Saturday, August 03, 2019

ചിന്മയാനന്ദ - ചരമദിനം,*

+--------+-------+-------+-------+------+-------+


ഭാരതത്തിലെ പ്രസിദ്ധനായ ഒരു ആത്മീയനേതാവായിരുന്നു സ്വാമി ചിന്മയാനന്ദ()(മെയ് 8 1916-ഓഗസ്റ്റ്  1993) ജനിച്ചത് കേരളത്തിലെ എറണാകുളം ജില്ലയിലെ പൂത്തംപള്ളി എന്ന ഹിന്ദു നായർ കുടുംബത്തിൽ ആയിരുന്നു. പൂർവകാല പേര് ബാലകൃഷ്ണമേനോൻ (ബാലൻ). പിതാവ് തൃശ്ശൂർ വടക്കേ കുറുപ്പത്ത് കുട്ടൻ മേനോൻ. മാതാവ് പൂത്തമ്പള്ളി പാറുക്കുട്ടിയമ്മ. ഭഗവദ് ഗീതയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്.


*വിദ്യാഭ്യാസം*

ശ്രീരാമവർമ്മ ഹൈസ്കൂൾ കൊച്ചി,വിവേകോദയം സ്കൂൾ തൃശൂർ,മഹാരാജാസ് കോളേജ് എറണാകുളം,സെന്റ് തോമസ് കോളേജ് തൃശ്ശൂർ,ലഖ്നൗ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി.

*പത്രപ്രവർത്തനം*

ഫ്രീപ്രസ്സ് ജേണൽ,നാഷണൽ ഹൊറാൾഡ് എന്നീ പത്രങ്ങളിൽ ജോലി ചെയ്തു.

*സ്വാതന്ത്യസമരം*

1942 -ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

*സന്യാസ ജീവിതം*

1947 -ൽ ഹൃഷികേശിലെത്തി സ്വാമി ശിവാനന്ദയുടെ ശിഷ്യനായി.1949 ഫിബ്രവരി 26 ശിവരാത്രി നാളിൽ സ്വാമി ശിവാനന്ദയിൽ നിന്ന് ദീക്ഷ സ്വീകരിക്കുകയും ചിന്മയാനന്ദൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. തപോവന സ്വാമികളിൽ നിന്ന് വേദാന്ത വിദ്യയിൽ പ്രാവീണ്യം നേടി. വേദാന്തത്തിന്റെ പ്രചാരണത്തിനായി 1953 ൽ ചിന്മയ മിഷൻ സ്ഥാപിച്ചു.ചിന്മയാ മിഷൻ, ഇന്ത്യയിലൊട്ടാകെ 300 ഓളം ശാഖകളുമായി വ്യാപിച്ചു കിടക്കുന്നു. 1958 ആഗസ്റ്റ് 30 മുതൽ സെപ്തംബർ 1 വരെ ചിന്മയ മിഷന്റെ ഒന്നാം അഖിലേന്ത്യാ സമ്മേളനം ചെന്നെയിൽ വച്ച് നടന്നു.

*സമാധി*


1993 ആഗസ്റ്റ് 3 ന് കാലിഫോർണിയയിലെ സാന്റിയാഗോയിൽ വച്ച് ശ്രീചിന്മയാനന്ദ സ്വാമികൾ സമാധിയായി. ഹൃദയാഘാതമായിരുന്നു മരണകാരണം. മൃതദേഹം ഹരിദ്വാറിൽ ഗംഗാതീരത്ത് സംസ്കരിച്ചു.
C&P

No comments:

Post a Comment