ദക്ഷിണാമൂർത്തി സ്തോത്രം-72
എല്ലാ സാധനയും റബ്ബർ കൊണ്ട് മായ്ക്കുന്ന പോലെയാണ്. റബ്ബറു കൊണ്ട് എഴുതിയതെല്ലാം മായ്ക്കുന്ന പോലെ, സാധന കൊണ്ട് നമ്മുടെ ഉള്ളിലുള്ള ചിത്ത വൃത്തികൾ, ദുഷിച്ച വൃത്തികൾ ഒക്കെ മായ്ച്ച് കൊണ്ടിരിക്കും. പക്ഷേ ആ ഒരു ക്രിയയിൽ നമ്മൾ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം നടക്കുന്നുണ്ട്. എന്തെന്നാൽ റബ്ബർ കൊണ്ട് മായ്ക്കുമ്പോൾ റബ്ബർ തേഞ്ഞു കൊണ്ടേയിരിക്കുന്നു അവസാനം റബ്ബർ ഇല്ലാതാകുന്നു . Eraser will be erased. മായ്ക്കുന്നതിനെ ശ്രദ്ധിക്കുന്നത് കൊണ്ട് റബ്ബറിനെ ശ്രദ്ധിക്കുന്നില്ല. അതുപോലെ സാധകൻ സാധന ചെയ്യുന്നതിനോടൊപ്പം പുരോഗമിച്ചോ ഇല്ലയോ എന്നാണ് ശ്രദ്ധിക്കുന്നത് . പക്ഷേ യഥാർത്ഥത്തിൽ നടക്കുന്നത് ഈ സാധകൻ തേഞ്ഞ് മാഞ്ഞ് പോകുന്നു എന്നതാണ്. സാധകൻ അവിടെ ഇല്ലാതാകുന്നു. അപ്പോൾ സാധനയും നിന്ന് പോകുന്നു. സാധകനില്ലാതെ എന്ത് സാധന. സാധകനുമില്ലാതെ, സാധനയുമില്ലാതെ സാദ്ധ്യം മാത്രം പ്രകാശിക്കുന്നു. ആ സാദ്ധ്യം പ്രകാശിക്കുന്ന അവസ്ഥ നിത്യ നിരന്തര തപസ്സാണ്, ധ്യാനമാണ്, ആത്മാനുസന്ധാനമാണ്. അതാണ് ഭഗവാൻ ബഹവോ ജ്ഞാന തപസാ ഭൂതാമത് ഭാവമാഗതഃ
ആ സത്യത്തെ ഇത്രയും വിസ്തരിച്ച് ഒമ്പത് ശ്ലോകങ്ങളിലായി പറഞ്ഞിട്ട്. ദക്ഷിണാമൂർത്തി തത്ത്വത്തിനെ ഘനീഭവിച്ച അമൃത സ്വരൂപമായ, മൗന സ്വരൂപമായിരിക്കുന്ന തത്ത്വത്തിനെ ഈ ഒമ്പത് ശ്ലോകങ്ങളിൽ വിസ്തരിച്ചിട്ട്. പത്താമത്തെ ശ്ലോകത്തിൽ അതിന്റെ ഫല ശ്രുതി പറയുകയാണ്.
സര്വാത്മത്വമിതി സ്ഫുടീകൃതമിദം യസ്മാദമുഷ്മിന് സ്തവേ
തേനാസ്വ ശ്രവണാത്തദര്ഥ മനനാദ്ധ്യാനാച്ച സംകീര്തനാത് |
സര്വാത്മത്വമഹാവിഭൂതി സഹിതം സ്യാദീശ്വരത്വം സ്വതഃ
സിദ്ധ്യേത്തത്പുനരഷ്ടധാ പരിണതം ചൈശ്വര്യ മവ്യാഹതമ് || 10 ||
ഇങ്ങനെയൊരു ഫലശ്രുതി മറ്റൊന്നിനും പറഞ്ഞിട്ടില്ല. സർവ്വാത്മത്വം, ജഗത് മുഴുവൻ ആത്മ സ്വരൂപമാണെന്നുള്ള തത്ത്വത്തിനെ. ഇതി അഥവാ ഇങ്ങനെ. സ്ഫുടീകൃതം അഥവാ ഇത്രയും വ്യക്തമായി സ്ഫുടമായിട്ട്, തെളിച്ച് (സ്വർണ്ണത്തിനെ തീയിലിട്ട് കാച്ചുന്നതിന് സ്ഫുടം ചെയ്യുക എന്ന് പറയും. ). സ്ഫുടീകൃതമിദം യസ്മാദമുഷ്മിന്, അതേ പോലെ സകല ഉപനിഷത്തുക്കളേയും കടഞ്ഞെടുത്ത് അതിന്റെ സത്തെടുത്തിരിക്കയാണ്. സ്ഫുടീകൃതമിദം യസ്മാദമുഷ്മിന് സ്തവേ ഈ സ്തവത്തിൽ അത് മുഴുവൻ കടഞ്ഞെടുത്ത് വച്ചിരിക്കുന്നത് കൊണ്ട് തേന അസ്യത് ശ്രവണാത് ഇത് നല്ലവണ്ണം ശ്രദ്ധയോടെ ശ്രവണം ചെയ്യുന്നത് കൊണ്ട് ജ്ഞാനമുണ്ടാകും. മനനവും, നിധിദ്ധ്യാസനവും ഒക്കെ പിന്നീട്.
നല്ല പക്വമാണെങ്കിൽ ശ്രവണ മാത്രയിൽ ജ്ഞാനമുണ്ടാകും. കർപ്പൂരത്തിലും, വെടിമരുന്നിലും തീ വയ്ക്കുമ്പോൾ തന്നെ ആളി പിടിക്കുന്നത് പോലെ. എന്നാൽ മഴ പെയ്ത് നനഞ്ഞിട്ടുണ്ടെങ്കിൽ കത്തുമോ വെടിമരുന്ന്? അതു പോലെ ജീവനും വിഷയ വാസനയുടെ നനവ് തട്ടിയിട്ടുണ്ടെങ്കിൽ ഈ വിദ്യ തലയിൽ കയറുകയേ ഇല്ല. ബുദ്ധിയും, മനസ്സും കൊണ്ട് പല വിധ യുക്തികളും പറഞ്ഞ് കൊണ്ടിരിക്കും. പല വിധ യുക്തികൾ പറഞ്ഞു പാമരൻമാരലവത് കണ്ടലയാതമർന്നിടേണം. നല്ല പക്വമെങ്കിൽ "ശുശ്രൂഷിഭിഹി തത്ക്ഷണാത് " എന്ന് ഭാഗവതത്തിൽ പറയുന്നു. ആ ക്ഷണം മുതൽ കൊണ്ട് അനുഭവമുണ്ടാകുന്നു.
തേനാസ്വ ശ്രവണാത്തദര്ഥ മനനാദ്ധ്യാനാച്ച സംകീര്തനാത്
ഇനി ശ്രവണം കൊണ്ട് തെളിഞ്ഞിട്ടില്ലെങ്കിൽ, അല്ലെങ്കിൽ നല്ലവണ്ണം തെളിച്ചെടുക്കാൻ മനനം ചെയ്യണം. ധ്യാനം ചെയ്യണം, നിധിദ്ധ്യാസനം ചെയ്യണം.
രമണ മഹർഷി ശ്രവണ, മനന, നിധിദ്ധ്യാസനത്തെ ആന്തരിക ശ്രവണം, മനനം, നിധിദ്ധ്യാസനം എന്ന് പറയും. എന്തെന്നാൽ അകമേയ്ക്ക് ശ്രദ്ധിക്കുമ്പോൾ "ഞാൻ ഞാൻ" എന്ന നമ്മുടെ വ്യക്തി സ്ഫൂർത്തിയുടെ ശ്രവണം ഉണ്ടാകും. അത് ഓരോ ചലനത്തിലും നമ്മുടെ വ്യവഹാര മണ്ഡലത്തിലും ഒക്കെ ഉള്ളിൽ ശ്രവിക്കാവുന്നതാണ്. ഇതാണ് ആന്തരിക ശ്രവണം. അതിനെ മറ്റ് വൃത്തികളും വികാരങ്ങളുമായി കൂടി കലരാൻ അനുവദിക്കാതെ മാറ്റി നിർത്തി ഉള്ളിൽ ആ സ്ഫുരണത്തെ ഗ്രഹിക്കുന്നത് മനനം. ആ ഞാനെന്നുള്ള സ്ഫൂർത്തി ജഡ സംബന്ധ മൊക്കെ വിട്ട് മനസ്സ്, ബുദ്ധി ഇവയുടെയൊക്കെ പിടിയിൽ നിന്ന് മുക്തമായി ശുദ്ധ സ്ഫൂർത്തിമയമായി, പ്രജ്ഞയായി പ്രകാശിക്കുന്നത് നിധിദ്ധ്യാസനം. യഥാർത്ഥ ശ്രവണ, മനന, നിധിദ്ധ്യാസനം ആന്തരികമാണ്. പുറമെ ബൗദ്ധികമായി ശ്രവണ, മനന, നിധിദ്ധ്യാസനം ചെയ്താലും ആന്തരികമായി ഇവ ചെയ്യാതെ അത് പൂർണ്ണമാകില്ല.
Nochurji🙏🙏

No comments:
Post a Comment