Monday, August 05, 2019

ശ്രീമദ് ഭാഗവതം 233* 

ഒരിക്കൽ ബലരാമസ്വാമി യശോദയുടെ അടുത്ത് വന്നു പറഞ്ഞു,
"കൃഷ്ണൻ മണ്ണ് തിന്നു."

 യശോദ കണ്ണനെ കൈപിടിച്ചു വലിച്ചു കൊണ്ട് വന്നു.

കസ്മാൻ മൃദമദാന്താത്മൻ ഭവാൻ ഭക്ഷിതവാൻ രഹ:
"തനിക്കെന്താ കഴിക്കാൻ വീട്ടീന്ന് ഒന്നും തരണില്ലേ. മണ്ണേ കിട്ടിയുള്ളൂ?"

കുട്ടികള് ചോദിച്ചതാത്രേ, 
"എന്തിനാടാ മണ്ണ് തിന്നുന്നത്."

" മരുന്ന്. Antidote."
 വിഷം(സ്തനവിഷം!) കഴിച്ചതിനു പകരമാത്രേ ഈ antidote. 

"വായ കാണിക്കൂ 
മണ്ണ് തിന്നോ"

ന അഹം ഭക്ഷിതവാനംബ സർവ്വേ മിഥ്യാപിശംസിന:
"ഏയ് ഞാൻ തിന്നിട്ടില്യ എല്ലാരും മിഥ്യ ആണ് അമ്മാ പറയണത്."😔
ആരാ അമ്മേ  വന്നു പറഞ്ഞത്?"
 
മുസലി
"ബലരാമനാ പറഞ്ഞത്"
 
മിഥ്യാംബ പശ്യാനനം 
"പറഞ്ഞത് കള്ളമാണ് അമ്മേ എന്റെ വായിലേക്ക് നോക്കിക്കൊള്ളാ"
 
വായ തുറന്നു കാണിച്ചു കൊടുത്തു!😮🌍🔥🌙☀💦✨
 
മൃത്സാ മത്സീ ഹേതി യശോദാ 
താഡനശശൈവ സംത്രാസം 
വ്യാദിതവക്ത്രാലോകിതലോകാ ലോകചതുർദശലോകാലിം 
ലോകത്രയപുരമൂലസ്തംഭം ലോകാലോകമനാലോകം 
ലോകേശം പരമേശം പ്രണമത
ഗോവിന്ദം പരമാനന്ദം!

വായ തുറന്നു കാണിച്ചു കൊടുത്തു. അല്പം മണ്ണ് കാണാനാശിച്ച യശോദയ്ക്ക് ത്രിഭുവനങ്ങളിലുള്ള സകല മണ്ണും കാണിച്ചു കൊടുത്തു.മണ്ണും ജലവും അഗ്നിയും ആകാശവും ഒക്കെ കാണിച്ചു കൊടുത്തു. സകലപ്രപഞ്ചസൃഷ്ടികളും കണ്ണന്റെ വായിൽ കണ്ട യശോദയ്ക്ക് ഒരു ക്ഷണനേരത്തേയ്ക്ക് തത്വ ജ്ഞാനം ഉണ്ടായി.
 

അഹം മമാസൗ പതിരേഷ മേ സുതോ 
വ്രജേശ്വരസ്യാഖിലവിത്തപാ സതീ 
ഗോപ്യശ്ച ഗോപാ: സഹഗോധനാശ്ച മേ 
യന്മായയേ ഇത്ഥം കുമതി: സ മേ ഗതി:

"ഞാനും എന്റെ പതിയും ഈ വ്രജഭൂമിയും ഈ പുത്രനും സകലതും ഏതൊരു പരമാത്മസത്യത്തിന്റെ മായാ പ്രകടനം കൊണ്ട് നാമരൂപമായിട്ട് കാണുന്നുവോ ആ സത്യസ്വരൂപനായ ഭഗവാൻ മാത്രമേ എനിക്ക് ഗതി ള്ളൂ." 

ആ സാക്ഷാത്ക്കാര  അനുഭവം യശോദയ്ക്ക് തത്ക്കാലത്തേയ്ക്ക് ണ്ടായി. അധികനേരത്തേയ്ക്ക് കൊടുത്താൽ പറ്റില്ല്യ. കളി നടക്കില്ല്യ ല്ലോ! അപ്പോ കരയാൻ തുടങ്ങി കണ്ണൻ.

"അമ്മാ വിശക്കണൂ പാല് തരൂ😥😢😭." 
ശ്രീനൊച്ചൂർജി 
 *തുടരും...*
Lakshmi prasad 

No comments:

Post a Comment