത്തിലെ രണ്ടാം ഘട്ടത്തിലെ അവസാന മാസമാണിത്. രോമം, തലമുടി എന്നിവ ഉണ്ടാവുന്നതും ഈ മാസത്തിലാണ്. ഈ മാസത്തിന്റെ കാരകത്വം  ശനിക്കാണ്. ജ്യോതിഷത്തിൽ ശനിയുടെ അധിദേവത ശാസ്താവാണ്. അതിനാൽ ആറാം മാസത്തിൽ ശാസ്താ പ്രീതികരമായവ അനുഷ്ടിക്കണം.  ശനിയാഴ്ച ദിവസങ്ങളിൽ ശാസ്താവിന് നീരാഞ്ജനം, കറുപ്പ് നിറത്തിലുള്ള വസ്ത്ര ധാരണം എന്നിവ നന്ന്. ഈ മാസത്തിലൂടനീളം സന്ധ്യക്ക്‌ വിളക്കുതെളിയിച്ചു ശാസ്താപ്രീതികരമായ നാമങ്ങളും മന്ത്രങ്ങളും ജപിക്കുന്നത് ശനിപ്രീതിക്കു ഉത്തമമത്രേ*.

*ശനിസ്തോത്രം*

നീലാഞ്ജനസമാഭാസം  രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം  തം നമാമി ശനൈശ്ചരം

*ശാസ്താസ്തോത്രം*

ഭൂതനാഥ സദാനന്ദ സര്‍വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ  ശാസ്ത്രേതുഭ്യം നമോ നമഃ


*ശാസ്താമന്ത്രങ്ങൾ*

"ഓം കപാലിനേ നമ:
ഓം മാനനീയായ നമ:
ഓം മഹാധീരായ നമ:
ഓം വീരായ നമ:
ഓം മഹാബാഹവേ നമ:
ഓം ജടാധരായ നമ:
ഓം കവയേ നമ:
ഓം ശൂലിനേ നമ:
ഓം ശ്രീദായ നമ:
ഓം വിഷ്ണുപുത്രായ നമ:
ഓം ഋഗ്വേദരൂപായ നമ:
ഓം പൂജ്യായ നമ:
ഓം പരമേശ്വരായ നമ:
ഓം പുഷ്കലായ നമ:
ഓം അതിബലായ നമ:
ഓം ശരധരായ നമ:
ഓം ദീര്‍ഘനാസായ നമ:
ഓം ചന്ദ്രരൂപായ നമ:
ഓം കാലഹന്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം മദനായ നമ:"



*കാരിക്കോട്ടമ്മ*
[01/08, 20:55] +91 99610 02135: *ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ*
*ഏഴാം മാസം*



*ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ആരംഭമാണ് ഏഴാം മാസം. ഗർഭിണിക്ക് നൽകേണ്ട ശ്രദ്ധ, വിശ്രമം എന്നിവയുടെ പ്രാധാന്യം എടുത്തുകാട്ടാൻ ഏഴാം മാസത്തിൽ "വയറുകാണൽ" ചടങ്ങു നടത്തിവരുന്നു. ഈ മാസത്തിൽ കരൾ, ശ്വാസകോശം എന്നിവയുടെ വളർച്ച പൂർത്തിയാവും. ബുദ്ധിയും ജ്ഞാനവും  ജനിക്കും. ഇതിന്റെ കാരകത്വം ഒരു വ്യക്തിയുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്ന ബുധനാണ്‌. ബുധപ്രീതിക്കായി ശ്രീകൃഷ്ണ ഭജനവും പച്ച നിറത്തിലുള്ള  വസ്ത്രധാരണവും ഉത്തമം. സന്താന ഗോപാലമന്ത്രം ജപിക്കാവുന്നതാണ്. കുഞ്ഞിന്റെ കലാവാസനകളെ ഉണർത്താൻ ഈ കാലയളവിൽ കൃഷ്ണ ഭക്തിഗാനങ്ങൾ ശ്രവിക്കാം* .

*സന്താന ഗോപാലം*


ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത:


*അർഥം : ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും*.

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ "


*എന്ന മന്ത്രം സാധിക്കുന്ന അവസരങ്ങളിൽ എല്ലാം ജപിക്കുക. നാരായണീയ പാരായണം നടത്തുന്നതും ശ്രവിക്കുന്നതും ശ്രേഷ്ഠമാണ്*.



*കാരിക്കോട്ടമ്മ*
[01/08, 21:00] +91 99610 02135: *ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ*
*എട്ടാം മാസം*



*എട്ടാം മാസമാവുമ്പോഴേക്കും കുഞ്ഞ്  പൂര്‍ണവളര്‍ച്ചയിലെത്തും. അമ്മയില്‍ നിന്നും വേറിട്ട് എല്ലാ അവയവങ്ങളോടും കൂടിയ കുഞ്ഞിനു വിശപ്പും ദാഹവും ഉണ്ടാവും. തൽക്കാരകൻ  ശുക്രനാണ്. ഈ മാസത്തിൽ ഗണപതിയേയും മഹാലക്ഷ്മിയെയും പ്രാർത്ഥിക്കണം. ലക്ഷ്മീ ദേവിയെ പ്രകീർത്തിക്കുന്ന  മഹാലക്ഷ്മീസ്തവം  മുടങ്ങാതെ ചൊല്ലണം. ഗായത്രി ജപത്തോടൊപ്പം ശുക്രഗായത്രിയും ചൊല്ലാവുന്നതാണ്. ശുക്രപ്രീതികരമായ വെള്ള, പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രമിക്കുക. സുഖപ്രസവത്തിനായി സാധ്യമാവുന്ന സമയത്തെല്ലാം*

 "യാ ദേവി സര്‍വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: "

 *എന്ന് ജപിച്ചോണ്ടിരിക്കുക*.

*ശുക്രഗായത്രി*

ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത്. 


*ശുക്രസ്തോത്രം*

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം  ഭാര്‍ഗ്ഗവം പ്രണമാമ്യഹം



*കാരിക്കോട്ടമ്മ*
[01/08, 21:04] +91 99610 02135: *ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ*
*ഒൻപതാം മാസം*



*ഈശ്വരാധീനം വർധിപ്പിക്കേണ്ട ഒരു കാലഘട്ടമാണ് ഒൻപതാം മാസം. ഒൻപതാം മാസം തൊട്ടങ്ങോട്ടു എപ്പോൾ വേണമെങ്കിലും പ്രസവം നടക്കാം. അതിനാൽ ഈ  മാസം കരുതൽ മാസമായി കണക്കാക്കിവരുന്നു. കാരകത്വം  ചന്ദ്രനായതിനാൽ ദുർഗ്ഗാദേവീഭജനം  ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം  ശ്രീപരമേശ്വരന്റെ പത്നിയായ ശ്രീപാർവ്വതിയുടെ രൗദ്രഭാവമാണ് ദുർഗ്ഗാദേവി. തിങ്കളാഴ്ച ചന്ദ്രാധിപത്യമുളള ദിനമായതിനാൽ അന്നേദിവസം  ശ്രീപരമേശ്വരനെയും  പാർവതീദേവിയെയും തുല്യമായി ആരാധിക്കുന്നത് ഉത്തമ ഫലം നൽകും. ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്നത് നന്ന്. നിത്യേന ലളിതാസഹസ്രനാമം ജപിക്കാവുന്നതാണ്. ലളിതാസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്. ദേവീകടാക്ഷവും ഭാഗ്യവും ഉണ്ടെങ്കിൽ മാത്രമേ നിത്യവും  ലളിതസഹസ്രനാമ പരായണം  സാധ്യമാകൂ*.  

*ചന്ദ്രസ്തോത്രം*


ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

*ലളിതാസഹസ്രനാമ ധ്യാനം*


ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത് താരാനായകശേഖരാം
സ്മിതമുഖീ-മാപീനവക്ഷോരുഹാം    
പാണിഭ്യാമളി പൂർണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്  ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം  സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം  സർവ്വസമ്പത്പ്രദാത്രീം.
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം  ജപവിധൗ സ്മരേദംബികാം.
അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം!



*കാരിക്കോട് ഭഗവതി ക്ഷേത്രം*
[01/08, 21:08] +91 99610 02135: *ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ*
*ഒൻപതു മാസത്തിനു ശേഷം*



*പത്താം മാസത്തിന്റെ കാരകൻ സൂര്യനാണ്. നവഗ്രഹങ്ങളിൽ ശ്രീ പരമേശ്വരന്റെ  പ്രതിനിധിയാണ്  സൂര്യദേവൻ. അതിനാൽ സൂര്യ ജപത്തോടൊപ്പം ശിവശങ്കരനെ  ഭജിക്കുന്നത് സൂര്യപ്രീതിക്ക് ഉത്തമമാണ്. സാധാരണയായി പ്രസവത്തിയതിയായി  കണക്കാക്കുന്നത് ഒൻപതു മാസവും ഒൻപതു ദിവസവും പൂർത്തിയാവുന്ന ദിനമാണ്. പ്രസവ സങ്കീർണതകൾ ഒഴിവാക്കാൻ പഞ്ചാക്ഷരീമന്ത്രം (ഓം  നമഃശിവായ ) എപ്പോഴും ചൊല്ലുക* . 

*ഗർഭകാലം മുഴുവൻ  തെളിഞ്ഞ മനസ്സോടെയും പ്രാർഥനയോടെയും  തുടരുകയാണെങ്കിൽ   ആയുസ്സും ആരോഗ്യവുമുള്ള സത്‌സന്താന ഭാഗ്യം ലഭിക്കും. സുഖപ്രസവത്തിനായി*


  " യാ ദേവി സര്‍വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: " 

*എന്ന് ജപിച്ചോണ്ടിരിക്കുക*.
*സൂര്യസ്തോത്രം ( അസ്തമയ ശേഷം സൂര്യസ്തോത്ര ജപം പാടില്ല )*


ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം

*ശിവസ്തോത്രങ്ങൾ*



സംഹാരമൂര്‍ത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗപ്രണേതാരം
പ്രണതോ / സ്മി സദാശിവം

*ശിവ പഞ്ചാക്ഷര സ്തോത്രം*


നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ ന-കാരായ നമഃശിവായ
മന്ദാകിനീ സലിലചന്ദന ചർച്ചിതായ നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്മൈ മ-കാരായ നമഃശിവായ
ശിവായ ഗൗരീവദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ തസ്മൈ ശി-കാരായ നമഃശിവായ
വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനര ലോചനായ തസ്മൈ വ-കാരായ നമഃശിവായ
യക്ഷസ്വരൂപായ ജടാധരായ പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ തസ്മൈ യ-കാരായ നമഃശിവായ.
ഫലശ്രുതി : പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൗ 
ശിവലോകമവാപ്നോതി ശിവേന സഹമോദതേ.



*കാരിക്കോട് ഭഗവതി ക്ഷേത്രം*

No comments:

Post a Comment