Friday, August 02, 2019

Pittham in Ayurveda 

വഹ്നിയേ പോലെ കാണേണം പിത്തത്തേയുമതെന്നറി
വഹ്നി പിത്തം പിത്ത മഗ്നി പിത്ത മഗ്നി സ്വരൂപകം
വഹ്നിയേ പോലെ മറ്റൊന്നും രക്ഷയില്ലി തിനെന്നറി
പിത്ത മഞ്ചു പ്രകാരേണ പക്വാശയ സമാശ്രിതം
പഞ്ചഭൂതാത്മകം വഹ്നി സ്വഭാവാ തൈജസോദയം.
ശരീരത്തിൽ ഉണ്ടാകുന്ന പലതരം രാസപരിണാമങ്ങളാണ് പിത്തം എന്ന ഒറ്റ വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്‌. രാസ പരിണാമങ്ങൾ കൃത്യമായി നടന്നാലെ ജൈവ പരിണാമ ങ്ങൾ യഥാകാലം നടക്കുകയുള്ളു. ശരീരത്തിന്റെ പല ഭാഗങ്ങളിലായി അനേകം ഗ്രന്ഥികളിലായി ഉൽപാദി പ്പിക്കുന്ന ദഹനരസങ്ങളാണ് രാസപരിണാമങ്ങളുടെ അടിസ്ഥാനം . ചരിത്രാതീത കാലത്ത് എഴുതപെട്ട ആയുർവേദ ഗ്രന്ഥങ്ങളിൽ ഏതേതു ഗ്രന്ഥികൾ ഏതേതു ദഹനരസങ്ങൾ എന്തെന്തു പരിണാമങ്ങൾ എന്നൊന്നും രേഖപെടുത്തിയിട്ടില്ല. തൃദോഷ സിദ്ധാന്തമനുസരിച്ച് ഓരോന്നിനു മുള്ള ചികിൽസ വ്യത്യസ്ഥവുമല്ല. യകൃത് (കരൾ ) അഗ്നേയാ ശയം (പാൻക്രിയാസ് ) മുതലായ മഹാഗ്രന്ഥികളുടെ രോഗങ്ങൾക്ക് പ്രത്യേക ചികിത്സകൾ പറയുന്നുണ്ട്. മററുള്ളവ എല്ലാം ഒരു മാനദണ്ഡത്തിലാണ് ചികിൽസിക്കുന്നത്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്ത മാക്കാം, ശരീരത്തിൽ എവിടെ എങ്കിലും ഒരു മുറിവ് ഉണ്ടായി എന്നു വിചാരിക്കുക. അണുബാധ മൂലം പഴുപ്പുമുണ്ടായി. അവിടെ ശക്തമായ വേദന ഉണ്ടങ്കിൽ രക്തത്തിന്റെയോ ലസിക യുടെയോ നീക്കം നടത്തിരി ക്കുന്നു എന്ന് മനസിലാക്കണം. എല്ലാ വ്രണങ്ങളിലും ഭാഗികമായി ഇവ തടയപെടും .വേദന വാത സ്വരൂപമാണ്. അതു കൊണ്ട് എല്ലാ വ്രണത്തിനും വേദന ഉണ്ടാകും തടസം ശക്തമാണെങ്കിൽ വേദനയും ശക്തമാകും. വേദന ശക്ത മെങ്കിൽ .അത് വാതപ്രധാന വ്രണമായി കണക്കാക്കും. എല്ലാ വ്രണങ്ങളിലും അണുബാധ മൂലവും ശരീരത്തിന്റെ പ്രതിരോധ സംവിധാനം അണുക്കളെ ചെറുക്കുക മൂലവും ചൂട് കുറെ വർദ്ധിക്കും. ചൂടും ചുവപ്പും ഏറെ വർദ്ധിക്കുന്നു എങ്കിൽ അതിനെ പിത്ത പ്രധാനമായ വ്രത്തമായി കണക്കാക്കും -മൃതമായ അണുക്കളും നശിച്ച കോശങ്ങളും അടിഞ്ഞുകൂടി ചെറു ഞരമ്പുകളും ലസികകളും അടഞ്ഞ് ഉറച്ച് ചൊറിച്ചിലോടു കൂടി കാണുകയാണെങ്കിൽ അത് കഫ പ്രധാനമായ വ്രണമായി കണക്കാക്കുന്നു. ലക്ഷണങ്ങൾ പലതും കൂടി കലർന്നുവരുമ്പോൾ പലദോഷങ്ങൾ കോപിച്ചതായി കാണുന്നു. ആന്റിബയോട്ടിക്കുകൾ കൊടുത്തിട്ടും മാറാത്ത പല വ്രണങ്ങളും ഈ പ്രമാണങ്ങളനുസരിച്ച് ചികിൽസി ച്ചപ്പോൾ മാറിയിട്ടുണ്ട്. ദോഷ കോപം ശക്തമായാൽ ശരീരത്തിന്റെ ഓജസ് തീരെ ക്ഷയിച്ചാൽ ആന്റി ബയോടിക്കു കൊണ്ടും വ്രണം ശമിക്കില്ല. രക്തവാത വ്രണങ്ങളിലും പ്രമേഹ വ്രണങ്ങളിലും മറ്റും അതാണ് സംഭവിക്കുന്നത്-തൃദോഷനി രൂപണം ……
പാചകം രഞ്ജകം പിന്നെ സാധകം രൂപാലോചകം
ഭ്രാജകം ഇങ്ങിനേ ചൊല്ലാം സ്ഥാന ദേദ ങ്ങളാലവ
പക്വാശയത്തിൽ നിൽക്കുന്ന പിത്തവും വായു നാസഹ
ഭുജിച്ചതു ദഹിപ്പിച്ചു സാര കിട്ടങ്ങളൊക്കവേ
വേർപെടുത്തുക കൊണ്ടെത്രേ പാചകന്നാമകം സ്മൃതം .
അതു ദോഷത്തെ ഉണ്ടാക്ക ഇല്ല എന്നു ധരിക്കണം
ആമാശയത്തിൽ നിൽക്കുന്ന പിത്തം രഞ്ജകമെന്നു പേർ
തൊലിയിൽ ക്ഷണമാറ്റങ്ങൾ ചെയ്ക യാലതു ദോഷദം
പാചകം രഞ്ജകം സാധകം രൂപാലോചകം ഭ്രാജകം എന്നിങ്ങനെ സ്ഥാനഭേദം കൊണ്ട് പിത്തം അഞ്ചായി തിരിത്തിരിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണം വായിൽ എത്തുമ്പോൾ മുതൽ ദഹതര സം ചേർക്കപെടുന്നു. ആമാശയത്തിൽ വച്ചും ദഹനരസങ്ങൾ ചേർക്കുന്നു. ഒരു പക്ഷേആയുർവേദം രൂപപെട്ട അതിപുരാതന കാലത്ത് ഇവയെല്ലാം വേർതിരിച്ചറിയാൻ അന്ന് കഴിഞ്ഞിട്ടില്ലാ യിരിക്കാം. ചെറുകുടൽ വരെയുള്ള ആദ്യ ഘട്ട ദഹന സ്വരൂപം ഭക്ഷണം ജലത്തിൽ അലിയും വിധം ആക്കുക എന്നതാണ്. ഇവയെ പൊതുവിൽ രഞ്ജകം എന്ന് പറയുന്നു. ആമാശയത്തിലെ പിത്തം ദുഷിച്ചാൽ തൊലിയിൽ നിറഭേദ ങ്ങൾ ഉണ്ടാക്കുന്നതു കൊണ്ട്.ഇത് ദോഷമുണ്ടാക്കുന്നതു കൂടിയാണെന്ന് കണക്കാക്കുന്നു. രണ്ടാം ഘട്ട ദഹനത്തിൽ പക്വാശയത്തിൽ വച്ച് ഭക്ഷണം രക്തത്തിൽ അലിയും വിധം ആക്കുന്നു. അതിന് പാചകം എന്ന് പറയുന്നു. ഭക്ഷണത്തിന്റെ ദഹന പരിണാമങ്ങൾ ആയുർവേദം നിർവചിച്ചിരിക്കുന്നത് ഇത്രയുമാണ്. എന്നാൽ ജാരകം എന്നൊരു പത്തം കൂടി പാരമ്പര്യ വിധികളിൽ കാണുന്നു. ഇതിന്റെ പ്രാമാണിക സ്രോതസ് എവിടെ നിന്നാണ് എന്ന് എനിക്കറിയില്ല. രക്തത്തിൽ വച്ചുണ്ടാകുന്ന ദഹന പരിണാമങ്ങളാണ് ജാരകം എന്ന് നിർവചിച്ചിരിക്കുന്നത്. അതുകൂടി കഴിഞ്ഞെങ്കിലേ ഊർജത്തിനോ വളർചക്കോ അണത്തെ (ഭക്ഷണത്തെ) കോശങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഈ ദഹനപ്രക്രിയകളെല്ലാം ക്രമമായി നടക്കുന്നതിന് സമാഗ്നി എന്നു പറയുന്നു, ശരീരത്തിന്റെ ആവശ്യത്തിനും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനും അനുസരിച്ചാണ് ദഹനരസങ്ങൾ ഉൽപാദിപ്പിക്കുന്നത്. അധികമായി ദഹനരസങ്ങൾ ഉണ്ടാകുന്നതിനെ അത്യഗ്നി എന്ന് പറയുന്നു. ആ വ ശ്യത്തിൽ കുറവാകുന്നതിന് മുന്ദാഗ്നി എന്ന് പറയുന്നു. വിഷമാഗ്നി എന്നൊന്നു കൂടി ആയുർവേദം നിർവചിക്കുന്നു, ചില സമയം ദഹിച്ചും ചില സമയം ദഹിക്കാതെയും വരുന്നത് വിഷമാഗ്നി എന്നാണ് ലക്ഷണം പറയുന്നത്. ഇതിലും പാരമ്പര്യ വിധികളിൽ അൽപം വ്യത്യാസം കാണുന്നു. ചില ഭക്ഷണം ദഹി ചില വ ദഹിക്കാതെയും വരുന്നത് വിഷമാഗ്നി എന്നാണ് പാരമ്പര്യ വിധി .അങ്ങിനെയെങ്കിൽ ചില ദഹനരസങ്ങൾ ആവശ്യ ത്തിന് ഉണ്ടാവുകയും ചില ദഹനരസങ്ങൾ ആവശ്യത്തിന് ഉണ്ടാകാതെ വരികയും ചെയ്യുന്നത് വിഷമാഗ്നി എന്ന് നിർവചിക്കണം,
ഹൃത്തിങ്കൽ സ്ഥിതി ചെയ്യുന്ന പിത്തം സാധകമെന്നു പേർ
.ബുദ്ധി മേധ അഭിമാനാദി സ്വപ്രിയാർത്ഥങ്ങ ളൊക്കവേ
വിചാരിച്ചിട്ടുമനസാ ചെയ്ത കൊണ്ടതു സാധകം
കണ്ണിലെ കാഴ്ചയായ് നിൽക്കും പിത്തമാലോചകം സ്മൃതം
സൂക്ഷ്മ ങ്ങളായിരിക്കുന്ന വസ്തുക്കളെ അതേറ്റവും
വ്യക്തമായ് കാൺകകൊണ്ടത്രേ രൂപാലോച കമെന്നു പേർ
തൊലിയിൽ സ്ഥിതി ചെയ്യുന്ന പിത്തം ഭ്രാജകമെന്നറി
ദേഹത്തു തേക്കും ദ്രവ്യത്തെ ദഹിപ്പിച്ചതിലുളാം രസാൽ
നേർ പിച്ചു നിറമുണ്ടാക്കി ചെയ്കയാൽ ഭ്രാജകം മതം
സാധകം രൂപാലോചകം എന്നിവക്ക് ഒരു നിർവചനം ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല. പലരോടും ചോദിച്ചു. ഗ്രന്ഥവചനങ്ങൾ ആവർതിക്കുന്നതല്ലാതെ ദഹന പരിണാമം എന്ന പിത്ത സ്വരൂപത്തിനു യോജിക്കുന്ന ഒരു വിശദീ കരണം കിട്ടിയില്ല. അതു കൊണ്ട് ഞാൻ ഇവ യുക്തി കൊണ്ട് നിർവചിക്കുകയാണ്. തെറ്റാണെങ്കിൽ അറി വുള്ളവർ ക്ഷമിക്കുക. .മറ്റൊരു നിർവചനമുണ്ടെങ്കിൽ ദയവായി പറഞ്ഞു തരിക. ആധുനിക ശാസ്ത്ര ദൃഷ്ട്യാ കാഴ്ച എന്നത് സംഭവിക്കുന്നത് വസ്തുക്കളിൽ നിന്നും പ്രതിഫലി ക്കുന്ന പ്രകാശരശ്മികൾ കൃഷ്ണമണിയുടെ ഉള്ളിൽ പ്രവേശിച്ച് ററ്റിനയിൽ പതിയുമ്പോൾ അവിടെയുള്ള പ്രത്യേക കോശങ്ങൾ പ്രകാശത്തെ വൈദ്യുത തരംഗ ങ്ങളാക്കി മാറ്റി മസ്തിഷ്കത്തിലെത്തിക്കുകയും മസ്തിഷ്കം അവയെ തിരിയറിയുകയും ചെയ്യുമ്പോഴാണ് .അങ്ങിനെ എങ്കിൽ പ്രകാശത്തെ വൈദ്യുത തരംഗങ്ങളാക്കുന്ന പരിണാമത്തെ ആകണം രൂപാ ലോചകം എന്ന് ഋഷിമാർ നിർവചിച്ചിട്ടുള്ളത്. ഒരു ദ്രവ്യത്തെ മറ്റൊരു ദ്രവ്യമായി പരിണമിപ്പിക്കുന്നതാണല്ലോ ദഹനപരിണാമം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പൗരാണിക വീക്ഷണം അനു സരിച്ച് ആകാശം വായു ( വാതകം ) അഗ്നി ( താപം) ജലം ( ദ്രവം) ഭൂമി (ഖരം) ഇവ എല്ലാം ദ്രവ്യമാണ്. വൈശേഷിക വിജ്ഞാനീയം പറയുന്നതനുസരിച്ച് ആകാശവും വായുവും ( വാതകം ) കൂടി ലയിച്ച് അഗ്നിയും. ആകാശവും വായുവും അഗ്നിയും കൂടി ലയിച്ച് ജയവും ( ദ്രവവും) ആകാശവും വായുവും അഗ്നിയും ജലവും കൂടി ലയിച്ച് ഭൂമിയും (ഖരവും) ഉണ്ടായി. ഭൂമിയിൽ ജലവും അഗ്നിയും വായുവും ആകാശവും അടങ്ങിയിരിക്കുന്നു. ജലത്തിൽ അഗ്നിയും വായുവും ആകാശവും അടങ്ങിയിരിക്കുന്നു. അഗ്നിയിൽ വായുവും ആകാശവും അടങ്ങി യിരിക്കുന്നു. വായുവിൽ ആകാശം അടങ്ങിയിരിക്കുന്നു. അതിനാൽ ഭൂതങ്ങൾ അഞ്ചും ദ്രവ്യമായി കണക്കാക്കുന്നു. പ്രകാശം അഗ്നി സ്വരൂപമാണ് . ആ നിലക്ക് പ്രകാശത്തെയും ദ്രവ്യമായി കാണാവുന്നതാണ്.
വൈദ്യുതി എന്തെന്ന് അറിയില്ലാത്ത അതിപുരാതന കാലത്ത് അതെങ്ങിനെ നിർവചിക്കാൻ കഴിയും എന്ന് സന്ദേഹം ഉണ്ടാകാം. അവർ പ്രകാശം മറ്റെ ന്തോ ആയി പരിണമിക്കുന്നു എന്ന് യുക്തി കൊണ്ട് നിരു പ്പിച്ചതല്ലാതെ അതെന്താണെന്ന് കണ്ടെത്തിയിരുന്നു എന്ന് ചിന്തിക്കേ ണ്ടതില്ല.
ഹൃത്തിൽ സ്ഥിതി ചെയ്യുന്ന പിത്തത്തിന് സാധകം എന്ന് പേർ പറയുന്നു. ബുദ്ധി മേധ അഭിമാനം ഇഷ്ടാനിഷ്ടങ്ങൾ ഇവ യൊക്കെ സാധകത്തിൽ നിന്നാണ് ഉൽഭവിക്കുന്നത് ഹൃത്ത് എന്ന വാക്കിന് ഇവിടെ അർത്ഥം മനസ് എന്നാണ്. .. ബുദ്ധി മേധ അഭിമാനം ഇഷ്ടാ നിഷ്ടങ്ങൾ എന്നിവ മനസി ലുണ്ടാകുന്ന ആവേഗങ്ങ ളാണ്. വിദ്യുത് സ്പന്ദന ങ്ങളാ ണെന്ന് ഇന്നു പറയുന്നു. ഈ ആവേഗങ്ങൾക്ക് ഊർജം വേണം. അതിന് ഊർജം നൽകുന്ന രാസപരിണാമങ്ങളാണ് സാധകം എന്ന് നിർവചിക്കുന്നത്. താപം പിത്തസ്വരൂപ മാണ്. .താപം ഉണ്ടാക്കുന്നത് കോ ശാന്തര ദഹന പരിണാമങ്ങളാണ്. ചലനം വാതസ്വരൂപ മാണ്. ഈ ചലനത്തിനുള്ള ഊർജം നൽകുന്നതും കോ ശാന്തര ദഹന പരിണാമങ്ങളാണ്
ഹൃത്തിൽ സ്ഥിതി ചെയ്യുന്ന പിത്തത്തിന് സാധകം എന്ന് പേർ പറയുന്നു. ബുദ്ധി മേധ അഭിമാനം ഇഷ്ടാനിഷ്ടങ്ങൾ ഇവ യൊക്കെ സാധകത്തിൽ നിന്നാണ് ഉൽഭവിക്കുന്നത് ഹൃത്ത് എന്ന വാക്കിന് ഇവിടെ അർത്ഥം മനസ് എന്നാണ്. .. ബുദ്ധി മേധ അഭിമാനം ഇഷ്ടാ നിഷ്ടങ്ങൾ എന്നിവ മനസി ലുണ്ടാകുന്ന ആവേഗങ്ങ ളാണ്. വിദ്യുത് സ്പന്ദന ങ്ങളാ ണെന്ന് ഇന്നു പറയുന്നു. ഈ ആവേഗങ്ങൾക്ക് ഊർജം വേണം. അതിന് ഊർജം നൽകുന്ന രാസപരിണാമങ്ങളാണ് സാധകം എന്ന് നിർവചിക്കുന്നത്. താപം പിത്തസ്വരൂപ മാണ്. .താപം ഉണ്ടാക്കുന്നത് കോ ശാന്തര ദഹന പരിണാമങ്ങളാണ്. ചലനം വാതസ്വരൂപ മാണ്. ഈ ചലനത്തിനുള്ള ഊർജം നൽകുന്നതും കോ ശാന്തര ദഹന പരിണാമങ്ങളാണ്തൊലിയിൽ സ്ഥിതി ചെയ്യുന്ന പിത്തത്തെ ഭ്രാജകം എന്ന് പറയുന്നു. ബാഹ്യമായി നാം പുരട്ടുന്ന ഔഷധങ്ങളും എണ്ണ കളും വലിച്ചെടുത്ത് ദഹിപ്പിച്ച് ദേഹത്തോട് ചേർക്കുന്നത് ഭ്രാജക മാണ്. പത്തത്തിന്റെ പ്രധാന ലക്ഷണം ചൂടാണ് വാതത്തിന്റെ പ്രധാന ലക്ഷണം വേദനയാണ് കഫത്തിന്റെ പ്രധാന ലക്ഷണം ജഡത്വമാണ്. ഏതൊരു രോഗവും പിത്ത പ്രധാനമായാൽ അത് പെട്ടെന്ന് വർദ്ധിക്കും ചുവപ്പും ചുടി ച്ചിലും അനുബന്ധ മാ യി ഉണ്ടാകും. പിത്തവർദ്ധന ഇല്ലാതെ പനി ഉണ്ടാവുകയില്ല. പത്ത പ്രധാനമായ പനി പെട്ടെന്ന് അപകടം ഉണ്ടാക്കുന്നതാണ്.
ഉപ്പ് പുളി എരു വ് ചൂട് കോപം മുതലായവ പിത്തത്തിന്റെ വർദ്ധനക്ക് കാരണമാണ് മദ്ധ്യാഹ്നവും അർദ്ധരാത്രിയും ശരത് ഋതുവും പിത്തവർദ്ധന കാലമാക്ക്. പിത്തം രക്ത ത്തിൽ കോപിക്കുന്നതാണ് രക്തപിത്തം. കണ്ണ് മൂക്ക് വായ് ഗുദം ലിംഗം യോനി എന്നിവയിലൂടെയെല്ലാം രക്തസ്രാവം ഉണ്ടാക്കുന്നതാണ് രക്തപിത്തം. രക്ത സ്രാവം അധിക മായാൽ തൽകാലത്തേക്ക് നിർതാമെന്നല്ലാതെ . അലോപതി യിൽ ഈ രോഗത്തിന് മരുന്നില്ല.അർശോ രോഗികളിൽ രക്തപിത്ത മുണ്ടായാൽ രക്തം അനിയന്ത്രി മായി പോകും. പിത്തം രക്തത്തിൽ കോപിക്കയും രക്തസ്രാവം ഉണ്ടാകാ തെയും ഇരുന്നാൽ ദേഹം മുഴുവൻ ചുടിച്ചിൽ ഉണ്ടാകും പ്രത്യേകിച്ചും കാല് കണ്ണ് മൂർദ്ധാവ് എന്നിവിടങ്ങളിൽ ചുടിച്ചിലുണ്ടാകും. ജാർദ്ധാ ഗ ങ്ങളിൽ രക്തസ്രാവം
ഉണ്ടാക്കുന്ന രക്ത പിത്തം. സാദ്ധ്യമായും കീഴ്ഭാഗങ്ങളിൽ രക്തസ്രാവ മുണ്ടാ ക്കുന്ന രക്ത പിത്തം യാ പ്യമായും ഇരുഭാഗത്തും രക്തസ്രാവ മുണ്ടാ ക്കുന്ന രക്തപിത്തം അസാദ്ധ്യമായും ആയുർവേദം കണക്കാക്കുന്നു.
എരിവും പുളിയും ചൂടും ഉപ്പും അധികമായി ഭക്ഷിക്കയാലും കോപം കൊണ്ടും യൗവനത്തിലും ശരത് ഋതുവിലും മദ്ധ്യാഹ്നത്തിലും അർദ്ധരാത്രിയിലും ദഹന സമയത്തും പിത്തം കോപ്പിക്കുന്നു. പിത്താധിക്യത്തിൽ ശരീരം അത്യഷ്ണമായോ അതി ശീതമായോ ഇരിക്കും. കണ്ണും തൊലിയും മലവും മൂത്രവും മഞ്ഞയായോ ചുവപ്പായോ ഇരിക്കും. ശബ്ദം ഉച്ചത്തിലായിരിക്കും. ചൂടും കോപവും വേഗവും പിത്ത ലക്ഷണമാണ്.
C&P

No comments:

Post a Comment