Wednesday, August 21, 2019

[21/08, 16:29] +91 97477 94292: *🌞🌸സുഭാഷിതം🌸🌞*

*📜ശ്ലോകം:*

*_🌻പൃഥ്വിവ്യാം ശ്രീണി രത്നാനി ജലം അന്നം സുഭാഷിതം_*
*_മൂഢഃ പാഷണഖണ്ടേഷു രത്ന സംജാ പ്രരഡിയതെ🌻_*
🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅

*🔊അർത്ഥം:*

*_🔖ഭൂമിയുടെ മൂന്ന് ആഭരണങ്ങൾ ഇതാണ്: ജലം, ഭക്ഷണം, സുഭാഷിതം. എന്നാൽ മൂഢന്മാർ കല്ലുംകഷ്ണങ്ങളെ ആഭരണങ്ങൾ എന്ന് വിളിക്കുന്നു._*

*🎙വ്യാഖ്യാനം:*

*✒️നമ്മുടെ ജന്മത്തിന്റെ അടിസ്ഥാനമാണ് സ്വകർമ്മം അനുഷ്ഠിച്ച് നേടുന്നത് കൊണ്ട് സ്വസ്ഥമായി കഴിയുക എന്നത്. ജലവും ഭക്ഷണവും ആണ് നമ്മുടെ ജീവൻ പിടിച്ചു നിർത്തുന്നത്. എന്നാൽ അതുമാത്രം പോര. സന്മാർഗ പാതയിലൂടെയുള്ള  ജീവിതാന്ത്യം വരെയുള്ള പ്രയാണവും അത്യന്തം ദ്യോതകമായതാണ്. നമുക്ക് പഠിക്കാൻ സുഭാഷിതങ്ങൾ പൂർവികർ ഒരുപാട് എഴുതുവച്ചിട്ടുണ്ട്. അത് മനസ്സിലാക്കുക. വർദ്ധിച്ച ലോഭങ്ങളിൽ വീഴാതിരിക്കുക.🌞✒️*

🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆
*എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു.*
*___________________________________________________*
_©സദ്ഗമയ സത്സംഗവേദി_
[21/08, 16:30] +91 97477 94292: *✍പ്രിയ മിത്രങ്ങളേ, ഇന്നത്തെ ശ്രീ സൂര്യസഹസ്രനാമ സ്തോത്ര പഠനത്തില്‍ സൂര്യഭഗവാന്‍റെ 878 മുതല്‍ 881 വരെയുള്ള നാമങ്ങളാണ് വിവരിക്കുന്നത്.*
⚜⚜⚜⚜⚜⚜⚜⚜⚜

*🌷ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം*
*ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം🌷*
🌾🌾🌾🌾🌾🌾🌾🌾🌾

*🌸സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ*
*വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ🌸*
🍃🍃🍃🍃🍃🍃🍃🍃🍃

*🌹അസ്യ ശ്രീ സൂര്യസഹസ്രനാമസ്തോത്രമഹാമന്ത്രസ്യ-*
*ആദിത്യോപാസക ശ്രീസൂര്യവര്‍ച്ചാ ഋഷിഃ*
*ശ്രീമദാദിത്യനാരായണോ ദേവതാഃ*
*ബ്രഹ്മവര്‍ചസ്വിതാ മൂലമിതി ബീജം;*
*സര്‍വ്വപാപവിനാശക ഇതി ശക്തിഃ*
*അഗ്നിശ്ച ജാതവേദാശ്ചേതി പരമോ മന്ത്രഃ*
*ഹൃദ്രോഗഹാരീതി കീലകം*
*നിഷംഗീ കവചീത്യസ്ത്രം*
*ഭക്തരക്ഷണതത്പരഃ ഇതി കവചം*
*ശ്രീമദാദിത്യപ്രസാദസിദ്ധ്യര്‍ത്ഥേ വിനിയോഗഃ🌹*
🍃🍃🍃🍃🍃🍃🍃🍃🍃
[21/08, 16:31] +91 97477 94292: 21.08.2019 ബുധനാഴ്ച
*☀ശ്രീസൂര്യസഹസ്രനാമസ്തോത്രം നിത്യപാരായണവ്യാഖ്യാനം 123-ാം ദിവസം☀*
⚡⚡⚡⚡⚡⚡⚡⚡⚡

*🍁കാപാലിമതകോപി ച മീമാംസാന്യായതല്പരഃ*
*കാര്‍ത്താന്തികവരസ്സര്‍വ്വകാര്‍ത്താന്തികപരായണഃ🍁* 123
⚡⚡⚡⚡⚡⚡⚡⚡⚡

*878. കാപാലിമതകോപീ - കാപാലിക മതത്തെ എതിര്‍ക്കുന്നവന്‍*

*879. മീമാംസാന്യായതല്പരഃ - മീമാംസാന്യായത്തില്‍ തല്പരനായവന്‍*

*880. കാര്‍ത്താന്തികവരഃ - ജ്യോതിശാസ്ത്രജ്ഞന്മാരില്‍ ശ്രേഷ്ഠനായവന്‍*

*881. സര്‍വ്വകാര്‍ത്താന്തികപരായണഃ - അന്തകനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും താല്പര്യമുള്ളവന്‍*
⚡⚡⚡⚡⚡⚡⚡⚡⚡

*🌸 കാപാലിക മതത്തെ എതിര്‍ക്കുന്നവനും, മീമാംസാന്യായത്തില്‍ തല്പരനായവനും, ജ്യോതിശാസ്ത്രജ്ഞന്മാരില്‍ ശ്രേഷ്ഠനായവനും, അന്തകനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും താല്പര്യമുള്ളവനുമായ ഭഗവാന് നമസ്കാരം🌸*
⚡⚡⚡⚡⚡⚡⚡⚡⚡
*✍അജിത മനോജ് സദ്ഗമയസത്സംഗവേദി*
🍃🌹🍃🌹🍃🌹🍃🌹🍃
[21/08, 16:31] +91 97477 94292: *ബ്രഹ്മജ്ഞാനാവലീമാല*
*ഭാഗം -10*
*സദ്ഗമയ സത്സംഗ വേദി*
*21/08/2019, ബുധൻ*

*മായാതത്കാര്യദേഹാദി മമനാസ്ത്യേവസർവ്വദാ സ്വപ്രകാശൈകരൂപോഽഹമഹമേവാഹമവ്യയഃ*

മായയിൽ  നിന്നാവിർഭവിച്ച ഈ പ്രപഞ്ചവും മായയാണ്. ഉണ്ടായി നിലനിന്ന് ഇല്ലാതാകുന്നതെല്ലാം ( നാമരൂപങ്ങൾ ) മായയാണ്. ശരീരവും ഇപ്രകാരം തന്നെ. മായ എന്നു പറഞ്ഞാൽ ഇല്ലാത്തത് ഉണ്ടെന്ന് തോന്നുന്നതാണ്. അതുകൊണ്ട് ശരീരവും അതുമായി ബന്ധപ്പെട്ടുള്ളതൊന്നുമല്ല ഞാൻ എന്ന ബോധം. പിന്നെ  ഞാനാരാണ് ? ഞാൻ സ്വപ്രകാശമാണ്. മറ്റൊന്നിന്റെ ചൈതന്യംകൊണ്ട് പ്രകാശിക്കുന്ന ഒന്നല്ല (ബൾബു പോലെയല്ല ).

ഉപനിഷത്ത് പറയും സൂര്യനോ നക്ഷത്രങ്ങൾക്കോ അതിനെ പ്രകാശിപ്പിക്കുവാൻ സാധിക്കില്ല പിന്നയോ സൂര്യനും ചന്ദ്രനും പ്രകാശിക്കുന്നത് അതിന്റെ സാന്നിദ്ധ്യത്തിലാണ്. ആ പ്രകാശമാണ് ഞാൻ. നമ്മുടെ വീട്ടിൽ കറന്റു പേയി എന്നാലും കൃത്യമായി നാം തീപ്പെട്ടി കണ്ടെത്തും ആരാണ് ഈ അന്ധകാരത്തിലും നമ്മെ നയിക്കുന്നത്. ഉള്ളിൽ സ്വപ്രകാശമായി ഒരു ബോധമുണ്ട്. ഈ ബോധമാണ് ഞാൻ. ഞാൻ ഞാൻ തന്നെയാണ്.

ഈ പ്രപഞ്ചമുണ്ട് എന്നെനിക്ക് ബോധിപ്പിക്കുന്ന ബോധം. സൂര്യനു പോലും ഉണ്മയെ നൽകുന്ന ബോധസത്ത. ഈ വിശ്വത്തിനു മുഴുവൻ ഉണ്മ നൽകുന്ന  ഞാനെന്ന ബോധമാണ്. അതുകൊണ്ട് ഞാൻ സ്വയം പ്രകാശകനാണ്.

*തുടരും...*

*(ശ്രീശങ്കരാചാര്യവിരചിതം )*
••••••••••••••••••••••••••••••••••••••••••
*ലേഖനം : വിഷ്ണു ശ്രീലകം*
[21/08, 16:32] +91 97477 94292: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 ചിങ്ങം 05 (21/08/2019) ബുധൻ_

*അധ്യായം 14, ഭാഗം 2 - ഭരതോപാഖ്യാനം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*അച്ഛനമ്മമാർ വനപ്രസ്ഥം സ്വീകരിച്ചു. സഹോദരിയുടെ കല്യാണം കഴിയുന്നതുവരെ ഇയാളുടെ കാര്യം ആ കുട്ടി നോക്കിപ്പോന്നു. ആ കുട്ടി പോയതോടുകൂടി ഇയാളെ ആരും ശ്രദ്ധിക്കാതായി. പക്ഷേ അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ടുതന്നെ എമ്പാടും ഐശ്വര്യം ഉണ്ടാവുന്നു എന്നു കണ്ടപ്പോൾ ആളുകൾക്കൊക്കെ ഇദ്ദേഹത്തെ വേണം. പാടത്തുകൊണ്ടുവന്നു നിർത്തിയാൽ വിളവു വർധിക്കുന്നു. വ്യവസായശാലകളിൽ കൊണ്ടുവന്നു നിർത്തിയാൽ നല്ല എക്സ്പോർട്ട് ക്വാളിറ്റി ഉത്പന്നങ്ങളാണ് പ്രോഡക്റ്റ്സ്. ഇങ്ങിനെ ഏതോ ഒരു കൃഷിസ്ഥലത്ത് നോക്കുകുത്തിപോലെ നിൽക്കുമ്പോൾ, ചില കശ്മലന്മാർ കൂറ്റാക്കുറ്റിരുട്ടത്ത് ഇഹേത്തെ വനമധ്യത്തിൽ വനദുർഗയുടെ സന്നിധാനത്തേക്ക് പിടിച്ചുകൊണ്ടുപോയി. അവിടെ നരബലിക്ക് നിയുക്തനായിരുന്ന ഒരു യുവാവ്, അന്ന് അർധരാത്രിയോടെ തന്റെ ജീവിതം അവസാനിക്കുന്നു എന്നു കണ്ട് ഭയന്ന് ഓടി രക്ഷപ്പെട്ടു. ആ സ്ഥാനത്തേക്കാണ് ഇയാളെ കൊണ്ടുവന്നിരിക്കുന്നത്. ഇദ്ദേഹത്തിന് ഒന്നിനോടും ചെറുത്തുനിൽപ്പില്ല. പ്രതികരണം തന്നെയില്ല. അവിടെ ഒരു പാറമേൽ തലവെച്ചങ്ങിനെ കിടത്തിയിരിക്കുകയാണ്.*

*ഇദ്ദേഹത്തെ ഒരു ചെമ്പരത്തിമാല ചാർത്തിച്ചു. കുങ്കുമം മേൽമുഴുവൻ വാരി വിതറി,ചെമ്പട്ടുടുപ്പിച്ചു. വെളിച്ചപ്പാട് വാളും ചിലമ്പും അരമണിയുമൊക്കെയായി ഉറഞ്ഞുതുള്ളി അട്ടഹസിച്ചുകൊണ്ട് വാളും കുലുക്കി ഇദ്ദേഹത്തെ വെട്ടാനടുത്തു. അപ്പോൾ ഭഗവാൻ തന്നെ ഭദ്രകാളിയുടെ രൂപത്തിൽ അവതരിച്ചതാണോന്ന് അറിയില്ല,, ജഗദംബിക അട്ടഹസിച്ചുകൊണ്ട് ചാടി വന്ന്  വെളിച്ചപ്പാടിന്റെ വാൾ തട്ടിപ്പറിച്ച് അദ്ദേഹത്തിന്റെ ഉടലും ശിരസും വേർപെടുത്തി. നരബലിക്കു കൂട്ടുനിന്നവരുടെ മുഴുവൻ ചുടുനിണം ദേവി പാനം ചെയ്തു. ഒരോരുത്തരുടേയും തല അവിടേയുമിവിടേയും ചിതറി കിടക്കുകയാണ്. അതൊക്കെ അങ്ങട്ടും ഇങ്ങട്ടും ഇട്ടു തട്ടി ദേവി എത്ര നേരമാണ് താണ്ഡവമാടിയത്! ഒടുവിൽ വെളുപ്പാൻ കാലത്ത് മേൽശാന്തിവന്ന് നടതുറക്കുന്നതിനു മുൻപ് ശ്രീലാകത്തുപോയി വിഗ്രഹം ആയിത്തന്നെ നിൽക്കുകയാണ് നല്ലതെന്ന് ദേവിക്കു തോന്നി.*

*അവിടെ നടന്ന സംഭവങ്ങൾ ഒന്നും അദ്ദേഹത്തെ തീരെ ബാധിച്ചില്ല. പരീക്ഷിത്തിനോട് ശ്രീശുകൻ പറഞ്ഞു - അങ്ങേയ്ക്ക് ഇതൊരത്ഭുതമായി തോന്നില്ല. അശ്വത്ഥാമാവിന്റെ പ്രതികാരാഗ്നിജ്വാലകളിൽ അങ്ങ് കേവലമൊരു കരിക്കട്ടയായി മാറിയപ്പോൾ ശ്രീകൃഷ്ണപരമാത്മാവ് അന്ന് അമ്മയുടെ ഉദരത്തിൽ കടന്നു വന്ന് അങ്ങയുടെ സംരക്ഷണം മുഴുവൻ ഏറ്റെടുത്തില്ലേ? ഇതുപോലെ, ഭഗവാനെ ഒരിക്കൽ ആശ്രയിച്ചയാളുകൾക്ക് ജീവിതത്തിൽ എന്തെങ്കിലും ചില വീഴ്ചകൾ സംഭവിച്ചാൽ, അത് വീഴ്ചയായല്ല ഭഗവാൻ കണക്കാക്കുക. പിന്നോട്ട് ഒരുകാൽ വെക്കേണ്ടതായിവന്നാൽ മുന്നോട്ടാഞ്ഞ് കുതിച്ചു ചാടാൻ ആ വെയ്പ്പ് ഉപയുക്തമാക്കാൻ ഭഗവാൻ അവരെ സഹായിക്കും. ഭഗവാനെ സർവാത്മനാ ആശ്രയിച്ച ജീവാത്മാക്കൾക്ക് പ്രകൃതിയിലെ ഒരു പ്രതിഭാസത്തിൽനിന്നും ഹൃദയത്തിനൊരു ചാഞ്ചല്യം വരില്ല. അവരുടെ മനസ്സ് സ്ഥിരമായി ശ്രീപാദത്തിൽ സമർപ്പിക്കപ്പെട്ടുകഴിഞ്ഞു. ഇതുപോലെ നമുക്കും മനസ്സ് ആശ്രീപാദത്തിൽ സമർപ്പിച്ച്, ജീവിതത്തിൽ ഉണ്ടാവുന്ന സംഘർഷങ്ങളിൽ നിന്നൊക്കെ മനസ്സിന് യാതൊരു കോട്ടവും തട്ടാതെ ജീവിയ്ക്കുവാൻ കരുണാമൂർത്തി അനുഗ്രഹിക്കട്ടെ എന്നു പ്രാർഥിക്കാം.*


              ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*


             💙💙💙

 _ഉണ്ണികൃഷ്ണൻ കൈതാരം_

© *സദ്ഗമയ സത്സംഗവേദി*


*തുടരും....*

No comments:

Post a Comment