Friday, August 02, 2019

പുത്രേഷണ ഒഴിവാക്കുക*
🙏🌹🌹🙏🙏🌹🌹🙏

*ഓരോ നിമിഷവും മക്കളെക്കുറിച്ച്‌ ചിന്തിക്കുക, മക്കളോടുള്ള അമിതമായ വാഞ്ഛയാണ്‌ പുത്രേഷണ.* 

*എന്റെ മകന്‍, എന്റെ മകള്‍…. അവര്‍ വളര്‍ന്നു വലുതായി സ്വന്തം കുടുംബ ജീവിതത്തില്‍ മാത്രം ബദ്ധശ്രദ്ധരാകുമ്പോള്‍, നിങ്ങളെ ശ്രദ്ധിക്കാതാകുമ്പോള്‍ നിങ്ങള്‍ ദുഃഖിക്കുന്നു.* 

*“ഞാന്‍ ഇവനുവേണ്ടി എന്തെല്ലാമാണ്‌ ചെയ്തത്‌, ഇവന്‍ ഇപ്പോള്‍ എന്നോട്‌ സംസാരിക്കുന്നുപോലുമില്ല*.” തുടങ്ങിയ പരാതികള്‍.

*അവര്‍ ഈ ലോകത്തില്‍ വന്നുചേര്‍ന്നതിനുള്ള കാരണക്കാര്‍ മാത്രമാണ്‌ നിങ്ങള്‍, ഇതിനപ്പുറത്തൊന്നുമില്ല. അവര്‍ ഈശ്വരന്റെ സന്തതികളാണ്‌.* 

*പക്ഷേ, എന്റെ മക്കള്‍, എന്റെ മക്കള്‍… ഈ ധാരണ നിങ്ങളുടെ മനസ്സിനെ രോഗിയാക്കുന്നു*. 

*ഈ ജ്വരം നിങ്ങളെ ദോഷകരമായി ബാധിക്കുന്നു. ജ്വരഗ്രസ്തനായിത്തീരുമ്പോള്‍ മക്കള്‍ക്കേതാണ്‌ നല്ലത്‌, ഏതാണ്‌ ചീത്ത എന്ന്‌ തിരിച്ചറിയാനുള്ള കഴിവുപോലും നിങ്ങള്‍ക്ക്‌ നഷ്ടമാകുന്നു.*

*നിങ്ങള്‍ സ്വന്തം ചിന്തകളും ആശയങ്ങളും അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അച്ഛനമ്മമാര്‍ നിങ്ങളില്‍ ×അടിച്ചേല്‍പ്പിച്ചിരിക്കുന്ന ധാരണകളില്‍ നിങ്ങള്‍ സന്തുഷ്ടരാണോ?* എല്ലാ മതാപിതാക്കളും മക്കളുടെ നന്മയെ ഓര്‍ത്തു, സ്നേഹം കൊണ്ടുമാത്രമാണിങ്ങനെയെല്ലാം ചെയ്യുന്നത്‌. 

*ഈ ലോകത്തില്‍ എല്ലാവരും പരസ്പരം സ്നേഹിക്കുന്നു. *എന്നിട്ടും ഇത്രയും പ്രശ്നങ്ങളും, ദുഃഖവും, വേദനയും എവിടെ നിന്നാണ്‌ ഉണ്ടാകുന്നത്‌?* *ഈ ആഗ്രഹം അല്ലെങ്കില്‍ പുത്രേഷണയാണ്‌ ഇതിനു കാരണം. എന്റെ മക്കള്‍, എന്റെ മകന്‍, എന്റെ മകള്‍… ഇതാണ്‌ ഓരോരുത്തരുടെയും ചിന്താഗതി.*

*തത്ഫലമായി നമ്മള്‍ മറ്റു കുഞ്ഞുങ്ങളെ മറക്കുന്നു. ഓരോ മാതാപിതാക്കള്‍ക്കും അവനവന്റെ മക്കള്‍ മറ്റുള്ളവരെക്കാള്‍ കേമനും ബുദ്ധിമാനുമായിത്തീരുന്നു.*

*ഒരിക്കല്‍ എന്റെ ഒരു ഭക്തന്‍ അദ്ദേഹത്തിന്റെ നാലുമാസം പ്രായമായ കുഞ്ഞിനെ കാണിച്ചുകൊണ്ട്‌ പറഞ്ഞു, “ഗുരുജി, എന്റെ കുഞ്ഞ്‌ അതീവ ബുദ്ധിമാനാണ്‌. താങ്കളുടെ ഫോട്ടോ കാണുമ്പോഴേക്കും തിരിച്ചറിയുന്നു.”* 

*ഓരോ ശിശുവും ബുദ്ധിമാനാണ്‌. പക്ഷേ, സ്വന്തം കുഞ്ഞിനോടുള്ള മോഹം കൊണ്ട്‌ ഈ ധാരണ ഉറപ്പിച്ചെടുക്കുന്നു – *ഇതാണ്‌ പിന്നീട്‌ ദുഖത്തിന്‌ കാരണമായിത്തീരുന്നത്‌*.

*പുത്രസ്നേഹം നിമിത്തം നിങ്ങള്‍ പരവശരായിരിക്കുന്നു. പിന്നീട്‌ പറയുന്നു, “ഗുരുജി, മകനെ വളര്‍ത്താന്‍ ഞാന്‍ എന്റെ ജീവിതം ബലിയര്‍പ്പിച്ചു. ഇപ്പോള്‍ ഇവന്‍ എന്നെ തിരിഞ്ഞുനോക്കുന്നില്ല.” – ഇങ്ങനെ ജീവിതം ദുഃഖപൂര്‍ണവും വിഷാദപൂര്‍ണവുമായിത്തീരുന്നു.* 

*പുത്രസ്നേഹം നിങ്ങളുടെ ചേതനയെ അടിച്ചമര്‍ത്തുന്നു. നിങ്ങളുടെ മനസ്സും സത്ഗുണങ്ങളും ഉള്ളിലേക്ക്‌ വലിയുന്നു*.

*ശരീരം വെടിഞ്ഞ്‌ പോകുമ്പോഴും ഇങ്ങനെയുള്ളവരുടെ ക്രോധവും വെറുപ്പും നിറഞ്ഞ മനസ്സ്‌ മക്കള്‍ക്ക്‌ ചുറ്റും വ്യാപരിച്ചു കൊണ്ടിരിക്കുന്നു. *വീണ്ടും വീണ്ടും അവരുടെ വീട്ടില്‍ തന്നെ, കുടുംബത്തില്‍ തന്നെ നിങ്ങള്‍ ജനിക്കുന്നു. പുത്രേഷണ നിങ്ങളെ ബന്ധിച്ചുകൊണ്ടേയിരിക്കുന്നു*.

*ആസക്തിയില്ലാത്ത കുട്ടികളെ വളര്‍ത്തുക, അവരെ ശ്രദ്ധിക്കുക അത്‌ ഒരു കലയാണ്‌. മക്കള്‍ ഈശ്വരന്റെ തന്നെ പ്രതിരൂപമാണ്‌, ഈശ്വരന്റെ മക്കളാണ്‌. ഈ ചിന്തയോടെ അവരെ വളര്‍ത്തുക. പകരമായി അവരില്‍ നിന്ന്‌ ഒന്നും പ്രതീക്ഷിക്കാതിരിക്കുക*. 

*ഇങ്ങനെ ദിവ്യസ്നേഹം നല്‍കി മക്കളെ വളര്‍ത്തിയാല്‍ പുത്രമോഹത്തില്‍ നിന്നുണ്ടാകുന്ന ദുരിതം നിങ്ങളെ സ്പര്‍ശിക്കുകയില്ല.*

*🙏🌹ശ്രീ ശ്രീ രവിശങ്കര്‍🌹🙏

No comments:

Post a Comment