ലോകത്തിലെ ആദ്യത്തെ സർവകലാശാല ഭാരതത്തിൽ ആയിരുന്നു. അന്ന് വിദേശികൾ അക്ഷരം കൂട്ടി വായിക്കാൻ പോലും പഠിച്ചിട്ടില്ല.
കേവലം 152 വർഷത്തെ ചരിത്രം കൊണ്ടുതന്നെ കണ്ടുപിടിക്കപ്പെട്ട 98% മരുന്നുകളും പാർശ്വഫലം ഉള്ളവയാണ് എന്ന കാരണത്താൽ ആണ് വിദേശികൾ വരെ ഭാരതത്തിൽ ആയുർവേദ ചികിത്സയ്ക്കു വരുന്നത്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മുൻപ് ശുശ്രുതൻ ഉപയോഗിച്ച ശസ്ത്രക്രിയ ഉപകരണങ്ങളിൽ നിന്ന് നിന്ന് കാര്യമായ വ്യത്യാസമില്ലാത്തവയാണ് ഇപ്പോഴും ശസ്ത്രക്രിയയ്‌ക്ക് ഉപയോഗിക്കുന്നത്.
ആധുനിക ശാസ്ത്രം കണ്ടെത്തിയ ഇഷ്ടികയ്ക്ക് നൂറിൽ താഴെ വർഷങ്ങൾ മാത്രമേ നിലനിൽക്കാനാകൂ. ഗുജറാത്തിലെ ലോത്തലിൽ 5500 വർഷം മുൻപു നിർമ്മിക്കപ്പെട്ട കൃത്രിമ തുറമുഖത്തിലെ ആറ് ലക്ഷം ഇഷ്ടികകൾക്കും
ഇപ്പോഴും ഒരു കുഴപ്പവുമില്ല.
ആധുനിക ശാസ്ത്രം പരമാവധി ടെക്നോളജി ഉപയോഗിച്ച് പണിയുന്ന നിർമ്മിതികൾ നൂറുകണക്കിന് വർഷം നിലനിൽക്കുന്നില്ല.ഭാരതത്തിലെ വിവിധ ക്ഷേത്രങ്ങൾ ദിനം പ്രതി ആയിരക്കണക്കിന് തീർത്ഥാടകർ വന്നിട്ടും ആയിരക്കണക്കിന് വർഷങ്ങളായി ഒരു അറ്റകുറ്റപ്പണി പോലും ഇല്ലാതെ നിലനിൽക്കുന്നു.
ഭാരതീയ പൗരാണിക ഭാഷയായ സംസ്കൃതമാണ് കമ്പ്യൂട്ടറിന് ഏറ്റവും സ്വീകാര്യമായ ഭാഷ.
ആധുനികശാസ്ത്രം വെൽഡിങ് സങ്കെതിക വിദ്യ കണ്ടെത്തുന്നതിന് മുൻപ് തന്നെ ഡൽഹിയിലെ അയൺ പില്ലർ 7 ബ്ലോക്കുകൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയാത്ത വിധം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വെൽഡ് ചെയ്തിരിക്കുന്നു. എങ്ങനെയാണ് ഇത് ചെയ്തത് എന്ന് കണ്ടെത്താൻ പോലും ആധുനികശാസ്ത്രത്തിന് സാധിച്ചിട്ടില്ല.
16-)o നൂറ്റാണ്ടിലാണ് പശ്ചാത്യർ ടിൻ കണ്ടെത്തിയത് . 8,000 മുതൽ 10,000 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട യജുർവേദത്തിൽ ' ത്രപു ' എന്ന പേരിൽ ടിന്നിന്റെ മെറ്റലർജി ഉണ്ടായിരുന്നു.
വിവിധ മൂലകങ്ങൾ ആനന്ദാനുഭവന്റെ രസദീപികാ, ഭോജദേവന്റെ രസരാജമൃഗാങ്കം, ചന്ദ്രസേനന്റെ രസചന്ദ്രോദയം, ചര്‍പ്പടന്റെ ചര്‍പ്പടസിദ്ധാന്തം, ചൂഡാമണിമിശ്രന്റെ രസകാമധേനു, ധനപതിയുടെ ദിവ്യരസേന്ദ്രസാരം, ഗരുഡദത്തസിദ്ധന്റെ രസരത്‌നാവലീ തുടങ്ങിയ വലിയ ശുദ്ധ രസതന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്.
ന്യൂട്ടൻ ആകർഷണ ബലം കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഭാസ്കരാചാര്യർ തൻറെ സിദ്ധാന്തശിരോമണി എന്ന ഗ്രന്ഥത്തിലെ ' ഭുവന കോശ വർണ്ണനം' എന്ന അധ്യായത്തിൽ ആകർഷണ ബലത്തിന് നിർവചനം നൽകിയിരുന്നു .
ഭൂമിയുടെ ചുറ്റളവും ആകൃതിയും ചരിവും കണ്ടുപിടിച്ച ആര്യഭടൻ ഇവിടെ നിന്ന് വിവിധ ഗ്രഹങ്ങളിലേക്കുള്ള ദൂരവും കണക്കാക്കിയിരുന്നു. അപ്പോഴും ഭൂമി പരന്നതാണെന്ന് പറഞ്ഞിരുന്നവരെയാണ്
ഇപ്പോൾ എല്ലാ പുരോഗതിയുടെയും പിതൃത്വം ഏൽപ്പിക്കുന്നത്.
ഭാസ്കരാചാര്യന്‍ ലീലാവതിയില്‍ നാമനിര്‍ദേശം ചെയ്തതും യജൂർ വേദത്തിൽ വിശദീകരിക്കപ്പെട്ടതുമായ സംഖ്യ ശ്രേണിയാണ് വ്യാപ്തിയേറിയ സംഖ്യ സമ്പ്രദായം ആയി ആധുനിക ഗണിതശാസ്ത്രം അംഗീകരിക്കുന്നത്.
ജോമട്രി എന്ന പദം വന്നത് തന്നെ ജ്യാമിതി എന്ന സംസ്കൃത പദത്തിൽ നിന്നാണ്.
സൈൻ തീറ്റ ,കോസ് തീറ്റ തുടങ്ങിയ തുടങ്ങിയ സമ്പ്രദായങ്ങളും വിവിധ ഗണിത ഫോർമുലകളും കണ്ടെത്തിയത് ഭാരതീയരും പകർത്തിയത് വിദേശികളും ആണ്.
π(പൈ) യുടെ മൂല്യം 3.1416 ആകുന്നു എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രം തന്നെ. വിദേശികൾ അല്ല.
ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലുംബീജഗണിതം ഉപയോഗിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശം ആര്യഭടൻ കണ്ടെത്തിയതാണ്.
ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം കണ്ടെത്തിയത് നാം തന്നെ.
ഗ്രഹണങ്ങളെ
ക്കുറിച്ചുള്ള
ശാസ്ത്രീയമായ വിശദീകരണവും
ഭൂമിയുടെ ഭ്രമണത്തേ പറ്റിയുള്ള വിശകലനവും ഭാരതീയരുടേതാണ് .
ലംബമായി തറയിൽ
നിർത്തിയിരുന്ന ശങ്കു എന്ന ഒരു കുറ്റിയായിരുന്നു ലോകത്തെ ഏറ്റവും പ്രാചീനമായ ജ്യോതിശാസ്ത്ര ഉപകരണം. ഈ ഉപകരണം ഉപയോഗിച്ച് ദിശയും അക്ഷാംശവും സമയവും നിർണ്ണയിച്ചു പോന്നത് ഭാരതീയർ.
അടിസ്ഥാന പ്രമാണമായിരുന്ന ഋഗ്വേദം കൃഷിയെ കുറിച്ചും പ്രകൃതി ശക്തികളെ കുറിച്ചും ഉള്ളതാണ്.
കാര്‍ഷിക
വൃത്തിയുമായി ബന്ധപ്പെട്ട മഴയുടെ വരവ്, വേലിയേറ്റം, വേലിയിറക്കം എന്നിങ്ങനെയുള്ള പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചും വിശദമായ പഠനം പൗരാണിക ഭാരതത്തിൽ ഇതുവഴി ഉണ്ട്. ഇതെല്ലാം ആധുനിക ശാസ്ത്രം കണ്ടെത്തിയത് ഈയടുത്ത കാലത്ത് മാത്രമാണ്.
ആറ്റത്തെ കുറിച്ച് കൃത്യമായ വിശദീകരണം നൽകിയത് കണാദ മഹർഷി ആണ്. റോബർട്ട് ഓപ്പൺ ഹീമർ അല്ല.
ദ്രോണാചാര്യരുടെ പിതാവായ
മഹർഷി ഭരദ്വാജൻ “അംശു ബോധിനി” എന്ന 160 അധ്യായങ്ങളുള്ള മഹദ്ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇത് ഭക്തിയുമായി ഒരു ബന്ധവുമില്ലാത്ത ശുദ്ധ ശാസ്ത്രഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തിൽ 'ദ്വന്ത പ്രമാപക യന്ത്രം' എന്ന കിരണങ്ങളുടെ ആവൃത്തി അളക്കാൻ അക്കാലത്ത് ഉപയോഗിച്ച ഉപകരണം
ഉണ്ടാക്കുന്ന വിധം, ഉപയോഗം എന്നിവ വിവരിച്ചിട്ടുണ്ട്.
അന്തതാമ കിരണങ്ങൾ (infrared rays),
ഗൗധതാമ കിരണങ്ങൾ (visible rays),
താമകിരണങ്ങൾ (ultraviolet) തുടങ്ങിയ 3 തരം കിരണങ്ങളുടെ ആവൃത്തി അളക്കാൻ അക്കാലത്ത് ഉപയോഗിച്ച ഈ യന്ത്രത്തെ വാരണാസിയിലെ N G Dongre (sah industrialsearch centre ) എന്ന പ്രൊഫസ്സർ നിർമ്മിച്ചിട്ടുണ്ട്. ഡൽഹി ഐഐടിയിൽ ഉപകരണം ഇപ്പോഴുമുണ്ട്.നിർമ്മിച്ച വ്യക്തി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.
അധിനിവേശം നടത്തിയ അലക്സാണ്ടർ ആദ്യം അന്വേഷിച്ചത് 'ബനാറസ് വാൾ '
നിർമ്മിക്കാനാവശ്യമായ ഭാരതത്തിൻറെ ലോഹസംസ്കരണ സാങ്കേതികവിദ്യ ആയിരുന്നു.
വിവിധ ലോഹങ്ങളുടെ മെച്ചപ്പെട്ട സംസ്കരണം ഭാരതത്തിൽ മാത്രമായിരുന്നു കുറ്റമറ്റ രീതിയിൽ നടന്നിരുന്നത്.
ആധുനികശാസ്ത്രം കണ്ടെത്തിയ പെയിൻറ് നിശ്ചിത കാലത്തിനു ശേഷം നിറം മങ്ങി പോകും എന്നതിനാൽ
വീണ്ടും അടിക്കേണ്ടി വരുന്നു. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മുതൽ നമ്മുടെ പൂർവികർ അജന്ത-എല്ലോറ തുടങ്ങിയ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ വിരചിച്ച ചുവർ ചിത്രങ്ങൾ ഇന്നും മങ്ങാതെ നിലനിൽക്കുന്നു. ആ പെയിൻറിംഗ് ടെക്നോളജി ആധുനിക ശാസ്ത്രത്തിന് ഇന്നും അത്ഭുതമാണ്.
ടെക്സ്റ്റൈൽ അസംസ്കൃത പദാർഥങ്ങളുടെ ഉൽപാദനത്തിലും സംസ്കരണത്തിലും നിർമ്മാണത്തിലും പാശ്ചാത്യരെക്കാളും മുന്നിലായിരുന്നു നാം.
പതിനാറാം നൂറ്റാണ്ടുമുതൽ ഇംഗ്ലണ്ടിലെ ടെക്സ്റ്റൈൽ വ്യവസായം നഷ്ടത്തിൽ ആകാൻ കാരണം ഭാരതത്തിലെ തനതായ ബനാറസ് കാഞ്ചീപുരം തുടങ്ങിയ നിരവധി ഇടങ്ങളിൽ നിർമ്മിച്ചിരുന്ന മേന്മയേറിയ തുണിത്തരങ്ങൾ ആയിരുന്നു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് രാജ്ഞി ഇന്ത്യൻ തുണിത്തരങ്ങൾ ബ്രിട്ടീഷ് മാർക്കറ്റിൽ നിരോധിച്ചു.
ഭാരതത്തിൻറെ സാമവേദമാണ്
സംഗീതത്തെക്കുറിച്ച് പരിപൂർണ്ണമായി വിശദീകരിക്കുന്ന എഴുതപ്പെട്ട ആദ്യ ഗ്രന്ഥം.
മ്യൂസിക് തെറാപ്പി (സംഗീത ചികിത്സ) എന്ന പേരിൽ ചികിത്സാ ശൈലി വിദേശ രാജ്യങ്ങളിൽ പോലും നിലവിലുണ്ട്.
വാദ്യോപകരണങ്ങൾ, മന്ത്രധ്വനി, സംഗീതം മുതലായവ കേൾക്കുന്നതിലൂടെ 24 തരത്തിൽപ്പെട്ട ഹോർമോണുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഹാർട്ട് ബീറ്റ് ,നാഡികൾ, കൊളസ്ട്രോൾ ലെവൽ, അഡ്രിനാലിൻ level, തൈറോയ്ഡ് ലെവൽ, മറ്റു തരത്തിൽപ്പെട്ട ഹോർമോണുകളുടെ കൃത്യമായ ഉൽപ്പാദനവും സന്നിവേശവും സ്റ്റെബിലൈസ്ഡ് ആക്കുവാൻ ഭാരതീയ സംഗീതത്തിന് കഴിയും എന്നാണ് അമേരിക്കൻ ന്യൂറോ ലിംഗ്വിസ്റ്റിക് ഡിപ്പാർട്ട്മെൻറ് കളിലെ ശാസ്ത്രജ്ഞൻമാർ ഗവേഷണങ്ങളിലൂടെ പ്രസ്താവിക്കുന്നത്.
വിദേശ സർവകലാശാലകളിൽ ഭാരതീയ പൗരാണിക ഗ്രന്ഥങ്ങളിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഗവേഷണം നടത്തിയാണ് ഡോക്ടറേറ്റ്കൾ പലരും വാങ്ങിക്കൂട്ടുന്നത്.
ചെറിയ പ്രായം മാത്രമുള്ള ബൈബിൾ 60 തവണ തിരുത്തപ്പെട്ടു.ഇന്ത്യൻ ഭരണഘടനയ്ക്കും എഴുതപ്പെട്ട ശേഷം നൂറുകണക്കിനു തവണ ഭേദഗതി വരുത്തിയിട്ടുണ്ട്.
എന്നാൽ സൈക്കോളജിയുടെ അവസാനവാക്കായി അറിയപ്പെടുന്ന ഭഗവത്ഗീത 5100 -ൽ അധികം വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ടതാണ്. ഇന്നും തിരുത്തലുകൾ അതിൽ ആവശ്യമായി വന്നിട്ടില്ല.
വേദങ്ങള്‍, വേദാംഗങ്ങള്‍, പുരാണങ്ങള്‍, ഉപപുരാണങ്ങള്‍,ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍ ; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് നമ്മുടെ നമ്മുടെ സാഹിത്യ പൈതൃകം.അത് യാഥാർത്ഥ്യമെന്ന് വിചാരിക്കുന്നവർക്ക് അങ്ങനെ വിചാരിക്കാം. ഇനി അതെല്ലാം കെട്ടുകഥകളാണ് എന്ന് ചിന്തിക്കുന്നവർക്ക് ഒരു തടസ്സവുമില്ലാതെ അങ്ങനെതന്നെ ചിന്തിക്കാം. മഹത്തായ സാഹിത്യ കൃതികൾ എന്ന് ചിന്തിച്ചാൽ പ്രശ്നം തീർന്നു.
കേവലം കെട്ടുകഥകളും അന്ധവിശ്വാസങ്ങളും അല്ലാത്ത ശുദ്ധമായ ശാസ്ത്രപാരമ്പര്യം നമുക്കുണ്ട്.
ഉത്‌പത്തിശാസ്‌ത്രം
സൃഷ്‌ടിക്രമരഹസ്യം
അധ്യാത്മശാസ്‌ത്രം
മന്ത്രശാസ്‌ത്രം
തന്ത്രശാസ്‌ത്രം
മോക്ഷശാസ്‌ത്രം
ധര്‍മശാസ്‌ത്രം
യോഗശാസ്‌ത്രം
തര്‍ക്കശാസ്‌ത്രം
രാഷ്‌ട്രമീമാംസ
നരവംശശാസ്‌ത്രം
ജന്തുശാസ്‌ത്രം
വൈദ്യശാസ്‌ത്രം
ശബ്‌ദശാസ്‌ത്രം
ജ്യോതിശാസ്‌ത്രം
ഗോളശാസ്‌ത്രം
ഭൂമിശാസ്‌ത്രം
ശരീരശാസ്‌ത്രം
മനഃശാസ്‌ത്രം
കാമശാസ്‌ത്രം
തച്ചുശാസ്‌ത്രം
ഗണിതശാസ്‌ത്രം
വ്യാകരണശാസ്‌ത്രം
ആണവശാസ്‌ത്രം
വൃത്തശാസ്‌ത്രം
അലങ്കാരശാസ്‌ത്രം
നാട്യശാസ്ത്രം
തുടങ്ങിയ മറ്റു നിരവധി ശാസ്ത്രങ്ങളുടെ ജന്മദേശമാണ് ഭാരതം. ഇതെല്ലാം വിദേശികൾ ഇന്ത്യയിൽ നിന്ന് പകർത്തി കൊണ്ടു പോയിട്ടുണ്ട്. പേറ്റൻറ് അവരുടെ പേരിൽ എടുത്തിട്ടുമുണ്ട്.
അവികസിതമായ പ്രാകൃത ജനതയല്ല ഹിന്ദുക്കൾ.ലോകത്തെ ശാസ്ത്രീയമായ അടിസ്ഥാനം ഉള്ള ഒരേ ഒരു ജീവിത രീതി ആണ് ഹിന്ദുത്വം.
മതമാണെങ്കിൽ അതിനൊരു സ്ഥാപകൻ വേണം, ഒരു ഗ്രന്ഥം വേണം, അത് സ്ഥാപിതമായ വർഷം പറയണം. ഹിന്ദുത്വം ഒരു മതം മാത്രമല്ല സംസ്കാരം കൂടി ആയതിനാൽ ഒരു വ്യക്തിയിലോ ഗ്രന്ഥത്തിലോ സമയപരിധികളിളോ ഒതുങ്ങുന്നില്ല.
ആയിരക്കണക്കിന് ഋഷിവര്യന്മാരാൽ ആയിരക്കണക്കിന് വർഷങ്ങൾ എടുത്ത് ആയിരക്കണക്കിന് സംഹിതകളാൽ (ശാസ്ത്ര ഗ്രന്ഥങ്ങൾ ) വിശദീകരിക്കപ്പെട്ട ഒന്നാണ് ഹൈന്ദവം അഥവാ ഭാരതീയ സംസ്കാരം ..
=========================
നാഷണലിസ്റ്റ് പോസ്റ്ററുകളും വീഡിയോകളും വാട്സ്ആപ്പിൽ ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
🔽🔽🔽🔽🔽
ഞാൻ ധൃതിപിടിച്ച് എഴുതിയ ഒരു പോസ്റ്റായിരുന്നു ഇത് എന്നതിനാൽ ചെറിയ ചില തെറ്റുകൾ വന്നിട്ടുണ്ട്... താങ്കൾ copy ചെയ്തപ്പോൾ ചില വ്യത്യാസങ്ങൾ വന്നുപോയി. ദയവു ചെയ്തു തിരുത്തുമല്ലോ..
ReplyDelete