ക്ഷേത്രവും ദ്രവ്യകലശവും പിന്നെ വേദവും*
ക്ഷേത്രത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമായ കര്‍മമാണല്ലോ ദ്രവ്യകലശം? ആ ദ്രവ്യകലശത്തിന്റെ വൈദിക പാരമ്പര്യമെന്താണെന്നറിയണം.
ഒരു കലശം മുതല്‍ ആയിരം കലശം വരെയുള്ള കലശസമ്പ്രദായങ്ങള്‍ കേരളത്തില്‍ നടപ്പിലുണ്ട്. ആയിരം കലശമാണെങ്കിലും ഖണ്ഡഖണ്ഡമായിത്തിരിച്ചുള്ള സമ്പ്രദായമാണ് നിലവില്‍. ഓരോ ഖണ്ഡത്തിന്റേയും നടുവിലത്തെ കലശത്തിന് ബ്രഹ്മകലശമെന്നാണ് പേര്. ചുറ്റുമുള്ള കലശങ്ങള്‍ക്ക് പരികലശം എന്നു പേര്‍. സൗരയൂഥത്തിന്റെ അഭിനയമാണ് ഈ കലശമെന്ന് ഒറ്റനോട്ടത്തിലറിയാം. ഇത് ഗായത്രീ മന്ത്രത്തിന്റെ വിശദമായ രൂപമാണ്. ഇങ്ങനെ ധാരാളം ഖണ്ഡങ്ങളാല്‍ ബ്രഹ്മാണ്ഡ സ്വരൂപവും കാണാം. ഏറ്റവും നടുവിലെ കലശം ബ്രഹ്മകലശമാണ്. എങ്കിലും ആ കലശപൂജ വളരെ വലുതും വിസ്താരമുള്ളതുമാണ്. മഹാബ്രഹ്മന്‍ എന്ന് നമുക്ക് വിളിക്കാം.
കലശപൂജകളെല്ലാം കഴിഞ്ഞ് അഗ്നിവാസഹോമ സമ്പാദം എല്ലാ കലശങ്ങളിലും സ്പര്‍ശിക്കുന്നു. എല്ലാ കലശങ്ങളേയും സ്പര്‍ശിച്ച് പുല്ലുകൊണ്ടും ചമത കൊണ്ടും കൂട്ടിത്തൊടീച്ച് കോടി വസ്ത്രങ്ങളെക്കൊണ്ട് എല്ലാ കലശങ്ങളേയും ഒന്നിച്ചു മൂടി. ‘കലാശാധിവാസം’ എന്ന ക്രിയ നടത്തുന്നു. പിറ്റേദിവസം രാവിലെ അധിവാസം വിടര്‍ത്തി എല്ലാ ഖണ്ഡങ്ങളേയും വേറെയാക്കി സങ്കല്പിച്ച് അഭിഷേകം ചെയ്യും. നടുവിലെ ബ്രഹ്മകലശത്തിലും ഖണ്ഡ ബ്രഹ്മകലശങ്ങളിലും ഓരോരോ ദ്രവ്യങ്ങള്‍ നിറയ്ക്കും. ഓരോ കലശമാടുമ്പോഴും ഓരോ ഋഗ്വേദമന്ത്രങ്ങള്‍ ജപിക്കും. വ്യത്യസ്ത ദേവതകള്‍ക്ക് വ്യത്യസ്ത വേദമന്ത്രങ്ങളാണ് ജപിക്കുക. പാലിനാണെങ്കില്‍ ‘ഓം ആപ്യായസ്വ സമേധയ...’ എന്ന വേദമന്ത്രം ചൊല്ലും. തൈരാണെങ്കില്‍ ‘ഓം ദധിക്രാവിണ്ണോ അകാരിഷം…’ എന്ന ഋഗ്വേദമന്ത്രമായിരിക്കും ചൊല്ലുക. ക്ഷേത്രചൈതന്യം കൂട്ടാനാണ് കലശമാടുന്നത്. ഇത് വേദമന്ത്രമില്ലാതെ സാധ്യമല്ല. ഇങ്ങനെ കലശമാടുമ്പോള്‍ ബിംബത്തിലെ ചൈതന്യം വളരെ വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. പൂജകളിലോ പൂജാദ്രവ്യങ്ങളിലോ വൈകല്യം വന്നുപെട്ടാല്‍ അത് ഇല്ലാതാക്കാനാണ് ഈ ദ്രവ്യകലശം. അപ്പോള്‍ വേദമന്ത്രങ്ങള്‍ ഇല്ലെങ്കില്‍ എങ്ങനെ ക്ഷേത്രചൈതന്യം വീണ്ടെടുക്കാനാകും?
വേദമന്ത്രങ്ങള്‍ കൂടാതെ പുഷ്പാഞ്ജലിയോ, കലശമോ, പുണ്യാഹമോ, പ്രതിഷ്ഠയോ തന്നെ നടക്കില്ല. അപ്പോള്‍പ്പിന്നെ വേദപഠനം ക്ഷേത്രനിലനില്‍പിനു തന്നെ അത്യാവശ്യമാണെന്ന് നാം മനസ്സിലാക്കണം. വേദം നശിച്ചാല്‍ ക്ഷേത്രവും ക്ഷേത്രചൈതന്യവും എല്ലാം നശിക്കും..
C&P
No comments:
Post a Comment